Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എട്ടുവയസുകാരനെ കഴുത്തറുത്തു കൊന്ന പിതാവിന് മാനസിക വിഭ്രാന്തിയെന്നു പൊലീസ്; കുട്ടിയെ കൊന്നത് സ്‌കൂളിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുവന്നശേഷം

എട്ടുവയസുകാരനെ കഴുത്തറുത്തു കൊന്ന പിതാവിന് മാനസിക വിഭ്രാന്തിയെന്നു പൊലീസ്; കുട്ടിയെ കൊന്നത് സ്‌കൂളിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുവന്നശേഷം

പത്തനംതിട്ട: ഏകമകനെ ക്ലാസിൽ നിന്നു വിളിച്ചിറക്കിക്കൊണ്ടുവന്ന് അച്ഛൻ കഴുത്തറുത്തു കൊന്നു. തോട്ടപ്പുഴശേരി പഞ്ചായത്തിലെ കുറിയന്നൂർ പുളിമുക്ക് കോളപ്ര റെജി തോമസാ(40)ണ് എട്ടുവയസുകാരനായ മകൻ റെജിൻ തോമസിനെ കൊലപ്പെടുത്തിയത്.

ഇന്നലെ വൈകിട്ട് മൂന്നിന് ചെറുകോൽപ്പുഴ-തോണിപ്പുഴ റോഡരികിലെ വീട്ടുവരാന്തയിലാണ് സംഭവം. രോഗബാധിതയായി ആശുപത്രിയിൽ പോയി തിരിച്ചുവന്ന അമ്മ ഷീലയാണ് തലയറുത്തു മാറ്റിവച്ച നിലയിൽ മകന്റെ മൃതദേഹം കണ്ടെത്തിയത്. എട്ടുമാസം മുമ്പ് മാനസികരോഗത്തിന് തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്നു റെജി തോമസ്.

കുറിയന്നൂർ വെസ്റ്റ് എംടിഎൽപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് റെജിൻ. അമ്മയ്ക്ക് അസുഖമാണെന്നും ആശുപത്രിയിൽ പോകാൻ കൂട്ടുവിടാനാണെന്നും പറഞ്ഞാണ് റെജി സ്‌കൂളിൽ നിന്നു ഉച്ചയോടെ മകനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന അയൽവാസി വിവരം സ്‌കൂളിൽ അറിയിച്ചു. സ്‌കൂൾ അധികൃതർ അമ്മയുടെ മൊബൈൽ ഫോണിൽ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു.

പുല്ലാടുള്ള സ്വകാര്യാശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ ഷീല ദേഹമാസകലം രക്തംപുരണ്ട് റെജി വാതിൽക്കൽ നിൽക്കുന്നതാണ് കണ്ടത്. വരാന്തയുടെ വാതിലിനടുത്ത് ശിരസ് അറുത്തുമാറ്റിവച്ചനിലയിൽ രക്തത്തിൽ കുളിച്ച് മകന്റെ മൃതദേഹം കാണുകയായിരുന്നു ഷീല.

ഷീലയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയാണ് വിവരം പൊലീസിൽ അറിയിച്ചത്. പത്തനംതിട്ട ഡിവൈഎസ്‌പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. വീട്ടുമുറ്റത്തുനിന്നുതന്നെ പ്രതി റെജിയെ പൊലീസ് അറസ്റ്റുചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP