Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോട്ടയം കളക്ടറേറ്റിന് അടുത്തുള്ള വ്യാപാര സമുച്ഛയത്തിൽ വൻ തീപിടിത്തം; അപകടമുണ്ടായത് കണ്ടത്തിൽ റസിഡൻസിയിൽ; ആദ്യ നില പൂർണ്ണമായും നശിച്ചു; രണ്ടാം നിലയിൽ ഭാഗീക തീപിടത്തം; ലോഡ്ജിലുണ്ടായിരുന്നവർ സുരക്ഷിതർ; രക്ഷാപ്രവർത്തനത്തിന് എത്തിയത് 7 ഫയർഫോഴ്‌സ് യൂണിറ്റുകൾ; അപകടകാരണം ഷോട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

കോട്ടയം കളക്ടറേറ്റിന് അടുത്തുള്ള വ്യാപാര സമുച്ഛയത്തിൽ വൻ തീപിടിത്തം; അപകടമുണ്ടായത് കണ്ടത്തിൽ റസിഡൻസിയിൽ; ആദ്യ നില പൂർണ്ണമായും നശിച്ചു; രണ്ടാം നിലയിൽ ഭാഗീക തീപിടത്തം; ലോഡ്ജിലുണ്ടായിരുന്നവർ സുരക്ഷിതർ; രക്ഷാപ്രവർത്തനത്തിന് എത്തിയത് 7 ഫയർഫോഴ്‌സ് യൂണിറ്റുകൾ; അപകടകാരണം ഷോട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയത്ത് വൻ തീപിടിത്തം. കളക്ടറേറ്റിന് അടുത്ത് കണ്ടത്തിൽ റസിഡൻസിയിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് നില കെട്ടിടത്തിനാണ് തീപിടിച്ചത്.

ഒരു നില പൂർണ്ണമായും കത്തി നശിച്ചു. രണ്ടാം നിലയിലും തീപടർന്നു. പുക ഉയർന്നതിനെ തുടർന്ന് മൂന്നാം നിലയിലുള്ളവരെ ഒഴിപ്പിച്ചു. ഏഴ് യൂണിറ്റ് ഫയർ ഫോഴ്‌സാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യ രണ്ട് നിലയിൽ കടകളാണുള്ളത്. മുകളിലെ നിലയിൽ ലോഡ്ജും. രണ്ട് കടകൾക്കും വൻ നാശനഷ്ടമുണ്ടായി.

കോടിക്കണക്കിന് രൂപയുടെ നഷ്ടം അതുകൊണ്ട് തന്നെ തീപിടിത്തത്തിലൂടെ ഉണ്ടായെന്നാണ് വിലയിരുത്തൽ. പുക ഉയർന്നപ്പോൾ തന്നെ ആളുകളെ ഒഴിപ്പിക്കാൻ ശ്രമിച്ചതാണ് അപകടം ഒഴിവാക്കിയത്. താഴത്തെ നിലയിൽ സൂപ്പർമാർക്കറ്റാണുള്ളത്. പുലർച്ച മൂന്ന് മണിയോടെയാണ് സംഭവം. താഴത്തെ നിലയിലുണ്ടായിരുന്ന സൂപ്പർമാർക്കറ്റ് പൂർണ്ണമായും തുണിക്കട ഭാഗികമായും കത്തിനശിച്ചു.

മുകളിലെ നിലയിലുണ്ടായിരുന്ന ലോഡ്ജിൽ നിരവധി ആളുകളുണ്ടായിരുന്നു. ഒരു ജൂവലറിയുടെ ഉദ്ഘാടനം ഇന്ന് നടക്കുന്നതിനാൽ ലോഡ്ജിൽ കൂടുതൽ ആളുകൾ റൂമുകളെടുത്തിരുന്നു. പുലർച്ച പുക കണ്ടതിനെ തുടർന്ന് ഇവരെ എല്ലാവരേയും താഴെയിറക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP