Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

2826 മത്സ്യത്തൊഴിലാളികളും 699 ബോട്ടുകളും രക്ഷാ ദൗത്യം ഏറ്റെടുത്തു; ജീവൻ കാത്തത് 65,000 പേരുടെ; കേരളത്തിന്റെ സ്വന്തം ദുരന്ത നിവാരണ സേന യഥാർത്ഥ സേനയെ മറികടന്നതിങ്ങനെ

2826 മത്സ്യത്തൊഴിലാളികളും 699 ബോട്ടുകളും രക്ഷാ ദൗത്യം ഏറ്റെടുത്തു; ജീവൻ കാത്തത് 65,000 പേരുടെ; കേരളത്തിന്റെ സ്വന്തം ദുരന്ത നിവാരണ സേന യഥാർത്ഥ സേനയെ മറികടന്നതിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനം മഴക്കെടുതിയിൽ വലഞ്ഞപ്പേൾ ദൈവത്തിന്റെ രക്ഷാകരങ്ങളുമായി എത്തിയവരാണ് മത്സ്യത്തൊഴിലാളികൾ. സംസ്ഥാനം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനത്തിന് അവർ സധൈര്യം മുന്നിട്ടിറങ്ങിയപ്പോൾ പ്രളയക്കെടുതിയിൽ നിന്നും ജീവിതത്തിലേക്ക് നടന്നു കയറിയത് 65000 പേർ. ഓഗസ്റ്റ് 15 മുതൽ 20 വരെ നടന്ന രക്ഷാപ്രവർത്തനത്തിൽ 2826 മത്സ്യത്തൊഴിലാളികളും 699 ബോട്ടുകളുമാണ് പങ്കെടുത്തത്. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയാണ് ഇക്കാര്യം അറിയിച്ചത്. കേരളം ഇതു വരെ കാണാത്ത ദുരിതശ്വാസ പ്രവർത്തനമാണ് കടലിന്റെ മക്കൾ നടത്തിയതെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

പത്തനംതിട്ട ജില്ലയിൽ പ്രളയം വൻ ദുരന്തം വിതച്ചപ്പോൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നെത്തിയ മത്സ്യത്തൊഴിലാളികളാണ് ഇവിടെ രക്ഷാപ്രവർത്തനം നടത്തിയത്. മിക്ക ആളുകൾക്കും സാങ്കേതികമായ അറിവ് കുറവായിരുന്നെങ്കിലും കടലിനെ മല്ലിടുന്ന മികവ് രക്ഷാപ്രവർത്തനം എളുപ്പമാക്കി. രക്ഷാപ്രവർത്തനത്തിനെത്തിയ നാവിക സേനയേയും, വ്യോമ സേനയേയും വരെ അത്ഭുതപ്പെടുത്തുന്ന വിധമായിരുന്നു കടലിന്റെ മക്കൾ രക്ഷാപ്രവർത്തനം നടത്തിയത്. മിക്ക സ്ഥലങ്ങളിലും മനുഷ്യർക്ക് നീന്തിയെത്താൻ അസാധ്യമെന്ന് കരുത്തുന്ന ഭാഗത്ത് വരെ ഇവർ അർധരാത്രിയിലും രക്ഷാപ്രവർത്തനം നടത്തി.സർക്കാരിന്റെ കണക്ക് പ്രകാരം ദുരന്ത മുഖത്ത് നിന്നും രക്ഷപെട്ടത് രണ്ടര ലക്ഷം ആളുകളാണ്.

ഇവരിൽ നല്ലൊരു ഭാഗം ആളുകളേയും കൈപിടിച്ചുയർത്തിയത് മത്സ്യത്തൊഴിലാഴികളാണ് എന്നത് കേരളത്തിന് അഭിമാനത്തോടെ ഓർക്കാവുന്ന ഒന്നാണ്. ദുരന്തമുഖത്ത് ദൗത്യവുമായി മത്സ്യത്തൊഴിലാളികൾ ഇറങ്ങിയപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം അഭിനന്ദന പ്രവാഹമാണ് ഇവരെ തേടിയെത്തിയത്. ഇവർക്കാവശ്യമായ ഭക്ഷണം, ഇന്ധനം, ലൈഫ് ജാക്കറ്റ്, ഔട്ട്്‌ബോഡ് മോട്ടോർ എന്നിവയ്ക്കായി 43 ലക്ഷം രൂപ ചെലവായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഈ തുക നൽകും. രക്ഷാപ്രവർത്തനത്തിൽ തകരാറിലായ യാനങ്ങൾ നവീകരിക്കാനുള്ള തുക സർക്കാർ നൽകുമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP