Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജെപി പ്രവർത്തകനെ അക്രമിച്ചതിൽ അഞ്ച് സിപിഎം പ്രവർത്തകർ കുറ്റക്കാർ; സുരേഷ്ബാബുവിനെ കൊന്നത് വീട്ടിൽ കയറി വെട്ടി; ആറാം പ്രതിയെ കണ്ടെത്താനായില്ലെന്ന് പൊലീസ്; കുറ്റക്കാരെന്ന് വിധിച്ചത് പത്ത് വർഷത്തിന് ശേഷം

ബിജെപി പ്രവർത്തകനെ അക്രമിച്ചതിൽ അഞ്ച് സിപിഎം പ്രവർത്തകർ കുറ്റക്കാർ; സുരേഷ്ബാബുവിനെ കൊന്നത് വീട്ടിൽ കയറി വെട്ടി; ആറാം പ്രതിയെ കണ്ടെത്താനായില്ലെന്ന് പൊലീസ്; കുറ്റക്കാരെന്ന് വിധിച്ചത് പത്ത് വർഷത്തിന് ശേഷം

രഞ്ജിത്ത് ബാബു

കണ്ണൂർ: ബിജെപി പ്രവർത്തകനെ വീട്ടിൽ അതിക്രമിച്ച് കയറി വെട്ടി കൊലപ്പെടുത്തിയ കേസിൽ അഞ്ച് സി പി എം പ്രവർത്തകർ കുറ്റക്കാരാണെന്ന് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ആർ എൽ ബൈജു വിധിച്ചു. കോടിയേരി ഇല്ലത്ത് താഴെയ്ക്കടുത്ത ഈങ്ങയിൽ പീടികയിലെ പാഞ്ചജന്യത്തിൽ സുരേഷ് ബാബു(40) വിനെയാണ് ആറംഗ സംഘം സി പി എം പ്രവർത്തകർ മാരകായുധങ്ങളോടെ വീട്ടിൽ കടന്ന്‌കൊലപ്പെടുത്തിയത്. ഭാര്യ സുമ, സഹോദരി വിജില, ഇളയമ്മ കാർത്ത്യായനി എന്നിവരുടെ മുന്നിൽ വെച്ച് വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.

2008 മാർച്ച് 7ന് രാവിലെ10.30 ഓടെയാണ് സംഭവം. സിപി എം പ്രവർത്തകരും മൂഴിക്കര സ്വദേശികളുമായ കാട്ടിൽ പറമ്പത്ത് മക്കാടൻ അഭിനേഷ് (34), വേലാണ്ടി ഷിബു(35), കാണിവയൽ വി പി സജീഷ് (36), കുനിയിൽ മനോജ്(40), വട്ടക്കണ്ടി വി റിഗേഷ് (37) എന്നിവരാണ് കേസിലെ പ്രതികൾ. ആറാം പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് നൽകിയ റിപ്പോർട്ടിലുണ്ട്. വാഴയിൽ കേളോത്ത് ഹരിദാസന്റെ പരാതി പ്രകാരമാണ് പൊലീസ് പ്രഥമവിവരം രേഖപ്പെടുത്തിയ ത്. കാർത്യായനി വിജില ഉൾപ്പെടെയുള്ള എട്ട് സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്ത് വിസ്തരിച്ചിട്ടുണ്ട്. ഡോ.ഉന്മേഷ് പൊലീസ് ഓഫീസർമാരായ വി പി സുരേന്ദ്രൻ, എം വി സുകുമാരൻ, പി ദിലീഷ് ഷാജി, സുഗുണൻ തുടങ്ങി 54 പേരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഡിസ്ട്രിക്ട് ഗവ. പ്ലീഡർ അഡ്വ:കെ പി ബിനിഷയാണ് ഹാജരായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP