Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയഭൂമിയിലേക്ക് വലിയ മനസുമായി ഫിറോസ്; ദുരന്തബാധിതർക്കായി തന്റെ കടയിലുള്ള വസ്ത്രങ്ങൾ സൗജന്യമായി നൽകി; ഇതുവരെ നൽകിയത് 4:5 ലക്ഷം രൂപയുടെ തുണികൾ; കോഴിക്കോട്ട് നിന്നൊരു നന്മമരം

പ്രളയഭൂമിയിലേക്ക് വലിയ മനസുമായി ഫിറോസ്; ദുരന്തബാധിതർക്കായി തന്റെ കടയിലുള്ള വസ്ത്രങ്ങൾ സൗജന്യമായി നൽകി; ഇതുവരെ നൽകിയത് 4:5 ലക്ഷം രൂപയുടെ തുണികൾ; കോഴിക്കോട്ട് നിന്നൊരു നന്മമരം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: പ്രളയബാധിതർക്കായി തന്റെ കടയിൽ നിന്ന് അടിവസ്ത്രങ്ങളുൾപ്പടെയുള്ള സൗജന്യമായി വിതരണം ചെയ്ത് കടയുടമ. കോഴിക്കോട് പുതിയ ബസ്റ്റാന്റിന് സമീപം രാജാജി റോഡിൽ പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന ആൽഫാ ഗാർമെന്റ്‌സ് ഷോപ്പ് ഉടമ ഫിറോസാണ് പ്രളയബാധിതർക്ക് സഹായഹസ്തവുമായി രംഗത്തെത്തിയത്. തന്റെ കടയിൽ നിന്ന് സ്ത്രീകൾക്കും കുട്ടികൾക്കും ഉപയോഗിക്കാവുന്ന നാലരലക്ഷം രൂപയുടെ അടിവസ്ത്രങ്ങളാണ് അദ്ദേഹം സൗജന്യമായി പ്രളയബാധിത സ്ഥലങ്ങളായ ചെങ്ങന്നൂർ, ആലുവ, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിച്ചത്. അടിവസ്ത്രം വേണ്ടവർക്ക് എപ്പോൾ വേണമെങ്കിലും തന്നെ ഫോൺവഴിയോ കടയുമായി നേരിട്ടോ ബന്ധപ്പെടമാമെന്ന് അദ്ദേഹം ഉറപ്പു നൽകി.

നാല് ചാക്കു നിറയെ അടിവസ്ത്രങ്ങൾ ദുരന്തബാധിത പ്രദേശത്തേക്ക് തന്റെ വണ്ടിയിൽ തന്നെയാണ് അദ്ദേഹം എത്തിച്ചത്. ഓരോ ക്യാമ്പിലും ചെന്നപ്പോൾ മാറി ധരിക്കാൻ അടിവസ്ത്രം പോലും ഇല്ലെന്ന പരിഭവങ്ങളായിരുന്നു ഉയർന്നതെന്ന് അദ്ദേഹം പറയുന്നു. സ്ത്രീകളുടെ അടിവസ്ത്രങ്ങൾ കുട്ടികൾക്കുള്ളവ, പുരുഷന്മാർക്ക് ബനിയൻ എന്നിവ നൽകിയാണ് ഫിറോസ് നൽകിയത്.

തന്റെ സഹായം ഏത് നിമിഷവും ലഭ്യമാകുമെന്ന് പറഞ്ഞ് ഫിറോസ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതോടെ ദുരിതാശ്വാസ പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു. ഏതെങ്കിലും ക്യാമ്പിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ അവിടേക്ക് തീർച്ചയായും സഹായം എത്തിക്കാമെന്ന് ഫിറോസ് പറയുന്നത്. ക്യാമ്പിലേക്ക് വേണ്ട അടിവസ്ത്രങ്ങളുടെ അളവ് അനുസരിച്ച് പറഞ്ഞാൽ അത് എത്രയും വേഗം തന്നെ എത്തിച്ചു നൽകാമെന്നും ഫിറോസ് ഉറപ്പു നൽകി. ഈ നല്ല മനസിനെ പ്രകീർത്തിച്ച് പോസ്റ്റിന് ലൈക്കും കമന്റുമായി പതിനായിരങ്ങളാണ് രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP