Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊള്ള തുടരാൻ വിപണിയിൽ കൃത്രിമ ഇടപെടൽ; മരുന്ന് കമ്പനികൾക്കും നിർമ്മാതാക്കളുടെ സംഘടനയ്ക്കും കൂറ്റൻ പിഴ ചുമത്തി കോമ്പറ്റീഷൻ കമ്മീഷൻ; ഗ്ലെൻ ഫാർമസിസ്റ്റുകൾ മാത്രം 45 കോടി പിഴ നൽകണം

കൊള്ള തുടരാൻ വിപണിയിൽ കൃത്രിമ ഇടപെടൽ; മരുന്ന് കമ്പനികൾക്കും നിർമ്മാതാക്കളുടെ സംഘടനയ്ക്കും കൂറ്റൻ പിഴ ചുമത്തി കോമ്പറ്റീഷൻ കമ്മീഷൻ; ഗ്ലെൻ ഫാർമസിസ്റ്റുകൾ മാത്രം 45 കോടി പിഴ നൽകണം

കൊച്ചി: വൻ കൊള്ള നടക്കുന്ന മേഖലയാണ് മരുന്ന് വിൽപ്പന മേഖല. മരുന്ന് നിർമ്മാണത്തിലും വിതരണത്തിലും വൻ പറ്റിപ്പുകളും ക്രമക്കേടുമാണ് ഈ മേഖലയിൽ സജീവമായിട്ടുള്ളത്. ഔഷധവിതരണക്കാരെ നിയമിക്കാൻ നിയമവിരുദ്ധമായി ഇടപെട്ടതിന് കടുത്ത ശിക്ഷയുമായി വ്യാപാരമത്സര കമ്മിഷൻ (കോമ്പറ്റീഷൻ കമ്മിഷൻ). മരുന്നുകമ്പനികൾ, ഗുജറാത്തിലെ മൊത്ത വിതരണക്കാരുടെ സംഘടനകൾ, ഇതിന്റെ ഭാരവാഹികൾ എന്നിവർക്കെതിരേയാണ് നടപടി.ഗ്ലെന്മാർക്ക് ഫാർമസ്യൂട്ടിക്കൽസ് കമ്പനിക്ക് 45 കോടി രൂപയും ഹെറ്റിറോ ഹെൽത്ത് കെയറിന് 1.37 കോടിയുമാണ് പിഴ വിധിച്ചത്. ഡിവൈൻ സാവിയോർ എന്ന കമ്പനി 5.61 ലക്ഷം പിഴ നൽകണം. ഗുജറാത്തിലെ കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് നാലുസംഘടനകൾക്കെതിരേയും നടപടിയുണ്ട്.

ഗ്ലെന്മാർക്കിന്റെ വിതരണവിഭാഗം മാനേജരായ തപഷ് രഞ്ജൻ പോൾ (10,172 രൂപ), സീനിയർ മാനേജർ അരുൺ പൂജാരി (12,050), ലോജിസ്റ്റിക് ആൻഡ് ഡിസ്ട്രിബ്യൂഷൻ വിഭാഗം വൈസ് പ്രസിഡന്റ് വി എസ്. റെഡ്ഢി (43,704), സി. ആൻഡ് എഫ് ഏജന്റായ ബി.എം. ധക്കർ ആൻഡ് കമ്പനി പാർട്ണർ ദക്ഷയ് ധക്കർ (22,460) എന്നിവർക്കും പിഴയിട്ടു. സംഘടനയുടെ ഭാരവാഹികൾ വാർഷികവരുമാനത്തിന്റെ പത്തുശതമാനം പിഴയടയ്ക്കണം.

ഗുജറാത്തിൽ ഔഷധവ്യാപാരരംഗത്ത നാലുവിതരണക്കാർ നൽകിയ പരാതിയിലാണ് ഉത്തരവ്. മരുന്ന് വിതരണംചെയ്യാൻ സർക്കാർ തലത്തിലുള്ള അനുമതി ഇവർക്ക് ലഭിച്ചിരുന്നു. കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷനുകൾക്ക് അനുമതികിട്ടിയില്ല. അതിനാൽ പുതിയ സ്റ്റോക്കിസ്റ്റുകളാകാൻ കഴിഞ്ഞില്ലെന്നാണ് പരാതി.സംഘടനകളുടെ അനുമതിയില്ലാത്തതിനാൽ മരുന്നുകൾ നൽകാൻ ചില കമ്പനികളും തയ്യാറായില്ല. പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നുകണ്ട് കമ്മിഷൻ വിശദമായ അന്വേഷണത്തിന് ഡയറക്ടർ ജനറലിനെ ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ മേയിൽ റിപ്പോർട്ട് നൽകി.

പലതവണ വിഷയത്തിൽ കനത്തശിക്ഷ നൽകിയിട്ടും മൊത്തവ്യാപാരി സംഘടനകൾ നിയമലംഘനം തുടരുകയാണെന്ന് ഉത്തരവിൽ പറയുന്നു. ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷനും മുമ്പ് ഇത്തരത്തിൽ പിഴ ചുമത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP