Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കള്ളനോട്ടു കേസു മുറുകിയപ്പോൾ പൊലീസിനെ വിഡ്ഢിയാക്കി വിദേശ വനിത രാജ്യംവിട്ടു; അകത്തായ തയ്യൽക്കടക്കാരനെ വെറുതെവിട്ടു സമദൂരം പാലിക്കാൻ പൊലീസ്

കള്ളനോട്ടു കേസു മുറുകിയപ്പോൾ പൊലീസിനെ വിഡ്ഢിയാക്കി വിദേശ വനിത രാജ്യംവിട്ടു; അകത്തായ തയ്യൽക്കടക്കാരനെ വെറുതെവിട്ടു സമദൂരം പാലിക്കാൻ പൊലീസ്

തിരുവനന്തപുരം: കള്ളനോട്ടു കേസിൽ പൊലീസിനെ വിഡ്ഢിയാക്കി വിദേശ വനിത രാജ്യംവിട്ടപ്പോൾ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തയ്യൽ കടയുടമയെയും വെറുതെ വിടാൻ നീക്കം. വിദേശവനിതയെ കേസൊന്നും രജിസ്റ്റർ ചെയ്യാതെ തിരിച്ചുവിട്ടപ്പോൾ ഇവർ കൈമാറിയ കള്ളനോട്ടു ബാങ്കിൽ അടയ്ക്കാൻ ചെന്നപ്പോൾ പിടിയിലായ തയ്യൽ കടയുടമയെയും വെറുതെവിട്ടു സമദൂരം പാലിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

അറസ്റ്റിലായി ജയിലിൽ കഴിയുന്ന തയ്യൽ കടയുടമ നിരപരാധിയെന്ന് പൊലീസ് പറഞ്ഞു. നോട്ടുകൾ കടയുടമയ്ക്ക് കൈമാറിയെന്ന് സംശയിക്കുന്ന ഡെന്മാർക്ക് വനിത കഴിഞ്ഞ ദിവസം വൈകുന്നേരം സ്വദേശത്തേക്ക് മടങ്ങിയിരുന്നു.

ഇന്നലെ വൈകിട്ടോടെ ഖത്തർ എയർവേയ്‌സിൽ ദോഹ വഴിയാണ് ഇവർ മടങ്ങിയത്.
കേസിൽ റിമാൻഡിൽ കഴിയുന്ന ടെയ്‌ലറിങ് ഷോപ്പുടമയെ കുറ്റവിമുക്തനാക്കാൻ നടപടികൾ തുടങ്ങിയതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു.

ബാങ്കിലടക്കാൻ ശ്രമിക്കുമ്പോൾ തയ്യൽ കട ഉടമയിൽ നിന്ന് കള്ളനോട്ട് കണ്ടത്തെിയ സംഭവത്തിന് പിന്നിൽ അന്താരാഷ്ട്ര കള്ളനോട്ട് സംഘമെന്നാണ് സൂചന. വിദേശ വനിതക്ക് നോട്ടുകൾ ലഭിച്ച ഡെന്മാർക്കിലെ ബാങ്കിൽനിന്ന് കൂടുതൽ ഇന്ത്യൻ കള്ളനോട്ടുകൾ കണ്ടെടുത്തതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഇന്റർപോൾ അന്വേഷണം ആരംഭിച്ചു.

ഡെന്മാർക്കിലെ ബാങ്കിൽനിന്നാണ് നോട്ട് ലഭിച്ചതെന്ന് വിദേശവനിത മൊഴി നൽകിയിരുന്നു. ഈ ബാങ്കിന് വ്യാജ ഇന്ത്യൻ നോട്ടുകൾ കൈമാറിയ ഒരാളെ അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്. ഇതു സംബന്ധിച്ച ഇവിടത്തെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടുമെന്നും രാജ്യാന്തരതല സ്വഭാവമുള്ളതിനാൽ ചിലപ്പോൾ കേസ് ദേശീയ കുറ്റാന്വേഷണ ഏജൻസി ഏറ്റെടുത്തേക്കാമെന്നും സംഭവത്തിന് പിന്നിൽ അന്താരാഷ്ട്ര സംഘടനകൾക്ക് ബന്ധമുള്ളതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ടെയ്‌ലറിങ് ഷോപ്പുടമയെ കുറ്റവിമുക്തനാക്കണമെന്നഭ്യർത്ഥിച്ച് കോടതിയിൽ അപേക്ഷ നൽകുമെന്നും പൊലീസ് കമ്മിഷണർ പറഞ്ഞു.

കഴിഞ്ഞ 28നാണ് വെങ്ങാനൂർ മുടുപാറവിള തോട്ടരികത്തു വീട്ടിൽ ശോഭിതരാജനെ (40) സംശയാസ്പദമായി പൊലീസ് അറസ്റ്റു ചെയ്തത്. കോവളത്ത് ടെയ്‌ലറിങ് ഷോപ്പ് നടത്തുന്ന ശോഭിതരാജന്റെ കടയിൽ നിന്നു തുണിയെടുത്തു തുന്നാൻ ഏൽപ്പിച്ച വിദേശ വനിത നൽകിയ 10,000 രൂപയിൽ എണ്ണായിരം രൂപ ബാങ്കിലടയ്ക്കാൻ കൊണ്ടു വന്നപ്പോൾ കള്ളനോട്ടെന്നു കണ്ടതിനെത്തുടർന്ന് ബാങ്കധികൃതരുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. കേസു പോലും രജിസ്റ്റർ ചെയ്യാതെ വിദേശ വനിത രാജ്യം വിടുകയും നാട്ടുകാരനായ ആൾ റിമാൻഡിൽ കഴിയുകയും ചെയ്യുന്ന സാഹചര്യത്തിൽ കേസിൽ പൊലീസിന്റെ നടപടിയെക്കുറിച്ച് ആക്ഷേപം ഉയർന്നിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP