Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മനം മയക്കും മാദകസുന്ദരി വന്നാൽ ലാത്തിയെ ആർക്കാണ് പേടി? ഉദ്ഘാടന വേദിയുടെ മറ പൊളിച്ച് തലനീട്ടി ആരാധകർ; സ്‌നേഹക്കടലിൽ വീർപ്പുമുട്ടി, കൊച്ചിയെ മറക്കില്ലെന്ന് സണ്ണി ലിയോൺ; ആരാധകപ്രളയത്തിൽ പണി കിട്ടിയത് പൊലീസിന്; ഗതാഗത തടസ്സത്തിന് ഫോൺ ഷോപ്പുടമയ്‌ക്കെതിരെ കേസ്

മനം മയക്കും മാദകസുന്ദരി വന്നാൽ ലാത്തിയെ ആർക്കാണ് പേടി? ഉദ്ഘാടന വേദിയുടെ മറ പൊളിച്ച് തലനീട്ടി ആരാധകർ; സ്‌നേഹക്കടലിൽ വീർപ്പുമുട്ടി, കൊച്ചിയെ മറക്കില്ലെന്ന് സണ്ണി ലിയോൺ; ആരാധകപ്രളയത്തിൽ പണി കിട്ടിയത് പൊലീസിന്; ഗതാഗത തടസ്സത്തിന് ഫോൺ ഷോപ്പുടമയ്‌ക്കെതിരെ കേസ്

മറുനാടൻ ബ്യൂറോ

കൊച്ചി:ഇങ്ങനെയുമുണ്ടോ സ്‌നേഹപ്രളയം ? കടലോളം വരുന്ന ആരാധകരുടെ സ്‌നേഹപ്രളയം കണ്ട് ബോളിവുഡ് നടി സണ്ണി ലിയോണിന് വീർപ്പുമുട്ടി. ഭർത്താവ് ഡാനിയൽ വെബറിന് ട്വീറ്റ് ചെയ്തു...എന്റെ ഡാനിയേൽ ഈ മനുഷ്യപ്രളയം കണ്ട ഞെട്ടലിൽ നിന്ന് ഞാൻ ഇനിയും പുറത്ത് വന്നിട്ടില്ല. ഒറ്റ രാത്രി കൊണ്ട് താൻ സൂപ്പർ ഹീറോയായല്ലോയെന്ന് ഡാനിയേലിന്റെ മറുപടി.

ആരാധകർ തന്നെ ഈച്ച പൊതിയുന്നതു പോലെ ചുറ്റും കൂടുന്നത് കണ്ട് സണ്ണി ലിയോണിന് ശ്വാസം മുട്ടിയില്ലെങ്കിൽ അത്ഭുതം. കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് എതിർവശത്തുള്ള ഫോൺ ഫോർ ഷോപ്പിന്റെ ഉദ്ഘാടന വേദിയുടെ മറ ഒരുഭാഗം പൊളിച്ച് ചില ആരാധകർ തന്നെകാണാൻ വെമ്പുന്നത് ഏറ്റവും വലിയ കൗതുക കാഴ്ചയായെന്ന് താരം ട്വിറ്ററിൽ കുറിച്ചു. ഈ ഫോട്ടോയ്ക്ക് ഒരു പാട് അടിക്കുറിപ്പുകൾ എഴുതണമെന്നുണ്ടെങ്കിലും, എവിടെ തുടങ്ങണമെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. കൊച്ചിയിലെ തെരുവിൽ തന്റെ കാറെത്തിയപ്പോൾ സ്‌നേഹക്കടലിലാണ് താനെന്നാണ് അവർക്ക് തോന്നിയത്. പതിനായിരങ്ങളുടെ നടുവിൽ തനിക്ക് സുരക്ഷയൊരുക്കിയ കൊച്ചി പൊലീസിന് സ്‌നേഹത്തിന്റെ ഭാഷയിൽ നന്ദിയും പറഞ്ഞു.

 എന്നാൽ, കൊച്ചി പൊലീസിന് ഇതൊന്നും അത്ര പിടിച്ചില്ല.സണ്ണി ലിയോണിനെ ഉദ്ഘാടനത്തിനെത്തിച്ച ഫോൺ ഫോർ ഷോപ്പുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു്. താരത്തെ കാണാനുള്ള ആരാധകപ്രളയം മൂലം എംജി റോഡിൽ ഗതാഗതം തടസ്സപ്പെട്ടതിലാണ് കേസ്.

പൊതുറോഡിൽ ഗതാഗതം തടസ്സപ്പെടുത്തി എന്ന വകുപ്പ് ചുമത്തിയാണ് കേസ്. കണ്ടാലറിയുന്ന ഏതാനും പേർക്കെതിരെയും എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അനധികൃതമായി വാഹനം പാർക്ക് ചെയ്തവർക്ക് പിഴ ചുമത്തിയതായും പൊലീസ് അറിയിച്ചു.

രാവിലെ 11 മണിയോടെ താരം ഉദ്ഘാടനവേദിയിൽ എത്തുമെന്ന് അറിയിച്ചെങ്കിലും വേദിയിലേക്കുള്ള റോഡ് ഗതാഗതം ആരാധകപ്രളയത്തിൽ തടസ്സപ്പെട്ടതോടെ 12.30 ഓടെയാണ് സണ്ണി എത്തിയത്. പരിപാടി വൈകുന്നതിലുള്ള പ്രകോപനത്താൽ ജനക്കൂട്ടം ബഹളമുണ്ടാക്കിയതോടെ പൊലീസ് ചെറിയ തോതിൽ ലാത്തി വീശി. വേദിക്കരികിലുള്ള എടിഎം കൗണ്ടറിന്റെ ബോർഡും തിക്കിലും തിരക്കിലും തകർന്നു.

 രാവിലെ 8.15നാണ് സണ്ണി ലിയോൺ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. എട്ട് സായുധ കമാന്റോകളും 50 അംഗരക്ഷകരും വേദിക്ക് സമീപം സുരക്ഷയൊരുക്കി നിലകൊണ്ടിരുന്നു.തന്നെ കാണാൻ തടിച്ചുകൂടിയ പതിനായിരങ്ങൾക്ക് സണ്ണി ലിയോൺ നന്ദി പറഞ്ഞു. കൊച്ചിയെ മറക്കില്ല.ദൈവത്തിന്റെ സ്വന്തം നാടിന് നന്ദി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP