Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാനൽ ചർച്ചയിൽ നടിയുടെ പേര് പറഞ്ഞ് അപമാനിച്ച പിസി ജോർജിനെതിരെ കേസെടുക്കാൻ പൊലീസിന് ഭയമോ? നടിയുടെ പേര് പറഞ്ഞ അജു വർഗ്ഗീസിനെതിരെ കേസെടുത്തിട്ടും ജോർജിനെതിരെ എഫ്‌ഐആർ പോലുമില്ല;കേസ് കൈമാറിയെന്ന് പൊലീസും ഇല്ലെന്ന് സൈബർ സെല്ലും; കേസിൽ പൊലീസ് ഉഴപ്പുന്നുവെന്ന് പരാതി

ചാനൽ ചർച്ചയിൽ നടിയുടെ പേര് പറഞ്ഞ് അപമാനിച്ച പിസി ജോർജിനെതിരെ കേസെടുക്കാൻ പൊലീസിന് ഭയമോ? നടിയുടെ പേര് പറഞ്ഞ അജു വർഗ്ഗീസിനെതിരെ കേസെടുത്തിട്ടും ജോർജിനെതിരെ എഫ്‌ഐആർ പോലുമില്ല;കേസ് കൈമാറിയെന്ന് പൊലീസും ഇല്ലെന്ന് സൈബർ സെല്ലും; കേസിൽ പൊലീസ് ഉഴപ്പുന്നുവെന്ന് പരാതി

തിരുവനന്തപുരം:ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച സംഭവത്തിൽ പിസി ജോർജ്ജിനെ രക്ഷിക്കാൻ പൊലീസ് നീക്കം നടക്കുന്നതായി പരാതി. സ്വകാര്യ ചാനൽ ചർച്ചയിൽ നടിയുടെ പേര് വെളിപ്പെടുത്തുകയും പിന്നീട് മാധ്യമങ്ങളോട് നടിക്കെതിരെ മോശം പരാമർശം നടത്തുകയും ചെയ്തതിനെതിരെ ഗിരീഷ് ബാബു എന്നയാൾ നൽകിയ പരാതിയിൽ കേസെടുത്തില്ലെന്നാണ് ആരോപണം.കളമശേരി സ്വദേശി ബാബു നൽകിയ പരാതിയാണ് പൊലീസ് സാങ്കേതിക കാരണങ്ങൾ നിരത്തി കേസ് രജിസ്റ്റർ ചെയ്യാതെയിരിക്കുന്നതെന്നും ആരോപണമുണ്ട്

കളമശ്ശേരി പൊലീസിൽ നൽകിയ പരാതി ചാനൽ ആസ്ഥാനമായുള്ള കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിലേയ്ക്കു കൈമാറിയിരുന്നു. പിസി ജോർജ്ജ് ടെലിഫോണിലൂടെയാണ് ചർച്ചയിൽ പങ്കെടുത്തതെന്നതുകൊണ്ട് ലൊക്കേഷൻ കണ്ടെത്താൻ കോഴിക്കോട് സൈബർ സെല്ലിലേയ്ക്കു കൈമാറിയെന്നാണ് മെഡിക്കൽ കോളേജ് പൊലീസ് ഇതിനെക്കുറിച്ച് പറയുന്നത്. മെഡിക്കൽ കോളേജ് പൊലീസ് എസ്‌ഐ സൈബർ സെല്ലിനോട് ഇതിനെക്കുറിച്ച് സംസാരിച്ചുവെങ്കിലും കേസ് കൈമാറിയിട്ടില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം

കേസെടുക്കാൻ തയ്യാറാവാതെയിരിക്കുന്നത് പിസി ജോർജ്ജ് എംഎൽഎയെ സംരക്ഷിക്കാനുള്ള പൊലീസ് നീക്കത്തിന്റെ ഭാഗമായാണെന്നാണ് ആരോപണം. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്കെങ്ങനെ പിറ്റേ ദിവസം ജോലിക്ക് പോകാൻ സാധിച്ചു? അവരേത് ആശുപത്രിയിലാണ് അന്ന് പോയത്? എന്നിങ്ങനെ ആയിരുന്നു മാധ്യമങ്ങളോട് നടിയെ അപമാനിച്ചു കൊണ്ട് പിസി ജോർജ്ജ് നടത്തിയ പരാമർശങ്ങൾ. ചാനൽ സംഘടിപ്പിച്ച ചർച്ചയിലാണ് പിസി ജോർജ്ജ് ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന ദിലീപിനെ പിന്തുണച്ചുകൊണ്ട് പിസി ജോർജ്ജ് രംഗത്ത് വന്നിരുന്നു. ഇതിന്റെ പിന്നാലെയാണ് അദ്ദേഹം നടിയെ അപമാനിക്കുന്ന പരാമർശം നടത്തിയത്.

അറസ്റ്റിലായ ദിലീപിനെ അവുകൂലിച്ച് നിരവധി തവണ പിസി രംഗത്ത് വന്നിരുന്നു. നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കിയതിന് സമാനമാണ് ദിലീപിനെ ഇപ്പോൾ കുടുക്കിയതെന്നും പിസി പല തവണ ചാനലുകളിൽ പറഞ്ഞിരുന്നു.ഗൂഢാലോചനയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെ പിന്നീട് മഞ്ജു വാര്യരുടെ പരാതിക്ക് ശേഷം ഗൂഢാലോചന അന്വേഷിക്കാൻ ഉത്തരവിട്ടതെനതിനെന്നും പിസി ചോദിച്ചിരുന്നു. ഒരാൾ എടാ എന്ന് വിളിച്ചാൽ എന്തെടാ എന്ന് ചോദിക്കാൻ ധൈര്യമില്ലാത്തയാളാണ് ദിലീപ് എന്നുൾപ്പടെ പറഞ്ഞാണ് ദിലീപിനെ പിസി പിന്തുണയ്ച്ച് രംഗത്തെ്തതിയിരുന്നത്.

നടിയുടെ പേര് പറഞ്ഞ് അപമാനിച്ച പിസി ജോർജിന്റെ നടപടിക്കെതിരെ നിരവധിപേർ രംഗത്തെത്തിയിരുന്നു.സംഭവം കഴിഞ്ഞു 20 ദിവസം പിന്നിട്ടിട്ടും പൊലീസ് കേസിൽ വലിയ നീക്കുപോക്ക് നടത്തിയിട്ടില്ല. സൈബർ സെല്ലിന്റെ പരിഗണനയിലാണ് കേസെന്ന് മെഡിക്കൽ കോളേജ് പൊലീസ് പറയുമ്പോഴും കേസ് കൈമാറിയിട്ടില്ലെന്നാണ് സൈബർ സെൽ പൊലീസ് പറയുന്നത്. നടിയെ അപമാനിച്ച വിഷയത്തിൽ നടൻ അജു വർഗ്ഗീസടക്കം നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ പിസി ജോർജ്ജിന്റെ കാര്യത്തിൽ ഇതു വരെ എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പരാതിക്കാരൻ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP