Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരാതിയുമായി ചെന്ന യുവതിക്കെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്ത് പൊലീസ് ; വീട്ടിലെത്തിയ യുവതി കൈഞരമ്പു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; പാങ്ങോട് പൊലീസിനെതിരെ പരാതിയുമായി വീട്ടുകാർ രംഗത്ത്

പരാതിയുമായി ചെന്ന യുവതിക്കെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്ത് പൊലീസ് ; വീട്ടിലെത്തിയ യുവതി കൈഞരമ്പു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; പാങ്ങോട് പൊലീസിനെതിരെ പരാതിയുമായി വീട്ടുകാർ രംഗത്ത്

തിരുവനന്തപുരം; പൊലീസ് സ്റ്റേഷനിലെത്തുന്ന പരാതിക്കാരോട് മാന്യമായി പെരുമാറണമെന്ന് പറയാൻ തുടങ്ങിയിട്ട് നാളെറേയായെങ്കിലും ഇപ്പോൾ പറയുന്നത് പരാതിക്കാരനെ പ്രതിയാക്കരുതെന്നാണ്. പാങ്ങോട് പൊലീസ് സ്റ്റേഷനിൽ ഇതാണ് സ്ഥിതി. പരാതിയുമായെത്തിയ യുവതിയെ കള്ളക്കേസിൽ കുടുക്കുമെന്ന എസ്‌ഐയുടെ ഭീഷണി. തുടർന്നു വീട്ടിലെത്തിയ യുവതി കൈഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.

എസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ടു യുവതിയുടെ ബന്ധുക്കൾ മുഖ്യമന്ത്രിക്കു പരാതി നൽകി. ബന്ധുക്കൾ പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുന്നുവെന്നു പരാതി നൽകിയ പാങ്ങോട് മരുതമൺ സ്വദേശിയായ 23 കാരിയെ മോഷണക്കുറ്റമോ, വഞ്ചനക്കുറ്റമോ ചുമത്തി ജയിലിലടയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയ പാങ്ങോട് എസ്‌ഐ. നിയാസിനെതിരെ നടപടി ആവശ്യപ്പെട്ടാണു ബന്ധുക്കൾ മുഖ്യമന്ത്രിക്കു പരാതി നൽകിയത്. ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിക്കെതിരെ പൊലീസ് വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തെന്നു ബന്ധുക്കൾ ആരോപിക്കുന്നു.

യുവതി കഴിഞ്ഞ ഡിസംബറിൽ നടന്ന ബന്ധുവിന്റെ മകളുടെ വിവാഹത്തിനു സാമ്പത്തികമായും അല്ലാതെയും സഹായിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഇവരുടെ ഭർത്താവും മറ്റു നാലുപേരും കൂടി യുവതിയുടെ വീട്ടിലെത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയും പാങ്ങോട് എസ്‌ഐയെക്കൊണ്ടു കള്ളക്കേസിൽപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതു സംബന്ധിച്ചു പരാതിയുമായി യുവതിയും ബന്ധുക്കളും പാങ്ങോട് സ്റ്റേഷനിൽ ചെന്നപ്പോൾ എസ്‌ഐ. നിയാസ് മോഷണക്കുറ്റമോ വഞ്ചനാക്കുറ്റമോ ചുമത്തി ജയിലിലടയ്ക്കുമെന്നു ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

വീട്ടിലെത്തിയ യുവതി ബ്ലേഡ് കൊണ്ടു കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിലായി. ഇതിനു ശേഷം പൊലീസ് യുവതിക്കെതിരെ വഞ്ചനക്കുറ്റം ചുമത്തിയെന്നു മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ വിശദീകരിക്കുന്നു. പരാതിയിൽ പറയുന്ന കാര്യങ്ങളെപ്പറ്റി രണ്ടാഴ്ചക്കകം അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ അസിസ്റ്റന്റ് കമ്മിഷണറെ ചുമതലപ്പെടുത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

പരാതിക്കാരിക്കെതിരെ വഞ്ചനക്കുറ്റത്തിനു കേസെടുത്തിട്ടുണ്ടെങ്കിൽ അതു സംബന്ധിച്ചും പൊലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റം സംബന്ധിച്ചും അന്വേഷണം വേണമെന്നും നിർദ്ദേശമുണ്ട്. മുഖ്യമന്ത്രിയെ കൂടാതെ ഡിജിപിക്കും മനുഷ്യാവകാശ കമ്മിഷനും വനിത കമ്മിഷനും യുവതി പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP