Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം വൻ തീപിടിത്തം; വടക്കേ നടയ്ക്ക് സമീപമുള്ള പോസ്റ്റ് ഓഫീസ് കത്തി നശിച്ചു; നാശനഷ്ടമുണ്ടായത് പുരാവസ്തു പ്രാധാന്യമുള്ള കെട്ടിടത്തിന്; തീയണയ്ക്കാനുള്ള ശ്രമത്തിനിടെ കമാണ്ടോകൾക്ക് പരിക്ക്; സ്ഥിതി നിയന്ത്രണ വിധേയമെന്ന് ഫയർഫോഴ്‌സ്

പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം വൻ തീപിടിത്തം; വടക്കേ നടയ്ക്ക് സമീപമുള്ള പോസ്റ്റ് ഓഫീസ് കത്തി നശിച്ചു; നാശനഷ്ടമുണ്ടായത് പുരാവസ്തു പ്രാധാന്യമുള്ള കെട്ടിടത്തിന്; തീയണയ്ക്കാനുള്ള ശ്രമത്തിനിടെ കമാണ്ടോകൾക്ക് പരിക്ക്; സ്ഥിതി നിയന്ത്രണ വിധേയമെന്ന് ഫയർഫോഴ്‌സ്

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം വൻ തീപിടിത്തമുണ്ടായി. വടക്കേ നടയ്ക്ക് സമീപമാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ പുരാവസ്തു വകുപ്പിന്റെ മൂന്ന് ഓഫീസുകളും പോസ്റ്റ് ഓഫീസും കത്തിയമർന്നു. അഞ്ചിലേറെ ഫയർഫോഴ്‌സ് യൂണിറ്റെത്തി തീ നിയന്ത്രണവിധേയമാക്കി. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കമാണ്ടോകൾക്കും പരിക്കേറ്റു.

ചരിത്ര പ്രാധാന്യമുള്ള സ്ഥലത്താണ് തീപിടിത്തമുണ്ടായത്. പോസ്റ്റ് ഓഫീസിലെ സാധനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. കെട്ടിടത്തിനു സമീപം ചവറിനു തീയിട്ടിരുന്നുവെന്നും അതിൽ നിന്നാണ് തീ പടർന്നതെന്നുമാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് കമാൻഡോ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ക്ഷേത്ര സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്ന കമാൻഡോകൾക്കാണ് പരിക്കേറ്റത്.

പുലർച്ച മൂന്ന് മണിയോടെയാണ് തീപിടിച്ചം ഉണ്ടായത്. ഈ സമയത്ത് ക്ഷേത്രത്തിലേക്ക് ഭക്തർ എത്തുന്ന സമയം മാത്രമാണ്. അതുകൊണ്ട് തന്നെ ഈ ഭാഗത്ത് ആളുകൾ തീരെ കുറവായിരുന്നു. രാവിലെ മൂന്നരയ്ക്കാണ് നട തുറക്കുന്നത്. പത്മനാഭാ സ്വാമി ക്ഷേത്രത്തോടെ ചേർന്ന അതീവ സുരക്ഷാ മേഖലയാണ് ഇത്. ഇവിടെ ചപ്പുചവറുകൾ കൂട്ടിയിട്ടിരുന്നു. ഇതിനാണ് തീപിടിച്ചത്. അട്ടിമറി സാധ്യതയൊന്നും ഇല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. സിസിടിവി ക്യാമറകളിൽ നിന്ന് ഇത് വ്യക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP