Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാർ സ്‌കൂട്ടറിൽ തട്ടിയെന്നാരോപിച്ച് ദമ്പതികൾക്ക് വഴിയരികിൽ മർദ്ദനവും അസഭ്യ വർഷവും; യുവാക്കളുടെ മർദ്ദനത്തിൽ യുവതിയുടെ കൈ ഒടിഞ്ഞു; അക്രമികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത് നാട്ടുകാർ; ഒരാൾ ഓടി രക്ഷപ്പെട്ടു

കാർ സ്‌കൂട്ടറിൽ തട്ടിയെന്നാരോപിച്ച് ദമ്പതികൾക്ക് വഴിയരികിൽ മർദ്ദനവും അസഭ്യ വർഷവും; യുവാക്കളുടെ മർദ്ദനത്തിൽ യുവതിയുടെ കൈ ഒടിഞ്ഞു; അക്രമികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത് നാട്ടുകാർ; ഒരാൾ ഓടി രക്ഷപ്പെട്ടു

ആലപ്പുഴ: കാർ സ്‌കൂട്ടറിൽ തട്ടിയെന്നാരോപിച്ച് ദമ്പതികൾക്ക് മർദ്ദനം. ആക്രമണം നടത്തിയ സ്‌കൂട്ടർ യാത്രക്കാരെ നാട്ടുകാരാണ് പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്.വിവാഹത്തിൽ പങ്കെടുത്തു വീട്ടിലേക്കു മടങ്ങുകയായിരുന്ന ദമ്പതികൾക്കാണ് വഴിയരികിൽ മർദ്ദനമേറ്റത്. നാട്ടുകാർ അക്രമികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. കുണ്ടന്നൂർ നെടുനിലത്ത് റോഷൻ (30), ഭാര്യ ഡോണ (28) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. രണ്ടു സുഹൃത്തുക്കൾ കാറിന്റെ പിൻസീറ്റിൽ ഉണ്ടായിരുന്നെങ്കിലും അവർക്കു പരിക്ക് ഒന്നും ഇല്ല.

ആക്രമണത്തിൽ കൈ ഒടിഞ്ഞ ഡോണയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അരൂക്കുറ്റി കോതാട്ട് നികർത്ത് അനൂപ് (31), സുഹൃത്ത് അഭിലാഷ് (32) എന്നിവരെ അറസ്റ്റ് ചെയ്തതായി പൂച്ചാക്കൽ എസ്‌ഐ വി.കെ.ഭാനുദേവൻ പറഞ്ഞു.

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ അരൂക്കുറ്റി വടുതലയിലായിരുന്നു സംഭവം. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം കാറിൽ വീട്ടിലേക്കു മടങ്ങുമ്പോൾ സ്‌കൂട്ടർ യാത്രികർ പിന്തുടർന്ന് അസഭ്യം പറയുകയും കാറിനു കുറുകെ സ്‌കൂട്ടർ ഓടിച്ച് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയുമായിരുന്നെന്നു റോഷൻ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.

കാർ സ്‌കൂട്ടറിൽ ഇടിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കാർ നിർത്തി ചില്ലു താഴ്‌ത്തിയപ്പോൾ അതിന്റെ വിടവിലൂടെ റോഷന്റെ മുഖത്ത് അടിച്ചു. പുറത്തിറക്കിയും മർദിച്ചു. ഡോണയും സുഹൃത്തുക്കളും പുറത്തിറങ്ങിയതോടെ ഡോണയുടെ കൈപിടിച്ചു തിരിക്കുകയും റോഡിൽ തള്ളിവീഴ്‌ത്തുകയുമായിരുന്നു. അക്രമികളെ നാട്ടുകാരാണു പിടികൂടി പൊലീസിൽ ഏൽപിച്ചത്. ഇതിനിടെ ഒരാൾ ഓടി രക്ഷപ്പെടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP