Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗാനകോകിലം എസ്.ജാനകി അന്തരിച്ചുവെന്ന് വീണ്ടും വ്യാജപ്രചാരണം;ഫേസ്‌ബുക്കിലും വാട്‌സാപ്പിലും കള്ളവാർത്ത പ്രചരിക്കുന്നത് ഞായറാഴ്ച മുതൽ

ഗാനകോകിലം എസ്.ജാനകി അന്തരിച്ചുവെന്ന് വീണ്ടും വ്യാജപ്രചാരണം;ഫേസ്‌ബുക്കിലും വാട്‌സാപ്പിലും കള്ളവാർത്ത പ്രചരിക്കുന്നത് ഞായറാഴ്ച മുതൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗായിക എസ്.ജാനകി മരിച്ചെന്ന് വ്യാജ പ്രചരണം. ഞായറാഴ്ച ഉച്ചമുതലാണ് ഫേസ്‌ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി ഈ വാർത്ത പ്രചരിച്ചത്. കഴിഞ്ഞ വർഷവും ഇതേ രീതിയിൽ വ്യാജ പ്രചാരണം നടന്നിരുന്നു.

സംഭവത്തേക്കുറിച്ച് ഗായികയോ അവരോട് അടുത്തവൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. മുൻപും, നടൻ ജഗതി ശ്രീകുമാർ, സലീം കുമാർ തുടങ്ങിയ താരങ്ങളുടെയൊക്കെ പേരിലും സമാനമായ വ്യാജപ്രചരണങ്ങൾ വന്നിരുന്നു

മീര ജാസ്മിൻ നായികയായി എത്തിയ പത്തു കൽപനകളിലെ ഒരു ഗാനത്തോടെ ചലച്ചിത്ര ഗാനരംഗത്തോടു വിട പറഞ്ഞ ജാനകി, മൈസൂരിൽ നടന്ന സംഗീത നിശ അവസാനത്തേതാണെന്നും വിശ്രമ ജീവിതത്തിലേക്കു തിരിയുകയാണെന്നും പ്രഖ്യാപിച്ചു.ഇതിനു മുൻപും എസ്. ജാനകി മരിച്ചെന്നും ആരോഗ്യനില മോശമാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിട്ടുണ്ട്. 1957 ൽ വിധിയൻ വിളയാട്ട് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആന്ധ്രപ്രദേശ് സ്വദേശിയായ ജാനകി ചലച്ചിത്ര പിന്നണി ഗാനരംഗത്തെത്തുന്നത്. പിന്നീട് ഇന്ത്യയിലെ വിവിധ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചു. ആറു പതിറ്റാണ്ടു നീണ്ട സംഗീത ജീവിതത്തിൽ മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് നാലു തവണ ജാനകിയെ തേടിയെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP