Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബസ്സുകൾ നിരത്തിൽ ഇറക്കാൻ സമ്മതിക്കില്ല.. കെഎസ്ആർടിസി ബസ്സുകൾ തടയും.. ഇരുചക്ര വാഹനക്കാരെ തല്ലിയോടിക്കും.. സോഷ്യൽ മീഡിയയുടെ ആഹ്വാന പ്രകാരം ഹർത്താൽ എന്നുപറഞ്ഞ് ഇന്നലെ പറന്നത് അനേകം വ്യാജ സന്ദേശങ്ങൾ; ഫോൺ വിളികൾ കൊണ്ടു പൊറുതിമുട്ടി പത്രം ഓഫീസുകൾ: വ്യാജ സന്ദേശങ്ങൾ ജനം തള്ളിയതോടെ ജനജീവിതം സാധാരണപോലെ മുന്നോട്ട്

ബസ്സുകൾ നിരത്തിൽ ഇറക്കാൻ സമ്മതിക്കില്ല.. കെഎസ്ആർടിസി ബസ്സുകൾ തടയും.. ഇരുചക്ര വാഹനക്കാരെ തല്ലിയോടിക്കും.. സോഷ്യൽ മീഡിയയുടെ ആഹ്വാന പ്രകാരം ഹർത്താൽ എന്നുപറഞ്ഞ് ഇന്നലെ പറന്നത് അനേകം വ്യാജ സന്ദേശങ്ങൾ; ഫോൺ വിളികൾ കൊണ്ടു പൊറുതിമുട്ടി പത്രം ഓഫീസുകൾ: വ്യാജ സന്ദേശങ്ങൾ ജനം തള്ളിയതോടെ ജനജീവിതം സാധാരണപോലെ മുന്നോട്ട്

തിരുവനന്തപുരം: അടുത്തകാലത്തായി സോഷ്യൽ മീഡിയ ഏറ്റെടുക്കുന്ന വിഷയങ്ങളെല്ലാം വലിയ ജനപിന്തുണയോടെ വിജയിക്കുന്ന കാഴ്ചകളാണ് കാണുന്നത്. ഏതൊരു വിഷയത്തിലും ജനാഭിപ്രായം എന്തെന്നും ജനം ആർക്കൊപ്പമെന്നും വിലയിരുത്താൽ സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന അഭിപ്രായങ്ങൾ നിരീക്ഷിച്ചാൽ മതി. ഇത്തരത്തിൽ പല വലിയ സമരങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പല വിഷയങ്ങളിലും പൊതു അഭിപ്രായ രൂപീകരണത്തിനും സോഷ്യൽ മീഡിയ പ്രധാന പങ്കുവഹിക്കുന്നു.

ആ സോഷ്യൽ മീഡിയയെ ഉപയോഗിച്ച് ഇന്നൊരു ഹർത്താൽ ആഹ്വാനം നടത്താമെന്ന ചിന്തയിൽ ഒരു കൂട്ടർ ഇന്നലെ വ്യാപകമായി സന്ദേശങ്ങൾ പ്രചരിപ്പിച്ചു. മലയാളികളുടെ ഹർത്താൽ സ്‌നേഹത്തെ ഒന്നു മുതലെടുക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ഇത്തരമൊരു ആഹ്വാനം ഉണ്ടായത്. തിങ്കളാഴ്ച സോഷ്യൽ മീഡിയ ആഹ്വാനം ചെയ്യുന്ന ഹർത്താൽ ആണെന്നായിരുന്നു സന്ദേശം. ഇതോടൊപ്പം ബസ്സുകൾ ഇറക്കാൻ സമ്മതിക്കില്ലെന്നും ഇരുചക്രവാഹനക്കാരെ തല്ലിയോടിക്കും എന്നുമെല്ലാം പറഞ്ഞ് മുട്ടൻ സന്ദേശം എത്തിയതോടെ ജനങ്ങൾ ആശയക്കുഴപ്പത്തിലായി. ഇതോടെ പത്രം ഓഫീസുകളിലേക്ക് നിരന്തരം വിളികളുമായി. ഏപ്രിലിൽ ആദ്യത്തെ രണ്ടു തിങ്കളാഴ്ചകൾ ഹർത്താൽ ആയി മാറിയിരുന്നു. ഇന്നലെ വിഷുവിന് പിന്നാലെ ഒരു ഹർത്താൽ അവധികൂടെ എന്ന നിലയിലാണ് ഇത്തരമൊരു പ്രചാരണം നടന്നതെന്നാണ് സൂചനകൾ.

ജമ്മു കശ്മീരിലെ കഠ്വയിൽ എട്ടുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താലാണെന്ന വ്യാജ സന്ദേശം ആണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെയാണ് ഹർത്താലെന്നും ജനങ്ങൾ സഹകരിക്കണമെന്നുമുള്ള സന്ദേശമാണ് പ്രചരിക്കുന്നത്. എന്നാൽ, ഇത് വ്യാജ വാർത്തയാണെന്നറിയാതെ നിരവധി പേരാണ് വാട്‌സാപ്പിലും ഫേസ്‌ബുക്കിലുമായി പ്രചാരം നൽകുന്നത്.

ഏപ്രിൽ രണ്ടിന് കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകളും ഏപ്രിൽ ഒൻപതിന് ഉത്തരേന്ത്യയിൽ ദലിത് വിഭാഗത്തിൽപ്പെട്ടവർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ദലിത് സംഘടനകളും ഹർത്താൽ നടത്തിയിരുന്നു.

ഈ മാസം ആദ്യ രണ്ട് തിങ്കളാഴ്ചകളിലും ഹർത്താൽ ഉണ്ടായിരുന്ന പശ്ചാത്തലത്തിലാണ് ഏതോ വിരുതൻ ഈ തിങ്കളാഴ്ചയും ഹർത്താലാണെന്ന് പ്രചരിപ്പിച്ചത്. വാസ്തവമറിയാതെ നിരവധിയാളുകളാണ് ഇന്നു ഹർത്താലാണെന്ന വ്യാജ സന്ദേശം ഷെയർ ചെയ്തുകൊണ്ടിരിക്കുന്നത്. ഹർത്താലിന് യുഡിഎഫ് പിന്തുണയുണ്ടെന്നും വ്യാജന്മാർ പ്രചരിപ്പിക്കുന്നുണ്ട്. മാധ്യമ ഓഫിസുകളിൽ നിരവധിപേരാണ് തിങ്കളാഴ്ച ഹർത്താലുണ്ടോയെന്ന് അന്വേഷിച്ച് വിളിക്കുന്നത്.

പ്രചരിച്ച സന്ദേശം ഇങ്ങനെ:

16-04-2018 തിങ്കൾ നാളെ കേരളം നിശ്ചലമാവും.

ഇന്ന് രാത്രി 12 മുതൽ നാളെ രാത്രി 12 വരെ ഹർത്താൽ

ഫാസിസ്റ്റ് തെമ്മാടികളാൽ കൊല്ലപ്പെട്ട ആസിഫ എന്ന എട്ടു വയസ്സ്‌കാരി ഇന്ന് നമ്മുടെ കണ്ണിരായി മാറിയിരിക്കുകയാണ്.ഇന്ത്യൻ മതേതരത്വത്തിന്റെ നൊമ്പരമായും സുരക്ഷിതത്വം ആഗ്രഹിക്കുന്ന കുഞ്ഞു മനസ്സുകളിൽ പോലും ഭീതിയുടെ നിഴലായും നിലകൊള്ളുകയാണ്. ഇന്ത്യയുടെ പൈതൃകത്തെയും നാനാത്വത്തിൽ ഏകത്വം എന്ന അതിന്റെ അസ്തിത്വത്തെയും തകർക്കാൻ ശ്രമിക്കുകയും ഇന്ത്യ മുഴുവൻ ഒരു വർഗ്ഗീയ കലാപത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന ഇത്തരം RSS നരഭോജികളെ ഇന്ത്യയുടെ പരമോന്നത നീതിപീഠം തൂക്കിക്കൊല്ലണം. ഇനിയും ഒരു ആസിഫ കൊല്ലപ്പെട്ടു കൂടാ.ആസിഫയുടെ കൊലയാളികൾക്ക് നിയമത്തിന്റെ മുന്നിൽ ഏറ്റവും ഉയർന്ന ശിക്ഷ കിട്ടണം.അതിനായ് ഇന്ത്യയുടെ നാനാ ദിക്കിൽ നിന്നും പ്രതിഷേധം ഉയരണം കേരളത്തിന്റെ പ്രധിഷേധം ദേശീയ തലത്തിൽ ചർച്ചയാകണം. അതിന് മനുഷ്യത്വമുള്ളവർ കൈകോർക്കണം

ഈ ഹർത്താൽ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. മനുഷ്യത്വം മരവിക്കാത്ത പച്ചമനുഷ്യരായ ഞങ്ങൾ ഏറ്റെടുക്കുകയാണ്. ഇത് വിജയിപ്പിച്ചിരിക്കും. സോഷ്യൽ മീഡിയയുടെ പവർ ഒരിക്കൽ കൂടി കേരളം അറിയും. കേരളം കണ്ട ഏറ്റവും ശ്രദ്ധേയമായ ഹർത്താലായി ഇത് മാറും. കടകൾ തുറക്കില്ല സാധാരണപ്പോലെ റോഡുകളിൽ ബസുകളെ കാണില്ല. KSRTC ബസ്സുകൾ പോലും ഓടാൻ സമ്മതിക്കില്ല. ഇരുചക്ര വാഹനങ്ങളെയും ഓടാൻ സമ്മതിക്കില്ല.

ഇനി ആരെങ്കിലും കട തുറക്കുകയാണെങ്കിൽ ബസുകൾ നിരത്തിലിറക്കാൻ തയ്യാറാവുകയാണെങ്കിൽ അത്തരക്കാരെ മനുഷ്യത്വം മരവിച്ച കാപാലികരായിട്ടെ വിവേകമുള്ള ഈ ജനത കാണൂ. ഓരോ പ്രാദേശിക ഏരിയയിലെയും യുവനിര ഇത് വിജയിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങണം. സാംസ്‌കാരിക കൂട്ടായ്മകൾ രംഗത്തുവരണം സോഷ്യൽ മീഡിയയിൽ നമ്മൾ കാണിക്കുന്ന ഈ ആവേശം നാളെ ഗ്രാമഗ്രാമാന്തരങ്ങളിൽ ഉണ്ടാകണം. 'എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് ' എന്നത് മനസ്സറിഞ്ഞു പറഞ്ഞവരാണെങ്കിൽ നാളെത്തെ ഹർത്താൽ വിജയിപ്പിക്കാൻ നമുക്കൊന്നിച്ച് പ്രവർത്തിക്കാം. ഈ പ്രതിഷേധ ജ്വാലയിൽ നമ്മളും പങ്കാളികളാകണം. നമ്മുടെ പൊന്ന് സഹോദരിക്ക് വേണ്ടി സോഷ്യൽ മീഡിയ നടത്തുന്ന ഈ ഹർത്താൽ എന്തു വില കൊടുത്തും വിജയിപ്പിക്കും.

ഭാരതം RSS കാപാലികർക്ക് തീറെഴുതി കൊടുത്തതല്ല എന്ന് ഒരിക്കൽ കൂടി പ്രഖ്യാപിക്കുന്ന ഈ ഹർത്താൽ വിജയമാക്കുന്നതിന് എല്ലാ മനുഷ്യ സ്‌നേഹികളും രംഗത്ത് വരണം.
സോഷ്യൽ മീഡിയയുടെ പവർ ഒരിക്കൽ കൂടി കേരളം അറിയട്ടെ Justis for Aasifa

ഇതായിരുന്നു വാട്‌സ് ആപ് വഴിയും ഫേസ്‌ബുക്ക് വഴിയും പ്രചരിപ്പിക്കപ്പെട്ട സന്ദേശം. എന്നാൽ ഈ സന്ദേശം വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ജനം തള്ളിക്കളയുകയും ഇന്ന് സാധാരണരീതിയിൽ കാര്യങ്ങൾ പോകുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP