Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മറുനാടന്റെ സോഷ്യൽ മീഡിയ പോസ്റ്ററുകൾ വളച്ചൊടിച്ച് ശത്രുതാ ശ്രമത്തിനായി നുണപ്രചാരം ശക്തിപ്രാപിച്ചു; മറുനാടൻ മലവാളിയും മണ്ടാളിയും തെറ്റിദ്ധാരണ പരത്തുന്നു

മറുനാടന്റെ സോഷ്യൽ മീഡിയ പോസ്റ്ററുകൾ വളച്ചൊടിച്ച് ശത്രുതാ ശ്രമത്തിനായി നുണപ്രചാരം ശക്തിപ്രാപിച്ചു; മറുനാടൻ മലവാളിയും മണ്ടാളിയും തെറ്റിദ്ധാരണ പരത്തുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മറുനാടൻ മലയാളിയുടെ പേര് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ഉപയോഗിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ദുഷ്പ്രചാരണങ്ങൾ ശക്തമായി. മറുനാടന്റെ സോഷ്യൽ മീഡിയ പോസ്റ്ററുകൾ എടുത്ത് എഡിറ്റ് ചെയ്തശേഷം അവരുടെ രാഷ്ട്രീയ വൈരാഗ്യം തീർക്കാനായി ചിലർ നുണപ്രചാരണം നടത്തുന്നതാണ് വ്യാപകമായത്. മറുനാടന്റെ ലോേഗായും മറുനാടന്റെ അവതരണ രീതിയും ചെറുതായി മാറ്റം വരുത്തി ചെയ്യുന്നതിനാൽ പലരും ഇത് മറുനാടന്റെ വാർത്ത ആണ് എന്ന് വിശ്വസിക്കും എന്നതാണ് ഇത്തരക്കാരെ നയിക്കുന്നത്. ഒട്ടേറെ വായനക്കാർ ഇത്തരം അപകടകരമായ പോസ്റ്റുകളുടെ കാര്യം ഞങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

ഇത്തരത്തിൽ മറുനാടന്റെ പേര് വളച്ചൊടിച്ച് വ്യാജപോസ്റ്റുകൾ വ്യാപകമായി വാട്‌സ് ആപ്പിലും ഫേസ്‌ബുക്കും പ്രചരിക്കുന്ന വിവരം മറുനാടൻ വായനക്കാർ തന്നയാണ് ശ്രദ്ധയിൽപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വിധത്തിൽ ഏറ്റവും അധികം പ്രചരിക്കപ്പെട്ട ഒരു പോസ്റ്റർ ശോഭാ സുരേന്ദ്രൻ ഇതുവരെ നടത്താത്ത ഒരു പ്രസ്താവന കൂട്ടിച്ചേർത്തായിരുന്നു. ബീഫ് കഴിക്കുന്നവരുടെ വോട്ട് ബിജെപിക്ക് വേണ്ട എന്ന് പറഞ്ഞ് ശോഭാ സുരേന്ദ്രന്റെ ചിത്രവും മറുനാടൻ ലോഗോയിൽ കൃത്രിമം നടത്തിയുമാണ് സോഷ്യൽ മീഡിയ വഴി തെറ്റിദ്ധാരണ പരത്തുന്നത്.

തെറ്റിദ്ധാരണ പരത്തുന്ന മറ്റൊരു പോസ്റ്റർ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ ചിത്രം വച്ചാണ്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ചുകൊണ്ടുള്ള വാക്കുകൾ സഹിതമാണ് ഇത്തരം പോസ്റ്റ്. മറുനാടൻ മണ്ടാളി എന്ന പേര് വച്ചാണ് ഈ വ്യാജ പോസ്റ്റർ. വിഎസിന്റെ വീട്ടിലെത്തി പണം നൽകിയതിന് തെളിവുണ്ടെന്ന് അരുൺ കുമാർ പണം എണ്ണിയത് യന്ത്രം ഉപയോഗിച്ച് എന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു എന്ന ആക്ഷേപവാക്കാണ് ഫേസ്‌ബുക്ക് പോസ്റ്ററിൽ ഉള്ളത്. കൂടാതെ ശശികല ടീച്ചറുടെയും മറ്റ് നേതാക്കളുടെയും ചിത്രം ഉപയോഗിച്ചും ഇത്തരം വ്യാജപോസ്റ്ററുകൾ പ്രചരിക്കുന്നുണ്ട്.

ഇത്തരത്തിൽ മറുനാടൻ മലയാളിയെയും മുതിർന്ന രാഷ്ട്രീയ നേതാക്കളെയും അപകീർത്തിപ്പെടുത്തുന്ന വിധത്തിലാണ് സോഷ്യൽ മീഡിയയിലെ വ്യാജപ്രചരണം. ഫേസ്‌ബുക്കിലെ ചില ഗ്രൂപ്പുകൾ വഴിയാണ് ഇത്തരം വ്യാജ പോസ്റ്ററുകൾ പ്രചരിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ മറുനാടൻ മലയാളിയുടെ പോസ്റ്ററെന്ന് തോന്നുന്ന വിധത്തിലാണ് ഫോട്ടോഷോപ്പിലെ മിനുക്കുപണികൾ. ഇതിന് മുമ്പും മറുനാടൻ വായനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നിരുന്നു. മറുനാടനെതിരെ ചില ഗ്രൂപ്പുകൾ പ്രത്യക്ഷമായി തന്നെ രംഗത്തെത്തിയിരന്നു.

ഇത്തരം വ്യാജപോസ്റ്ററുകൾക്ക് മറുനാടൻ മലയാളിയുമായി യാതൊരു ബന്ധവുമില്ലെന്ന് മറുനാടൻ എഡിറ്റർ അറിയിച്ചു. വ്യാജ പോസ്റ്ററുകളിൽ വായനക്കാർ വഞ്ചിതരാകരുത്. ഇത്തരം പോസ്റ്ററുകൾ വായനക്കാരുടെ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മറുനാടൻ മാനേജ്‌മെന്റ് വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP