Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മുല്ലപ്പെരിയാർ പൊട്ടിയതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ; ജനങ്ങളെ ഭീതിയിലാക്കുന്ന ശബ്ദസന്ദേശം പ്രചരിപ്പിച്ചത് നെന്മാറ സ്വദേശി അശ്വിൻ ബാബു

മുല്ലപ്പെരിയാർ പൊട്ടിയതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ; ജനങ്ങളെ ഭീതിയിലാക്കുന്ന ശബ്ദസന്ദേശം പ്രചരിപ്പിച്ചത് നെന്മാറ സ്വദേശി അശ്വിൻ ബാബു

നെന്മാറ: പ്രളയദുരിതത്തിൽ കേരളം വിറങ്ങലിച്ചു നിൽക്കെ സൈബർ ലോകത്ത് പല വിധത്തിലുള്ള വ്യാജവാർത്തകളും പ്രചരിക്കുകയുണ്ടായി. ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്നവയായിരുന്നു ഇത്തരം സന്ദേശങ്ങൾ. ഇങ്ങനെ വ്യാജസന്ദേശം വ്യാപകമായി പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നെന്ന് വ്യാജസന്ദേശം പ്രചരിപ്പിച്ചയാളാണ് അറസ്റ്റിലായത്.

നെന്മാറ സ്വദേശി അശ്വിൻ ബാബു(19)വിനെയാണ് നെന്മാറ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഒരു ഭാഗം തകർന്നതായാണ് ഇയാൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നത്. ഇത് വ്യാപകമായി പ്രചരിക്കുകയും ജനങ്ങൾ ഭീതിയിലാകുകയും ചെയ്തിരുന്നു. തുടർന്ന്, പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് സർക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP