Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫഹദ് ഫാസിൽ 17.68 ലക്ഷം നികുതിയടച്ചു; ബെൻസ് കാറിന് ഇനി കെഎൽ രജിസ്‌ട്രേഷൻ നമ്പർ; നിയമം അനുസരിച്ച ഫഹദിന്റെ നടപടിക്ക് സോഷ്യൽ മീഡിയയിൽ പരക്കെ കൈയടി; പുതുച്ചേരി രജിസ്ട്രഷനിൽ സംസ്ഥാനത്ത് ഓടിക്കുന്ന ആഡംബര വാഹനങ്ങൾക്കെതിരേയുള്ള നടപടി തുടരുന്നു

ഫഹദ് ഫാസിൽ 17.68 ലക്ഷം നികുതിയടച്ചു; ബെൻസ് കാറിന് ഇനി കെഎൽ രജിസ്‌ട്രേഷൻ നമ്പർ; നിയമം അനുസരിച്ച ഫഹദിന്റെ നടപടിക്ക് സോഷ്യൽ മീഡിയയിൽ പരക്കെ കൈയടി; പുതുച്ചേരി രജിസ്ട്രഷനിൽ സംസ്ഥാനത്ത് ഓടിക്കുന്ന ആഡംബര വാഹനങ്ങൾക്കെതിരേയുള്ള നടപടി തുടരുന്നു

ആലപ്പുഴ: നടൻ ഫഹദ് ഫാസിൽ തന്റെ ആഡംബര കാറിന്റെ രജിസ്‌ട്രേഷൻ കേരളത്തിലേയ്ക്ക് മാറ്റി. 17.68 ലക്ഷം രൂപ നികുതിയടച്ചാണ് തന്റെ ബെൻസ് കാർ കേരത്തിൽ ഉപയോഗിക്കാൻ നിയമാനുസൃതമാക്കിയത്. ഫഹദിന്റെ മാനേജരാണ് ആലപ്പുഴ ആർ ടി ഓഫീസിലെത്തി തുക അടച്ചത്.

പുതുച്ചേരിയിലെ വ്യാജമേൽവിലാസം ഉപയോഗിച്ച് ഫഹദ് ഫാസിലിന്റെ ആഡംബര കാർ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് മോട്ടോർ വകുപ്പു നല്കിയ നോട്ടീസിനു പിന്നാലെയാണ് ഫഹദ് നികുതി അടച്ചിരിക്കുന്നത്. തനിക്കു പറ്റിയയ പിഴ തിരുത്തിയ നടന്റെ നടപടിക്ക് സോഷ്യൽ മീഡിയയിലും അംഗീകാരം . മാതൃകാപരമെന്നാണ് ഫഹദിന്റെ നടപടിയെ സൈബർ ലോകം വിശേഷിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനങ്ങളിൽ നിലവിലുള്ള നികുതി ഘടന പ്രകാരം പുതുച്ചേരിയിൽ ഈ കാറിന് കേവലം ഒന്നര ലക്ഷം മാത്രമാണ് നികുതിയായി നല്‌കേണ്ടത്. കേരളത്തിൽ് ഇത് ഇരുപതു ലക്ഷത്തോളമെത്തും. അതു കൊണ്ടു തന്നെ വിലയേറിയ ആഡംബരകാറുകൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത ശേഷം കേരളത്തിൽ ഉപയോഗിക്കുക പതിവായിരുന്നു. നിയമവിരുദ്ധമായ ഈ ന്ടപടി മൂലം സംസ്ഥാന സർക്കാരിന് കോടികളാണ് നഷ്ടമുണ്ടായത്. ഇതു മാധ്യമങ്ങൾ ശ്രദ്ധയിൽ പെടുത്തിയതോടെ ഇത്തരം വാഹനങ്ങൾക്ക് എതിരേ നടപടിയുമായി മോട്ടോർ വാഹന വകുപ്പെത്തി. നിയമവിരുദ്ധമായി അന്യസംസ്ഥാനത്തു രജിസ്റ്റർ ചെയത് സംസഥാനത്ത് ഓടിക്കുന്ന വാഹനഉടമകൾക്ക് നോട്ട്ീസ് അയച്ചു. ഇതിൽ നടപടികൾ പുരോഗമിച്ചു വരികയാണ്.

കേരളത്തിലെ സിനിമാരംഗത്തും രാഷ്ട്രീയരംഗത്തുമുള്ള പ്രമുഖരുടെ പേരു വിവരങ്ങൾ് ഇതിനകം പുറത്തു വന്നിരുന്നു. സുരേഷ് ഗോപി എംപി, അമലാപോൾ, കാരാട്ട് ഫൈസൽ തുടങ്ങിയവരുടെ വിവരങ്ങളാണ് പുറത്തു വന്നത്. പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള പത്തോളം ആഡംബര വാഹനങ്ങളാണ് തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിൽ മാത്രം കണ്ടെത്തിയത്. മൂന്നു കോടി രൂപയുടെ റോൾസ് റോയ്‌സ് കാർ ഉൾപ്പെടെയുള്ളവ ഇക്കൂട്ടത്തിൽപ്പെടും. ഉടമകളാരും കേരളത്തിൽ ഇല്ലെന്ന മറുപടിയാണ് ഫ്‌ളാറ്റിൽ നിന്ന് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.

നികുതി വെട്ടിപ്പു ശ്രദ്ധയിൽ പെ്ട്ടതോടെ ബെൻസ് കാറിന്റെ രജിസ്‌ട്രേഷൻ കേരളത്തിലേക്ക് മാറ്റുമെന്ന് നടൻ ഫഹദ് ഫാസിൽ അറിയിച്ചിരുന്നു. മേട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഈ കാര്യം അറിയിക്കുകയും ചെയ്തു. പോണ്ടിച്ചേരിയിൽ നിന്ന് എൻഒസി കിട്ടിയാലുടൻ രജിസ്‌ട്രേഷൻ മാററുമെന്നാണ് മേട്ടോർ വാഹന വകുപ്പിന്റെ നോട്ടീസിലുള്ള മറുപടിയിൽ നടൻ ഇക്കാര്യം അറിയിച്ചത്.

പോണ്ടിച്ചേരി സ്വദേശികളായവർക്ക് മാത്രമേ പോണ്ടിച്ചേരിയിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളു. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാർ കേരളത്തിലേക്ക് സ്ഥിര ഉപയോഗത്തിന് കൊണ്ട് വരികയാണെങ്കിൽ കേരള രജിസ്ട്രേഷനിലേക്ക് മാറ്റണമെന്നുമാണ് നിയമം. എന്നാൽ ഇതുസംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് നൽകിയ നോട്ടീസിന്, പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന് കേരളത്തിൽ നികുതി അടക്കില്ല എന്ന മറുപടിയാണ് അമല പോൾ നൽകിയത്.

ഈ വിഷയത്തിൽ കടുത്ത നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥർക്കു ലഭിച്ച നിർദ്ദേശം. ആഡംബര കാറുകൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തു നികുതിവെട്ടിപ്പു നടത്താൻ സൗകര്യം ഒരുക്കുന്ന റാക്കറ്റ് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത് .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP