Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാറ്റ്‌ന എക്സ്‌പ്രസിൽ അഗ്നിബാധ

മറുനാടൻ മലയാളി ഡസ്‌ക്

ചാലക്കുടി: എറണാകുളം-പാറ്റ്‌ന എക്സ്‌പ്രസിനുള്ളിൽ അഗ്‌നിബാധ. ചാലക്കുടി റെയിൽവേ സ്റ്റേഷനും വെള്ളാഞ്ചിറക്കും ഇടയ്ക്കുവച്ചാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനുള്ളിൽ അഗ്‌നിബാധയുണ്ടായത്. യാത്രക്കാർ ബഹളംവച്ച് ചങ്ങലവലിച്ച് ട്രെയിൻ നിർത്തി. റെയിൽവേ ജീവനക്കാരെത്തി തീകെടുത്തി.

തിങ്കളാഴ്ച വൈകീട്ട് 6.20നാണ് സംഭവം. എറണാകുളം-പാറ്റ്‌ന എക്സ്‌പ്രസിന്റെ എസ്-5 ബോഗിയിലാണ് തീപിടിത്തം ഉണ്ടായത്. എറണാകുളത്തുനിന്നും പാറ്റ്‌നയിലേക്കു പോകുകയായിരുന്നു ട്രെയിൻ. തീകെടുത്തിയശേഷം തീപിടിത്തം ഉണ്ടായ ബോഗിയിലേക്കുള്ള എല്ലാ വൈദ്യുതി ബന്ധവും വിച്ഛേദിച്ച്, യാത്രക്കാരെ മറ്റു ബോഗികളിലേക്കു മാറ്റിക്കയറ്റിയശേഷം ട്രെയിൻ 7.10ന് വീണ്ടും പുറപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP