Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങാകാം; വീടുകളും റോഡുകളും പുനർനിർമ്മിക്കുകയും കൃഷി നഷ്ടപ്പെട്ടവരെ തുണയ്ക്കകയും വേണം; ദുരിതാശ്വാസം: ഈ ഘട്ടത്തിൽ വേണ്ടത് സാമ്പത്തിക സഹായമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങാകാം; വീടുകളും റോഡുകളും പുനർനിർമ്മിക്കുകയും കൃഷി നഷ്ടപ്പെട്ടവരെ തുണയ്ക്കകയും വേണം; ദുരിതാശ്വാസം: ഈ ഘട്ടത്തിൽ വേണ്ടത് സാമ്പത്തിക സഹായമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വെള്ളപ്പൊക്കകെടുതി ദുരിതാശ്വാസത്തിന് സാമ്പത്തിക പിന്തുണയാണ് ഈ ഘട്ടത്തിൽ ആവശ്യമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങൾക്കും വീടുകളിൽ ഒറ്റപ്പെട്ടുപോയവർക്കും ഭക്ഷണവും വസ്ത്രവും ഉൾപ്പെടെയുള്ള സാധനങ്ങൾ ശേഖരിച്ചോ സ്വന്തം നിലയിലോ എത്തിക്കാൻ ആഗ്രഹിക്കുന്ന ധാരാളം സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും സർക്കാരിനെ സമീപിക്കുന്നുണ്ട്. കേരളത്തിന് പുറത്തു നിന്നും ഇതുപോലുള്ള സഹായ വാഗ്ദാനങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ദുരിതമനുഭവിക്കുന്നവർക്ക് ഈ സന്ദർഭത്തിൽ എന്താണ് അത്യാവശ്യമെന്ന് കൃത്യമായി മനസ്സിലാക്കി സാധനങ്ങൾ സമാഹരിക്കേണ്ടതുണ്ട്. ഇതല്ലെങ്കിൽ ബുദ്ധിമുട്ടി ശേഖരിക്കുന്നതും വിലകൊടുത്തുവാങ്ങുന്നതുമായ പലതും പ്രയോജനപ്പെടാതെ പോകും. അതിനാൽ അത്യാവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കി അറിയിക്കാൻ ജില്ലാ കലക്ടർമാരെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു.

ക്യാമ്പുകളിൽ കഴിയുന്നവർക്കാവശ്യമായതെല്ലാം ഇതിനകം ചെയ്തു വരുന്നുണ്ട്. ഈ കുടുംബങ്ങൾ തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ ഫർണിച്ചർ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങളും ശയ്യോപകരണങ്ങളും അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങളുമാണ് അത്യാവശ്യമായും വേണ്ടത്. ക്യാമ്പുകളിൽ എത്തിചേരാത്ത വീടുകൾ തകർന്നവർക്കും സമാന ആവശ്യങ്ങൾ തന്നെയാണുള്ളത്. ഇത്തരം സാധനങ്ങൾ അയക്കുന്നതായിരിക്കും ഉചിതം. സാധനങ്ങൾ അയക്കുന്നവർ അതത് ജില്ലാ കലക്ടറേറ്റിലെ എമർജൻസി ഓപ്പറേഷൻ സെന്ററിൽ 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടണം. ജില്ലക്ക് പുറത്തുനിന്ന് ഇത്തരം സഹായം അയക്കാൻ താല്പര്യമുള്ളവർ ഏത് ജില്ലയിലേക്കാണോ അയക്കേണ്ടത് ആ ജില്ലയിലെ എസ്.റ്റി.ഡി കോഡ് ചേർത്ത് ഈ നമ്പറിൽ വിളിക്കണം.

വീടുകളും റോഡുകളും പുനർനിർമ്മിക്കാനും കൃഷി നഷ്ടപ്പെട്ടവരെ സഹായിക്കാനും സാമ്പത്തികമായ പിന്തുണയാണ് ഈ ഘട്ടത്തിൽ ഏറ്റവും ആവശ്യം. അതിനാൽ ദുരിതബാധിതരെ സഹായിക്കാൻ സന്നദ്ധതയുള്ള എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഉദാരമായി സംഭാവന നൽകണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അഭ്യർത്ഥിച്ചു.

സംഭാവനകൾ താഴെ ചേർത്ത അക്കൗണ്ടിലേക്കാണ് അയക്കേണ്ടത്. അക്കൗണ്ട് നം. 67319948232, എസ്.ബി.ഐ. സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028. CMDRF ലേക്കുള്ള സംഭാവന പൂർണ്ണമായും ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP