Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വായ്പ തട്ടിപ്പ് പ്രതി തോമസ് പീലിയാനിക്കൽ റിമാൻഡിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത് കേസിലെ പ്രധാന പ്രതിയെ; ഇനിയും പ്രതികൾ ഒളിവിൽ

വായ്പ തട്ടിപ്പ് പ്രതി തോമസ് പീലിയാനിക്കൽ റിമാൻഡിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത് കേസിലെ പ്രധാന പ്രതിയെ; ഇനിയും പ്രതികൾ ഒളിവിൽ

ആലപ്പുഴ: കുട്ടനാട്: കാർഷിക വായ്പാതട്ടിപ്പ് കേസിലെ പ്രധാന പ്രതികളിലൊരാളായ കുട്ടനാട് വികസന സമിതി എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കലിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് രാമങ്കരി കോടതി പീലിയാനിക്കലിനെ റിമാൻഡ് ചെയ്തത്.ഇന്നലെ വൈകിട്ട് നാലരയോടെ മാമ്പുഴക്കരിയിലെ വികസന സമിതി ആഫീസിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. വിജയകുമാരൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റുചെയ്തത്.

കാർഷിക വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരുന്ന 14 കേസുകളിൽ ചില കേസുകളിൽ മാത്രമായിരുന്നു ഫാ.പീലിയാനിക്കലിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്.കേസിലെ പ്രധാന പ്രതിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ റോജോ ജോസഫ് ഒളിവിലാണ്. കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങളിൽ നെൽകർഷക സ്വയംസഹായ സംഘങ്ങൾ രൂപീകരിച്ച് അംഗങ്ങളുടെ അറിവോ സമ്മതമോ കൂടാതെ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് കേസ് . 14 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP