Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓടിക്കൊണ്ടിരുന്ന ലോ ഫ്‌ളോർ ബസ്സിന് തീപിടിച്ചു; അപകടം തൊടുപുഴ-പുളിയന്മല പാതയിൽ; ബസ് നിന്നു കത്തുന്നതിനിടെ യാത്രക്കാരെ രക്ഷിച്ചത് എമർജൻസി വാതിലിലൂടെ

ഓടിക്കൊണ്ടിരുന്ന ലോ ഫ്‌ളോർ ബസ്സിന് തീപിടിച്ചു; അപകടം തൊടുപുഴ-പുളിയന്മല പാതയിൽ; ബസ് നിന്നു കത്തുന്നതിനിടെ യാത്രക്കാരെ രക്ഷിച്ചത് എമർജൻസി വാതിലിലൂടെ

തൊടുപുഴ: ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി ലോ ഫ്ളോർ ബസിന് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ രാവിലെ 9.30 ഓടെയാണ് തീപിടിച്ചത്.

വണ്ടിയിൽ നിന്നും പുക ഉയരുന്നതു കണ്ട ഡ്രൈവർ വണ്ടി നിർത്തി യാത്രക്കാരോട് എമർജൻസി വാതിലിലൂടെ പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.

ബസ് പൂർണമായും കത്തിനശിച്ചു. അഗ്‌നിശമന യൂണിറ്റിനൊപ്പം നാട്ടുകാരും ഏറെനേരം പണിപ്പെട്ടാണ് തീകെടുത്തിയത്. തീപിടിത്ത കാരണം വ്യക്തമായിട്ടില്ല. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP