Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹയർസെക്കന്ററി പരീക്ഷ : ഫീസ് അടയ്ക്കുന്നതിനുള്ള തീയതി നീട്ടി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: 2018 മാർച്ചിൽ നടക്കുന്ന ഹയർ സെക്കന്ററി പരീക്ഷയ്ക്ക് ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി. രണ്ടാം വർഷ പരീക്ഷയ്ക്ക് പിഴ കൂടാതെ ജനുവരി നാലുവരെയും 20 രൂപ പിഴയോടെ 11 വരെയും ഒന്നാം വർഷ പരീക്ഷയ്ക്ക് പിഴകൂടാതെ 11 വരെയും 20 രൂപ പിഴയോടെ 18 വരെയും ഫീസടയ്ക്കാം.

അപേക്ഷാഫോമുകൾ ഹയർ സെക്കന്ററി പോർട്ടലിലും, എല്ലാ ഹയർ സെക്കന്ററി സ്‌കൂളുകളിലും ലഭിക്കും. ഓപ്പൺ സ്‌കൂൾ വിദ്യാർത്ഥികൾ അവർക്കനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP