Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുല്ലപ്പെരിയാർ പൊട്ടിയെന്ന് ചിലർ; വിധി പൂർണമായി നിൽക്കുന്നുവെന്ന് വേറെ ചിലർ; മഹാദുരന്തത്തിൽപെട്ട് ചക്രശ്വാസം വലിക്കുമ്പോഴും വ്യാജ വാർത്ത സൃഷ്ടിച്ച് പരിഭ്രാന്തിയുണ്ടാക്കാൻ ചിലർ; കടുത്ത നടപടിയെടുക്കാൻ ഉറച്ച് പൊലീസ്

മുല്ലപ്പെരിയാർ പൊട്ടിയെന്ന് ചിലർ; വിധി പൂർണമായി നിൽക്കുന്നുവെന്ന് വേറെ ചിലർ; മഹാദുരന്തത്തിൽപെട്ട് ചക്രശ്വാസം വലിക്കുമ്പോഴും വ്യാജ വാർത്ത സൃഷ്ടിച്ച് പരിഭ്രാന്തിയുണ്ടാക്കാൻ ചിലർ; കടുത്ത നടപടിയെടുക്കാൻ ഉറച്ച് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനം മഴക്കെടുതിയിൽ വലയുമ്പോഴും സമൂഹ മാധ്യമങ്ങളിലുൾപ്പടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ് ചിലർ. ഭീതിയിലാണ്ട് നിൽക്കുന്ന പൊതു ജനങ്ങളെ വ്യാജ പ്രചരണങ്ങൾ കൊണ്ട് വീണ്ടും തളർത്തുന്നവർക്കെതിരെ ശക്തമായ നടപടിയുമായി സർക്കാർ. കനത്ത മഴ മൂലം ഡാമുകളിൽ വെള്ളം നിറയുകയും ഡാമുകൾ തുറന്ന് വിടുകയും ചെയ്ത സാഹചര്യത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട് തകരുന്നു എന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ചത്.

ഇത് പ്രചരിപ്പിച്ചവർക്കെതിരെ ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചേർത്ത് നടപടി സ്വീകരിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരിക്കുകയാണ്. സർക്കാരിന്റെയും വൈദ്യുതി ബോർഡിന്റെയും നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനങ്ങളെ താഴ്‌ത്തിക്കെട്ടാനും ജനങ്ങളെ പരിഭ്രാന്തിയിലാക്കാനും ലക്ഷ്യമിട്ടുള്ള പ്രചരണങ്ങളിൽ കുടുങ്ങരുതെന്നും ഇത്തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചിട്ടുണ്ട്.

വൈദ്യുതി നിലയ്ക്കുമെന്നും വ്യാജപ്രചരണം

കനത്ത മഴയും പ്രളയവും മൂലം കേരളത്തിലുടനീളം വൈദ്യുതി നിലയ്ക്കാൻ സാധ്യതയുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വൈദ്യുതി ബോർഡ് വ്യക്തമാക്കി. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇങ്ങനെ ചിലർ പ്രചരിപ്പിക്കുന്നത്. വെള്ളംപൊങ്ങിയ സ്ഥലങ്ങളിൽ അപകടമൊഴിവാക്കാൻ ഏകദേശം നാലായിരത്തോളം ട്രാൻസ്‌ഫോർമറുകൾ ഓഫ് ചെയ്തിട്ടുണ്ട്. വിവിധ ജില്ലകളിലായി നാല് 110 കെ.വി. സബ്‌സ്റ്റേഷൻ, പതി മൂന്ന് 33 കെ.വി. സബ്‌സ്റ്റേഷൻ, ആറ് വൈദ്യുതി ഉത്പാദന നിലയങ്ങൾ എന്നിവയുടെ പ്രവർത്തനവും താത്കാലികമായി നിർത്തിവെച്ചു.

വെള്ളം ഇറങ്ങുന്ന മുറയ്ക്ക് ഇവയുടെ പ്രവർത്തനം പുനരാരംഭിക്കും. മുടങ്ങിയ പ്രദേശങ്ങളിൽ എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാർ. വ്യാജപ്രചാരണത്തിൽ കുടുങ്ങാതെ ജീവനക്കാരുടെ ശ്രമങ്ങൾക്ക് ജനം പിന്തുണ നൽകണമെന്നും ബോർഡ് അഭ്യർത്ഥിച്ചു. പോസ്റ്റുകൾ ഒടിഞ്ഞതും ലൈൻ പൊട്ടിയതും ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള സെക്ഷൻ ഓഫീസിലോ 1912 എന്ന ടോൾഫ്രീ നമ്പറിലോ അറിയിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP