Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടംബ വഴക്കിനെ ചൊല്ലി രാത്രി വീട് വിട്ട യുവാവ് തിരികെയെത്തിയത് തൊട്ടടുത്ത പുലർച്ചെ; വാക്കേറ്റത്തിനൊടുവിൽ അച്ഛന്റെ കുത്തേറ്റ് മകൻ മരിച്ചു; വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതി പൊലീസിനെ കണ്ട് കായലിൽ ചാടി; മകന്റെ കഴുത്തിൽ കത്തി കുത്തിയിറക്കിയ മോഹനൻ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ

കുടംബ വഴക്കിനെ ചൊല്ലി രാത്രി വീട് വിട്ട യുവാവ് തിരികെയെത്തിയത് തൊട്ടടുത്ത പുലർച്ചെ; വാക്കേറ്റത്തിനൊടുവിൽ അച്ഛന്റെ കുത്തേറ്റ് മകൻ മരിച്ചു; വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതി പൊലീസിനെ കണ്ട് കായലിൽ ചാടി; മകന്റെ കഴുത്തിൽ കത്തി കുത്തിയിറക്കിയ മോഹനൻ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മകനെ കൊന്ന ശേഷം വിഷം കഴിച്ച് കായലിൽ ചാടിയ അച്ഛനെ പൊലീസ് കരയ്ക്കത്തിച്ചു. വെള്ളക്കെട്ടിൽ ചാടി ആത്മഹത്യക്കുശ്രമിച്ച അച്ഛനെ പൊലീസ് പിടികൂടി ആശുപത്രിയിലേക്ക് മാറ്റി. കരുനാഗപള്ളി തൊടിയൂർ മഞ്ഞാടിമുക്കിനുസമീപം ചേമത്തുകിഴക്കതിൽ ദീപനാ(28)ണ് വാക്കു തർക്കത്തിനിടയിൽ കഴുത്തിൽ കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ദീപന്റെ അച്ഛൻ മോഹനനെയാണ് പൊലീസ് പിടികൂടിയത്. കുടുംബപ്രശ്‌നങ്ങളെ തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കഴിഞ്ഞരാത്രിയിലും വീട്ടിൽ വാക്കുതർക്കമുണ്ടായിരുന്നു. തുടർന്ന് വീട്ടിൽനിന്ന് ഇറങ്ങിപ്പോയ ദീപൻ ഞായറാഴ്ച പുലർച്ചെയാണ് എത്തിയത്. വീണ്ടും രാവിലെയുണ്ടായ വാക്കുതർക്കത്തിനിടയിലാണ് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു. കഴുത്തിനാണ് കുത്തേറ്റത്. സാരമായി മുറിവേറ്റ ദീപനെ ഉടൻ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിനുശേഷം സ്ഥലംവിട്ട മോഹനനുവേണ്ടി പൊലീസ് തിരച്ചിൽ ശക്തമാക്കി. ഉച്ചയോടെ വട്ടക്കായലിനുസമീപം മോഹനൻ ഉണ്ടെന്നറിഞ്ഞ പൊലീസ് അവിടെയെത്തി. പൊലീസിനെ കണ്ട മോഹനൻ വട്ടക്കായലിൽ ചാടി. പൊലീസ് ഇയാളെ കരയ്‌ക്കെത്തിച്ച് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുനടത്തിയ പരിശോധനയിൽ വിഷം കഴിച്ചതായി കണ്ടെത്തി. തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ദീപന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP