Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് സഹായ വാഗ്ദാനം നൽകി തട്ടിപ്പ്; തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് സഹായ വാഗ്ദാനം നൽകി തട്ടിപ്പ്; തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പു നടത്തിയ സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റിലായി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കാട്ടാക്കട സ്വദേശിനിയെ വിളിച്ച് വികലാംഗനായ മകന് സഹായം ഉറപ്പുനൽകിയ സംഭവത്തിലാണ് അറസ്റ്റ്.

തിരുവനന്തപുരം ഇന്ദിരാനഗർ കൽപനാഹാസിൽ റിട്ട. ഹവിൽദാർ ബാലകൃഷ്ണന്റെ മകൻ വിപിൻ (35) ആണ് അറസ്റ്റിലായത്. പത്രവാർത്തയിൽ നിന്നാണ് അപേക്ഷകയുടെ ഫോൺ നമ്പർ കിട്ടിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.എസ്. ശ്രീകുമാർ നൽകിയ പരാതിയിൻേമേലാണ് പൊലീസ് അനേ്വഷണം നടത്തിയത്. വികലാംഗ സഹായം തരപ്പെടുത്താമെന്ന് വാഗ്ദാനം നൽകിയെങ്കിലും ലഭിക്കാതെ വന്നതോടെയാണ് സംഭവം പുറത്താകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP