Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്‌ലിപ്പ് കാർട്ടിന്റെ വിൽപ്പന നികുതി പിഴ റദ്ദാക്കി; മിന്ത്രക്കയച്ച നോട്ടീസും റദ്ദു ചെയ്തു: ഓൺലൈൻ വ്യാപാരത്തിന് ഹൈക്കോടതിയുടെ പിന്തുണ

ഫ്‌ലിപ്പ് കാർട്ടിന്റെ വിൽപ്പന നികുതി പിഴ റദ്ദാക്കി; മിന്ത്രക്കയച്ച നോട്ടീസും റദ്ദു ചെയ്തു: ഓൺലൈൻ വ്യാപാരത്തിന് ഹൈക്കോടതിയുടെ പിന്തുണ

കൊച്ചി: ഓൺലൈൻ സേവനദാതാക്കളായ ഫ്‌ലിപ്പ് കാർട്ടിന് കേരള മൂല്യവർദ്ധഇത നികുതി(വാറ്റ്) നിയമപ്രകാരം 47.14 കോടി രൂപ പിഴ ചുമത്തിയ സംസ്ഥാന വാണിജ്യ നികുതി വകുപ്പിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. മറ്റൊരു ഓൺലൈൻ കമ്പനിയായ മിന്ത്ര ഡോട്ട് കോമിനു വേണ്ടി പ്രവർത്തിക്കുന്ന വെക്ടർ ഇ കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ ആരംഭിച്ച പിഴയീടാക്കൽ നടപടിയും തുടരരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇരുകൂട്ടരും നൽകിയ ഹർജികൾ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരാണ് പരിഗണിച്ചത്.

കേരളത്തിൽ അടക്കം വൻതോതൽ ഓൺലൈൻ വ്യാപാരം വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാറിന് നികുതി ചോരുന്ന വഴി കൂടിയായി മാറുകയാണ് ഇപ്പോഴത്തെ കോടതി ഉത്തരവിലൂടെ. ഫ്‌ലിപ് കാർട്ടിന് 2012 - 2013 വർഷത്തെ പിഴയായി 9.49 കോടി രൂപയും 2013 - 2014 വർഷത്തെ പിഴയായി 37.65 കോടി രൂപയും ചുമത്തി ഈ വർഷം ആദ്യം ജനുവരി 29 നാണ് വാണിജ്യ നികുതി വകുപ്പ് നോട്ടീസ് നൽകിയത്.

ഓൺലൈൻ പോർട്ടൽ മുഖേന കച്ചവടം നടത്തിക്കൊടുക്കുന്നതല്ലാതെ നേരിട്ട് സാധനങ്ങൾ വിൽക്കുന്നില്ലെന്ന് ഫ്‌ലിപ്കാർട്ട് അധികൃതർ ബോധിപ്പിച്ചതോടെയാണ് ഫ്‌ലിപ്കാർട്ട് നികുതി വെട്ടിപ്പു നടത്തിയെന്ന നിഗമനത്തിലാണ് പിഴ ചുമത്തിയത്. എന്നാൽ അധികൃതരുടെ ഈ നടപടിയാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്.

പിഴ ചുമത്താൻ ഫ്‌ളിപ്കാർട്ടിന്റെ വിറ്റുവരവ് എങ്ങനെയാണ് വാണിജ്യ നികുതി വകുപ്പ് കണക്കാക്കിയതെന്നും എന്തടിസ്ഥാനത്തിലാണ് ഫ്‌ളിപ്കാർട്ടിനെ ഡീലറായി കണക്കാക്കിയതെന്നും സിംഗിൾബെഞ്ച് ആരാഞ്ഞു. അന്തിമ തീരുമാനമെന്ന കണക്കെ പിഴ അടയ്ക്കാൻ നോട്ടീസ് നൽകുന്ന വാണിജ്യ നികുതി വകുപ്പിന്റെ നടപടി നിയമത്തെയും നടപടിക്രമങ്ങളെയും പ്രഹസനമാക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി.

വെക്ടർ ഇ കൊമേഴ്‌സിന്റെ പ്രവർത്തനം കേരളത്തിൽ മാത്രമാണോ മറ്റു സംസ്ഥാനങ്ങളിലുമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താതെയാണ് നടപടി സ്വീകരിച്ചതെന്ന് വിധിയിൽ പറയുന്നു. 2.23 കോടി രൂപയാണ് പിഴ ചുമത്തിയത്. വെക്ടർ ഇ കൊമേഴ്‌സിന്റെ പ്രവർത്തന മേഖല സംസ്ഥാനത്തിനകത്തു മാത്രമാണോ എന്നുറപ്പാക്കാൻ നികുതി നിർണയ ഓഫീസർമാരിൽ നിന്ന് റിപ്പോർട്ട് തേടണമെന്നും അതുവരെ നടപടികൾ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP