Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സഹായത്തിനായി വിളിച്ചപ്പോൾ കോൾ ചെന്നത് ചെങ്ങന്നൂരിലെ എക്‌സൈസുകാർക്ക് ; ആദ്യം ബോട്ടുമായി വരാമെന്ന് പറഞ്ഞ് പിന്നീട് ജില്ല വിട്ടു പോകാൻ പറ്റില്ലെന്ന് അറിയിപ്പ് ; ആറന്മുളയിൽ വീട്ടിൽ വെള്ളം കയറി വയോധികനും നാലുവയസുകാരിയുമടക്കമുള്ള കുടുംബം സഹായത്തിനായി കേഴുന്നു; നിരവധി തവണ വിളിച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി

സഹായത്തിനായി വിളിച്ചപ്പോൾ കോൾ ചെന്നത് ചെങ്ങന്നൂരിലെ എക്‌സൈസുകാർക്ക് ; ആദ്യം ബോട്ടുമായി വരാമെന്ന് പറഞ്ഞ് പിന്നീട് ജില്ല വിട്ടു പോകാൻ പറ്റില്ലെന്ന് അറിയിപ്പ് ; ആറന്മുളയിൽ വീട്ടിൽ വെള്ളം കയറി വയോധികനും നാലുവയസുകാരിയുമടക്കമുള്ള കുടുംബം സഹായത്തിനായി കേഴുന്നു; നിരവധി തവണ വിളിച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി

മറുനാടൻ ഡെസ്‌ക്‌

ആറന്മുള: കനത്ത മഴ നാശം വിതച്ചിരിക്കുന്ന വേളയിൽ സഹായത്തിനായി കേണപേക്ഷിച്ചിട്ടും തിരിഞ്ഞ് നോക്കിയില്ലെന്ന് കുടുംബനാഥൻ. ആറന്മുള ടൗണിൽ താമസിക്കുന്ന തടിക്കൽ വർഗീസ് മാത്യുവിന്റെ വീടാണ് കനത്ത മഴയിൽ മുങ്ങിയത്. കോളനി പോലുള്ള പ്രദേശമാണിത്. വർഗീസിന്റെ വീട് ഒഴിച്ച് ബാക്കിയെല്ലാം ഒറ്റ നില വീടാണ്. ഇതെല്ലാം മുങ്ങി പോയിരിക്കുകയാണ്. രണ്ടു ദിവസം മുൻപാണ് ഈ ഭാഗത്ത് വെള്ളം കയറിയത്. വെളുപ്പിന് രണ്ടു മണിയോടെ ഈ ഭാഗത്ത് വെള്ളം കയറി തുടങ്ങിയെന്നും നാലു മണിയോടെ വീടിന്റെ ഒരു നില മുഴുവനും വെള്ളത്തിനടിയിലായെന്നും വർഗീസ് പറയുന്നു. സാധനങ്ങൾ മുഴുവനും വെള്ളത്തിലായി. വാട്‌സാപ്പ് വഴിയും ഫേസ്‌ബുക്ക് വഴിയും സഹായം അഭ്യർത്ഥിച്ചു.

ആറന്മുള പൊലീസ് സ്റ്റേഷനിലും മറ്റ് ഉദ്യോഗസ്ഥരുടെ ഓഫീസിലും തുടർച്ചയായി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഒടുവിൽ ലഭിച്ച എക്‌സൈസിന്റെ നമ്പരിൽ വിളിച്ചപ്പോഴാണ് ബോട്ടുമായി വരാമെന്ന് പറഞ്ഞത്. എന്നാൽ ഇവർ വൈകുന്നത് കണ്ട് വീണ്ടും വിളിച്ചപ്പോൾ ചെങ്ങന്നൂരിലേക്കാണ് വിളിച്ചതെന്നും ജില്ല വിട്ട് വരാൻ അനുവാദമില്ലെന്നുമാണ് അറിയിപ്പ് കിട്ടിയത്. ഇതോടെ എന്ത് ചെയ്യുമെന്ന് അറിയാതെ വിഷമിച്ചിരിക്കുകയാണ് കുടുംബം. വർഗീസും ഭാര്യയും മകന്റെ നാലു വയസുള്ള കുട്ടിയുമാണ് ഇപ്പോൾ വീട്ടിലുള്ളത്. വെള്ളം കയറി മണിക്കൂറുകൾ പിന്നിട്ടു കഴിഞ്ഞു. ഇതു വരെ ഒന്നും കഴിക്കാനും സാധിച്ചിട്ടില്ല. കുഞ്ഞിന് ക്ഷീണമുണ്ട്. ചുറ്റുപാടുമുള്ള ആളുകൾ വെള്ളപ്പൊക്കം ആരംഭിച്ചയുടൻ ഇവിടെ നിന്നും ഒഴിഞ്ഞു പോയിരുന്നു. ഇപ്പോൾ തങ്ങൾ ഒറ്റപ്പെട്ട നിലയിലാണെന്നും വർഗീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP