Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഫ്‌ളാഷ് മോബ് അവതരിപ്പിച്ച പെൺകുട്ടിക്കെതിരെ വധഭീഷണി; യൂത്ത് ലീഗ് പ്രവർത്തകൻ സലീം ബാവ പൊലീസ് പിടിയിൽ; സാമൂഹ്യ മാധ്യമങ്ങളിലൂടെ വധഭീഷണി ഉയർത്തിയെന്ന പരാതിയിൽ ഒൻപത് പേർക്കെതിരേ പൊലീസ് കേസ്

അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഫ്‌ളാഷ് മോബ് അവതരിപ്പിച്ച പെൺകുട്ടിക്കെതിരെ വധഭീഷണി; യൂത്ത് ലീഗ് പ്രവർത്തകൻ സലീം ബാവ പൊലീസ് പിടിയിൽ; സാമൂഹ്യ മാധ്യമങ്ങളിലൂടെ വധഭീഷണി ഉയർത്തിയെന്ന പരാതിയിൽ ഒൻപത് പേർക്കെതിരേ പൊലീസ് കേസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിക്കു സമീപം ഫ്‌ളാഷ് മോബ് അവതരിപ്പിച്ച പെൺകുട്ടിക്കു നേരെ വധഭീഷണിയുയർത്തിയ യുവാവിനെ തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് ലീഗ് പ്രവർത്തകനും മലപ്പുറം ജില്ലയിലെ പത്തപ്പിരിയം കണ്ടാലപ്പെറ്റ സ്വദേശിയുമായ സലീം ബാവയെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിനി ജസ് ലയ്ക്ക് നേരെയാണ് സലീംബാവ വധഭീഷണിയുയർത്തിയത്. മലപ്പുറത്ത് തട്ടമിട്ട പെൺകുട്ടികൾ ഫ്‌ളാഷ് മോബ് കളിച്ചതിനെത്തുടർന്നുണ്ടായ സൈബർ ആക്രമണങ്ങൾക്കെതിരായ പ്രതിഷേധം എന്ന നിലയിലാണു ജസ്ലയും കൂട്ടരും തിരുവനന്തപുരത്തു ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്.

ചലച്ചിത്രമേളയുടെ വേദിക്കു സമീപം തട്ടമിട്ട് ഫ്‌ളാഷ് മോബ് അവതരിപ്പിച്ച മലപ്പുറം സ്വദേശിനി ജസ് ലയ്ക്ക് നേരെയാണ് സലീംബാവ വധഭീഷണിയുയർത്തിയത്. തുടർന്ന് സോഷ്യൽ മീഡിയയിലൂടെ ജസ്ല മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും നേരിട്ടു പരാതി നൽകിയിരുന്നു. ഫ്ലാഷ് മോബ് അവതരിപ്പിക്കുന്ന ജസ്ലയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് ലൈവ് വീഡിയോകൾ വഴിയും വാട്സാപ്പ് ഗ്രൂപ്പുകളിലെ ചർച്ചകൾ വഴിയും പെൺകുട്ടിക്കും കുടുംബാംഗങ്ങൾക്കുമെതിരെ അധിക്ഷേപവും ഭീഷണിയും ഉണ്ടായിരുന്നു.

മലപ്പുറത്ത് എയ്ഡ്സ് ബോധവൽക്കരണ ക്യാമ്പയിനിന്റെ ഭാഗമായി തട്ടമിട്ട പെൺകുട്ടികൾ ഫ്‌ളാഷ് മോബ് കളിച്ചതിനെത്തുടർന്നു അവർക്ക് നേരേയുണ്ടായ സൈബർ ആക്രമണങ്ങൾക്കെതിരായ പ്രതിഷേധം എന്ന നിലയിലാണു ജസ്ലയും കൂട്ടരും തിരുവനന്തപുരത്തു ഫൽഷ് മോബ് സംഘടിപ്പിച്ചത്. അതേസമയം, ജസ്ലയ്ക്കു നേരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വധഭീഷണി ഉയർത്തിയെന്ന പരാതിയിൽ ഒൻപത് പേർക്കെതിരേ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. സലീംബാവ, ഫായിസ് ഇടവണ്ണ, ഷംസുദ്ദീൻ, നാസർ പടിഞ്ഞാറെയിൽ, ഷെരീഫ്, സൽമാൻ, ജിംഷാദ്, ഫൈസൽ, സൈനുൽ ആബിദ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് ഇവർ എന്ന് പൊലീസ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP