Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പൊലീസ് സ്‌റ്റേഷനിൽ മുഖ്യമന്ത്രി ഭക്ഷണം കഴിക്കുമ്പോൾ കാവലിരിക്കുന്ന ബെഹ്‌റയും കൂട്ടരും! വ്യാജ പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് നടപടി; മൂന്ന് കോൺഗ്രസ് - ലീഗ് നേതാക്കൾ അറസ്റ്റിൽ

പൊലീസ് സ്‌റ്റേഷനിൽ മുഖ്യമന്ത്രി ഭക്ഷണം കഴിക്കുമ്പോൾ കാവലിരിക്കുന്ന ബെഹ്‌റയും കൂട്ടരും! വ്യാജ പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് നടപടി; മൂന്ന് കോൺഗ്രസ് - ലീഗ് നേതാക്കൾ അറസ്റ്റിൽ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ സൈബർ ലോകത്ത് അധിക്ഷേപിച്ചതിന്റെ പേരിൽ വീണ്ടും അറസ്റ്റ്. പൊലീസ് സ്‌റ്റേഷനിൽ ഇരുന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഊണു കഴിക്കുന്നു എന്ന വിധത്തിൽ വ്യജ പോസ്റ്റു നിർമ്മിച്ച് സൈബർ ലോകത്ത് പ്രചരിപ്പിച്ച സംഭവത്തിലാണ് മൂന്ന് പേർ അറസ്റ്റിലായത്. കോൺഗ്രസ് - ലീഗ് അനുഭാവികളാണ് അറസ്റ്റിലായവർ.

മനീഷ്,മുഹമ്മദ്,സജിത്ത് എന്നിവരെയാണ് പിണറായി പൊലീസ് അറസ്റ് ചെയ്തത്. സൈബർ ലോകത്തെ നുണ പ്രചരണത്തിനെതിരെയാണ് നടപടി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുരുന്ന ഒരു വ്യാജ പോസ്റ്റാണ് സംഭവത്തിനാധാരം. മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പൊലീസ് മേധാവികളുടെ സാന്നിധ്യത്തിൽ പൊലീസ് സ്റ്റേഷനിൽ വെച്ച് ഊണ് കഴിക്കുന്ന ചിത്രമായിരുന്നു ഇവർ പ്രചരിപ്പിച്ചത്.

എന്നാൽ ഫയലിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി ഒപ്പിടുന്നതായിരുന്നു യാഥാർഥ ചിത്രം. വ്യാജ പോസ്റ്റ് സംഘപരിവാറും ഏറ്റുപിടിച്ചിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും പ്രതികളായവരെ അറസ്റ്റു ചെയ്തതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP