Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുക്കുപണ്ടം പണയം വച്ച് മാർവാഡി തട്ടിയത് 50 കോടിയോളം രൂപ; മാനേജർമാരുടെ ഒത്താശയെന്നും സംശയം; കബളിപ്പിക്കപ്പെട്ടത് പ്രമുഖ സ്വകാര്യ ദേശസാൽകൃത ബാങ്കുകൾ

മുക്കുപണ്ടം പണയം വച്ച് മാർവാഡി തട്ടിയത് 50 കോടിയോളം രൂപ; മാനേജർമാരുടെ ഒത്താശയെന്നും സംശയം; കബളിപ്പിക്കപ്പെട്ടത് പ്രമുഖ സ്വകാര്യ ദേശസാൽകൃത ബാങ്കുകൾ

പത്തനംതിട്ട: മുക്കുപണ്ട് പണയംവച്ച് സ്വകാര്യ-പൊതുമേഖലാ ബാങ്കുകളിൽ നിന്നും മഹാരാഷ്ട്ര സ്വദേശിയായ മാർവാഡി തട്ടിയെടുത്തത് 50 കോടിയോളം രൂപം. പത്തനംതിട്ടയിലാണ് സംഭവം. സ്വർണ്ണക്കട്ടി പണയംവച്ചാണ് ഇത്രയും വലിയ തുകയുടെ തട്ടിപ്പ് നടത്തിയത്. പണയമായി ആഭരണങ്ങൾ മാത്രമേ സ്വീകരിക്കൂവെന്ന നയം മാർവാഡിയുമായുള്ള സൗഹൃദത്തിൽ മറിഞ്ഞതോടെ തട്ടിപ്പിന് ഒത്താശ ചെയ്തവും വെട്ടിലായി. ഇയാൾക്ക് വായ്‌പ്പയായി നൽകിയ പണം തിരിച്ചുപിടിക്കാൻ കഴിയാത്ത അവസ്ഥയിലാണിപ്പോൾ മാനേജർമാർ. ഏതാനും വർഷങ്ങളായി ഈ തട്ടിപ്പ് നടത്തുന്നത് പതിവാക്കിയ മാർവാഡിയെ ഒടുവിൽ വ്യാജസ്വർണം പണയം വെക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു ബാങ്കിന്റെ മാനേജർ പിടികൂടിയത്. എന്നാൽ വ്യാജസ്വർണം പണയം വെക്കാൻ ശ്രമിച്ച ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുന്നതിന് പകരം നൽകിയ പണം തിരികെ വാങ്ങുക മാത്രമാണ് മാനേജർ ചെയ്തത്.

ഈ മാനേജരാണ് മാർവാഡി തട്ടിപ്പുകാരനാണെന്ന് മറ്റുള്ളവർക്ക് വിവരം കൊടുത്തത്. ഇതോടെ മറ്റു ബാങ്കുകളുടെ മാനേജർമാരും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാരും പരിഭ്രാന്തിയിലാണ്. 15 വർഷമായി നഗരത്തിൽ താമസിച്ചു ജോലി ചെയ്യുന്ന മാർവാഡിക്ക് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഉന്നതങ്ങളിൽ വരെ വിശ്വാസം ആർജിക്കാൻ കഴിഞ്ഞിരുന്നു. സ്വർണം ശുദ്ധീകരിക്കുന്ന ജോലിയായിരുന്നു ഇയാൾക്ക് ആദ്യം.

പിന്നീട് പണയ സ്വർണം വാങ്ങി ഉരുക്കി പുതിയ ആഭരണങ്ങൾ നിർമ്മിക്കാൻ തുടങ്ങി. ആദ്യമൊക്കെ ഇത് പണയം വയ്ക്കുകയും കൃത്യമായി തിരിച്ചെടുക്കുകയും ചെയ്‌തോടെ ബാങ്കുകളിലെയും പണമിടപാട് സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് മാർവാഡിയെ വിശ്വാസമായി. ഈ വിശ്വാസം മുതലെടുത്ത് പണമിടപാട് സ്ഥാപനങ്ങളുടെ മുതലാളിമാരെ വരെ ഇയാൾ കൈയിലെടുത്തു. അതിന് ശേഷമായിരുന്നു തട്ടിപ്പ് പരമ്പര തുടങ്ങിയത്.

വെള്ളിയും ചെമ്പും ചേർത്ത് കട്ടിയുണ്ടാക്കിയ ശേഷം അതിനു മുകളിൽ കടുപ്പത്തിൽ സ്വർണം പൂശും. പിന്നീട് ഇത് ഏതെങ്കിലും പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച് ലക്ഷങ്ങൾ വാങ്ങും. ഇതിനൊപ്പം മുക്കുപണ്ട ആഭരണങ്ങൾ കൂടിയുണ്ടാകും. കോട്ടയം ആസ്ഥാനമായുള്ള ഒരു പ്രമുഖ സാമ്പത്തിക സ്ഥാപനത്തിന്റെ പത്തനംതിട്ട ബ്രാഞ്ചിൽ 2012 ഏപ്രിൽ 10 മുതൽ 2014 ഏപ്രിൽ 10 വരെ ഇയാൾ പണയം വച്ചത് 40 കിലോ ഉരുപ്പടികളാണ്.

12 കോടി രൂപയാണ് ഈയിനത്തിൽ കൈപ്പറ്റിയത്. സഹായിയുടെ പേരിലായിരുന്നു പണയം വച്ചത്. വിലാസം ഇയാളുടേത് തന്നെയായിരുന്നു. ഇങ്ങനെ ലഭിച്ച പണം പലിശയ്ക്ക് കൊടുക്കുകയും ചെയ്യുന്നുണ്ടെന്നാണ് വിവരം.തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ മേഖലാ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ നാലു മാസം മുമ്പാണ് മാർവാഡി പണയം വയ്ക്കാൻ എത്തിയത്. സ്വർണക്കട്ടിക്ക് പകരം ഇവിടെ സ്വർണം പൂശിയ ആഭരണങ്ങളാണ് പണയം വച്ചത്. അെ്രെപസർക്കും ഇതു മനസിലാക്കാൻ സാധിച്ചില്ല.

സ്വർണ ഉരുപ്പടികളിൽ സംശയം തോന്നിയ മാനേജർ വിശദമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. 12 ലക്ഷം രൂപയാണ് ഇവിടെ നിന്ന് എടുത്തിരുന്നത്. പൊലീസിൽ പരാതി നൽകുന്നതിനു പകരം മാനേജർ മാർവാഡിയെ വിളിച്ചു വരുത്തി കാര്യം പറഞ്ഞ് പണം തിരികെ വാങ്ങുകയായിരുന്നു. മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയായ മാർവാഡി അവിടെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് ആർജിച്ചിട്ടുണ്ടെന്നാണ് അന്വേഷിച്ചു പോയ ചില ബാങ്ക് മാനേജർമാർക്ക് ലഭിച്ച വിവരം. തിരുവനന്തപുരം ജില്ലയിൽ സഹോദരന്റെ പേരിൽ കോടികളുടെ വസ്തു വാങ്ങിക്കൂട്ടിയിട്ടുണ്ട്. പത്തനംതിട്ട നഗരമധ്യത്തിൽ മോഹവിലയ്ക്ക് ഇയാൾ ഒരു കെട്ടിടവും വസ്തുവും വാങ്ങി കുടുംബവുമായി താമസിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP