Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയുടെ കഴുത്തിൽ ബാഗിന്റെ വള്ളി വരിഞ്ഞു മുറുക്കി; മരണം ഉറപ്പാക്കിയ ശേഷം അടിമാലി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയുടെ കഴുത്തിൽ ബാഗിന്റെ വള്ളി വരിഞ്ഞു മുറുക്കി; മരണം ഉറപ്പാക്കിയ ശേഷം അടിമാലി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

രാജകുമാരി: അടിമാലിയിൽ കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ കഴുത്തിൽ ബാഗിന്റെ വള്ളി വരിഞ്ഞു മുറുക്കി കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം പൊലീസിൽ കീഴടങ്ങി. പൂപ്പാറയ്ക്ക് സമീപം മുള്ളൻതണ്ടിൽ വലിയകുന്നേൽ അജിമോൾ (28) ആണു ഇന്നലെ വെളുപ്പിനു മരിച്ചത്. രാവിലെ 10 മണിയോടെ ഭർത്താവ് ബൈജു അടിമാലി പൊലീസിനു മുന്നിൽ സ്വയം കീഴടങ്ങി.

അഞ്ചു വർഷം മുൻപാണു അടിമാലി കത്തിപ്പാറ പറയാനിക്കൽ അജിമോളുടെയും ബൈജുവിന്റെയും വിവാഹം നടന്നത്. മൂന്നര വയസുള്ള ഒരു കുട്ടിയുണ്ട്. മൂന്നു വർഷമായി ഇരുവരും തമ്മിൽ കലഹം പതിവായിരുന്നു. ഏതാനും നാളായി ബൈജു കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കായി പോകുകയും ഭാര്യയെ കത്തിപ്പാറയിലെ സ്വന്തം വീട്ടിലേക്ക് അയക്കുകയും ചെയ്തു. ക്രിസ്തുമസ് അവധിക്ക് നാട്ടിലെത്തിയ ബൈജു അജിമോളെയും കുട്ടിയെയും കൂട്ടിക്കൊണ്ട് മുള്ളന്തണ്ടിലെ വീട്ടിലെത്തി.

25 നു രാത്രി തൊട്ടടുത്തുതന്നെ താമസിക്കുന്ന സഹോദരൻ ജോർജിനും മറ്റുള്ളവർക്കുമൊപ്പം കരോൾ സംഘത്തിനൊപ്പം പോയി. മാതാവ് ഏലിക്കുട്ടി ഈ സമയം വീട്ടിൽ ഉണ്ടായിരുന്നു. രാത്രി വൈകി കരോൾ കഴിഞ്ഞ് എത്തിയതിനു ശേഷം പുലർച്ച് ഭാര്യയുമായി വഴക്കിടുകയും, ഷോൾഡർ ബാഗിന്റെ വള്ളി കഴുത്തിൽ ചുറ്റി വരിഞ്ഞു മുറുക്കി കൊലപ്പെടുത്തുകയാണുണ്ടായത്. മരിച്ചുവെന്ന് ഉറപ്പാക്കിയശേഷം അടുത്തുള്ള സഹോദരി ലാലിയുടെ വീട്ടിലെത്തി അജിമോൾ വയർ വേദന ആയതുകൊണ്ട് കിടക്കുകയാണെന്നും, താൻ ഒരുവഴി പോകുകയാണെന്നും അറിയിച്ചു. ഇയാൾ നേരെ പോയത് അടിമാലി സർക്കിൾ ഓഫീസിലേയ്ക്കായിരുന്നു.

ഏറെ സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെത്തുടർന്ന് ലാലി അന്വേഷിച്ച് ചെന്നപ്പോൾ അജിമോളെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഇവർ ഉടൻ തന്നെ മറ്റുള്ളവരെ വിവരം അറിയിക്കുകയും, ബൈജുവിനെ ഫോണിൽ വിളിക്കുകയും ചെയ്തു. ഈ സമയം ഇയാൾ അടിമാലി പൊലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകുകയായിരുന്നു.

അറസ്റ്റ് ചെയ്ത ഇയാളെ ശാന്തൻപാറ പൊലീസിനു കൈമാറി. ദേവികുളം സി.ഐ സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP