Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

20 ബാറുകൾ പഞ്ചനക്ഷത്ര പദവി നേടി ലൈസൻസ് നിലനിർത്താൻ ശ്രമം; സമ്പന്നരുടെ ക്ലബ്ബുകൾക്ക് ലൈസൻസ് നിലനിർത്തിയതിന്റെ ജനരോഷം; 50,000 രൂപ കൂടുതൽ ആർക്കും ഒരു ദിവസം ബാറുടമ ആകാം

20 ബാറുകൾ പഞ്ചനക്ഷത്ര പദവി നേടി ലൈസൻസ് നിലനിർത്താൻ ശ്രമം; സമ്പന്നരുടെ ക്ലബ്ബുകൾക്ക് ലൈസൻസ് നിലനിർത്തിയതിന്റെ ജനരോഷം; 50,000 രൂപ കൂടുതൽ ആർക്കും ഒരു ദിവസം ബാറുടമ ആകാം

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ മദ്യനയത്തിന് ഹൈക്കോടതി അംഗീകാരം നൽകിയതോടെ പഞ്ചനക്ഷത്ര പദവി സ്വന്തമാക്ക് ബാർ ലൈസൻസ് നിലനിർത്താൻ സംസ്ഥാനത്തെ പ്രമുഖ ഹോട്ടലുകൾ ശ്രമം ആരംഭിച്ചു. ഫോർ സ്റ്റാർ പദവിയുള്ള ഹോട്ടലുകളാണ് നിലവാരം അൽപ്പം കൂടി മെച്ചപ്പെടുത്തി പഞ്ചനക്ഷത്ര പദവി നേടാൻ ശ്രമം തുടങ്ങിയത്. നിലവിൽ 43 ഫോർ സ്റ്റാർ ഹോട്ടലുകളാണ് കേരളത്തിലുള്ളത്. ഇതിൽ 20തോളം വരുന്നവയാണ് ഫൈവ്സ്റ്റാർ നിലവാരത്തിലേക്ക് ഉയരാൻ ശ്രമിക്കുന്നത്. പഞ്ചനക്ഷത്ര പദവിക്ക് ഇവ യോഗ്യരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കു ശേഷം അറിയിച്ചിരുന്നു. പത്തിലേറെ എണ്ണം ഇതിനായി ടൂറിസം വകുപ്പിനെ സമീപിച്ചിട്ടുമുണ്ട്. ശേഷിക്കുന്നവരും ഇതിനുള്ള ശ്രമം ആരംഭിച്ചതായാണ് സൂചന.

അതേസമയം ബാറുകൾ മുഴുവൻ അടച്ചുപൂട്ടിയെങ്കിലും സമ്പന്നരുടെ ക്ലബ്ബുകൾക്ക് ലൈസൻസ് അനുവദിച്ചതിൽ ബാറുടമകൾ തന്നെ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. തലസ്ഥാനത്ത് അടക്കം നിരവധി ക്ലബ്ബുകൾക്ക് മദ്യം ഉപയോഗിക്കുന്നതിന് ലൈസൻസ് നൽകിയിട്ടുണ്ട്. കൂടാതെ ഒരു ദിവസത്തെ മദ്യപാന പരിപാടി സംഘടിപ്പിക്കുന്നതിന് അമ്പതിനായിരം രൂപ നൽകിയാൽ പെർമിറ്റ് ലഭിക്കുന്ന വിധത്തിലേക്ക് മദ്യനയത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിലവിൽ അടയ്ക്കുന്ന ബാറുകളെല്ലാം ബിയർ - വൈൻ പാർലർ ആകുന്ന സാഹചര്യത്തിൽ ലൈസൻസ് ഫീസ് വർധിപ്പിക്കാനും പുതിയ മദ്യനയം ശുപാർശ ചെയ്യുന്നുണ്ട്.

ബാർ ലൈസൻസ് ഫീസ് നിലവിൽ ഒരു വർഷത്തേക്ക് 23 ലക്ഷം രൂപയാണ്. ഇത് 25 ലക്ഷമാക്കണമെന്നും ബീയർ-വൈൻ പാർലർ ലൈസൻസ് ഫീസ് നാലിൽ നിന്ന് അഞ്ചു ലക്ഷമാക്കണമെന്നുമാണ് പുതിയ മദ്യനയത്തിന്റെ കരടു റിപ്പോർട്ടിൽ പറയുന്നത്. ക്ലബുകളുടെ ബാർ ലൈസൻസ് ഫീസ് 15 ലക്ഷം രൂപയിൽ നിന്നു 18 ലക്ഷമാക്കാനാണ് ശുപാർശ.

നിലവിൽ സംസ്ഥാനത്ത് 24 പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാത്രമാണ് ബാറുള്ളത് എന്നതിനാൽ സർക്കാറിന് ഇതുവഴി കാര്യമായ വരുമാനവും ലഭിക്കില്ല. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പൂട്ടിയ 300 ബാറുകൾ ബീയർ ലൈസൻസിന് അപേക്ഷിച്ചാൽ പരിഗണിക്കുമെന്ന് എക്‌സൈസ് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അവയ്‌ക്കെല്ലാം ലൈസൻസ് നൽകിയാൽ എണ്ണം 799 ബിയർ-വൈൻ പാർലർ ആകും കേരളത്തിൽ.

ബാറുകൾ പൂട്ടിയെങ്കിലും സമ്പന്ന ക്ലബുകൾക്ക് ലൈസൻസ് അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ നിലപാട് വ്യക്താക്കിയിട്ടില്ല. ഇതിൽ സാധാരണക്കാർക്കിടയിൽ ജനരോഷം ഉണ്ട് താരും. പഞ്ചനക്ഷത്ര ഹോട്ടലുകൾക്കും സമ്പന്ന ഹോട്ടലുകൾക്കും മാത്രം മദ്യപാന സൗകര്യം നൽകുന്നതാണെന്നതാണ് ഇതിലുള്ള ആക്ഷേപം.

ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP