Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൃത്താലയിലെ സിപിഐ(എം) സ്ഥാനാർത്ഥിയെ അവഹേളിച്ചു ഫ്‌ളക്‌സ് ബോർഡുകൾ; സുബൈദ ഇസ്ഹാഖിന് ആദരാഞ്ജലികൾ എന്നെഴുതിയ ബോർഡുകൾക്കു പിന്നിൽ കോൺഗ്രസ് പ്രവർത്തകരെന്ന് ആരോപണം

തൃത്താലയിലെ സിപിഐ(എം) സ്ഥാനാർത്ഥിയെ അവഹേളിച്ചു ഫ്‌ളക്‌സ് ബോർഡുകൾ; സുബൈദ ഇസ്ഹാഖിന് ആദരാഞ്ജലികൾ എന്നെഴുതിയ ബോർഡുകൾക്കു പിന്നിൽ കോൺഗ്രസ് പ്രവർത്തകരെന്ന് ആരോപണം

പാലക്കാട്: തൃത്താലയിലെ സിപിഐ(എം) സ്ഥാനാർത്ഥിയെ അവഹേളിച്ചു ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. തൃത്താല നിയമസഭ മണ്ഡലത്തിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർത്ഥി സുബൈദ ഇസ്ഹാഖിനെ അപമാനിച്ചാണു ഫ്‌ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.

സുബൈദ ഇസ്ഹാക്കിന് ആദരാഞ്ജലികൾ എന്ന് എഴുതിയ ഫ്‌ളക്സുകൾ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്നു സിപിഐ(എം) പ്രവർത്തകർ പറഞ്ഞു.

മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന വി ടി രമയെയും ഫ്‌ളക്സിൽ അപമാനിച്ചിട്ടുണ്ട്. തൃത്താലയിൽ തുടർച്ചയായ രണ്ടാം തവണയും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതു വി ടി ബൽറാമാണ്. സുബൈദാ ഇസ്ഹാഖിനെ 9,757 വോട്ടുകൾക്കാണ് ബൽറാം പരാജയപ്പെടുത്തിയത്. നേരത്തെ വടകരയിൽ പരാജയപ്പെട്ട കെ കെ രമയെ അപമാനിച്ചുള്ള ആഹ്ലാദപ്രകടനം വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP