Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കല്ല്യാണം മുടക്കികളുടെ നാട്ടിൽ ചെറുപ്പക്കാരുടെ മുന്നറിയിപ്പ്; നിരവധി കല്യാണങ്ങൾ മുടങ്ങിയതോടെ കല്യാണം മുടക്കുന്നവർക്ക് പണി നൽകുമെന്ന മുന്നറിയിപ്പുമായി ഫ്‌ലക്‌സ് ബോർഡ്; ബോർഡ് മാറ്റിയാലും പണി പേടിച്ച് വിവാഹം മുടക്കികൾ

കല്ല്യാണം മുടക്കികളുടെ നാട്ടിൽ ചെറുപ്പക്കാരുടെ മുന്നറിയിപ്പ്; നിരവധി കല്യാണങ്ങൾ മുടങ്ങിയതോടെ കല്യാണം മുടക്കുന്നവർക്ക് പണി നൽകുമെന്ന മുന്നറിയിപ്പുമായി ഫ്‌ലക്‌സ് ബോർഡ്; ബോർഡ് മാറ്റിയാലും പണി പേടിച്ച് വിവാഹം മുടക്കികൾ

മറുനാടൻ മലയാളി ബ്യൂറോ

കഴക്കൂട്ടം:രു നാട്ടിലെ ചെറുപ്പക്കാർക്ക് വരുന്ന കല്യാണാലോചനകൾ സ്തിരമായി മുടങ്ങുകയാണ്. അല്ല മുടക്കുകയാണ് എന്ന് പറയുന്നാണ് ശരി, സംഭവം തലസ്ഥാന ജില്ലയിൽ തന്നെയാണ്, അതേസമയം വിവാഹം മുടക്കികൾക്ക് മുന്നറിയിപ്പുമായി പ്രദേശത്ത് ഫ്‌ലക്‌സ് ബോർഡും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. കഴക്കൂട്ടത്തിനടുത്ത് പള്ളിപ്പുറം പറമ്പിൽപ്പാലത്താണ് സംഭവം. കല്യാണം മുടക്കികളെ സൂക്ഷിച്ചോ, ഇനി ഞങ്ങളുടെ കാര്യത്തിൽ ഇടപ്പെട്ടാൽ കളി കാര്യമാകും. ഇത് പറയുന്നത് പള്ളിപ്പുറം പറമ്പിൽപാലത്തുള്ള ഒരു കൂട്ടം ചെറുപ്പക്കാരാണ്. അടുത്തിടെ ഈ ഭാഗത്തെ യുവാക്കൾക്ക് വന്ന വിവാഹാലോചനകൾ തട്ടിതെറിപ്പിച്ചത് നാട്ടിലെ ചില കിളവന്മാരാണെന്നാണ് യുവാക്കൾക്ക് സംശയം. ആലോചനകൾ വരുമ്പോൾ പെൺവീട്ടുകാരുടെ ബന്ധുക്കളെ വിളിച്ച് നിങ്ങൾ ആലോചിച്ച പയ്യൻ കുഴപ്പക്കാരൻ ആണെന്നും അത് വിടുന്നതാണ് നല്ലതെന്ന് പറയും.

ഇതോടെയാണ് കിളവന്മാർക്ക് മുന്നറിയിപ്പുമായി പറമ്പിപാലത്തെ റോഡരികിൽ ബോർഡും വച്ച് കഴിഞ്ഞു. ആരെങ്കിലും ബോർഡ് മാറ്റിവച്ചാൽ പണി കിട്ടുമെന്നും മുന്നറിയിപ്പുണ്ട്.പണ്ടുമുതലേ കല്യാണം മുടക്കികളുടെ നാടാണ് പറമ്പിപാലമെന്നും പഴമകാർ സമ്മതിക്കുന്നുണ്ട്. 40 കൊല്ലം മുമ്പ് ഗോവയിൽ ഒരു കമ്പനിയിൽ ജോലിക്ക് പോയയാൾ നാട്ടിൽ തിരിച്ചെത്തി കല്യാണം കഴിക്കാൻ ഒരുങ്ങിയപ്പോൾ ഗോവയിൽ അയാൾക്ക് ഭാര്യയുണ്ടെന്ന് വരെ പറഞ്ഞ് പരത്തി. പക്ഷെ പെൺവീട്ടുകാർ ഗോവയിൽ അന്വേഷിച്ചപ്പോൾ അത് നുണയാണെന്നറിഞ്ഞു.ഏതായാലും വിവാഹം മുടക്കികൾക്ക് പണികൊടുക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ് പറമ്പിൽപാലത്തെ യുവാക്കൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP