Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അരിയുണ്ട്, ഭക്ഷണമുണ്ട്, വസ്ത്രങ്ങളുണ്ട്; നമ്മുടെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമുള്ളത് അടിവസ്ത്രങ്ങളും സാനിട്ടറി നാപ്പ്ക്കിനുകളും; ഗ്ലൗസുകളും മാസ്‌ക്കുകളും; ഈ വസ്തുക്കൾ കൂടുതൽ അയച്ചാൽ നന്നാവുമെന്നും രക്ഷാപ്രവർത്തകർ

അരിയുണ്ട്, ഭക്ഷണമുണ്ട്, വസ്ത്രങ്ങളുണ്ട്; നമ്മുടെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമുള്ളത് അടിവസ്ത്രങ്ങളും സാനിട്ടറി നാപ്പ്ക്കിനുകളും; ഗ്ലൗസുകളും മാസ്‌ക്കുകളും; ഈ വസ്തുക്കൾ കൂടുതൽ അയച്ചാൽ നന്നാവുമെന്നും രക്ഷാപ്രവർത്തകർ

കെ വി നിരഞ്ജൻ

കോഴിക്കോട്: ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ ഇല്ലാത്ത രീതിയിലുള്ള പ്രളയ രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ ദുരിതാശ്വാസപ്രവർത്തകർക്ക് ഇപ്പോളും ആത്വിശ്വാസമാണ്. ക്യാമ്പുകളിൽ ഒന്നിലും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും കുടിവെള്ളത്തിന്റെയും ക്ഷാമമില്ലെന്ന് റവന്യൂ അധികൃതരും പറയുന്നു. ദുരന്തത്തിന്റെ വ്യാപ്തി പുറത്തറിഞ്ഞതോടെ നാടിന്റെ നാനഭാഗത്തുനിന്നും സഹായങ്ങൾ പ്രവഹിക്കുകയാണ്. അവിടെയാണ് സുമനസ്സുകൾ അൽപ്പം ശ്രദ്ധിക്കേണ്ടതെന്ന് 'അൻപോടെ കേരളം' എന്ന ദുരിതാശ്വാസ കാമ്പയിനിലൊക്കെ പങ്കെടുക്കുന്നവർ പറയുന്നത്.

വസ്ത്രവും ഭക്ഷണത്തിനും കുടിവെള്ളത്തിനും ഇപ്പോൾ ക്ഷാമമില്ലെന്നും സാനിട്ടറി നാപകിൻ, അടിവസ്ത്രങ്ങൾ, ഗ്ലൗസുകൾ മാസ്‌ക്കുകൾ എന്നിവയൊക്കെയാണ് ആവശ്യമെന്നും അൻപോടെ കോഴിക്കോടിന്റെ മുഖ്യപ്രവർത്തകായ മനിലാമണി മറുനാടൻ മലയാളിയോട് പറഞ്ഞു.എല്ലാവരും വസ്ത്രങ്ങളിൽ മാത്രമായി ശ്രദ്ധകേന്ദ്രീകരിക്കാതെ മരുന്നുകൾ അടക്കമുള്ള മേഖലകളിലേക്ക് ശ്രദ്ധിച്ചാൽ വല്ലാതെ ഗുണം ചെയ്യുമെന്നാണ് ഇവർ പറയുന്നത്.നിലവിൽ മരുന്നിന് ക്ഷാമം ഇല്ലെങ്കിലും ഭാവിയിൽ അത് തടയാൻ ജനങ്ങളും സഹകരിക്കണമെന്നാണ് ദുരിതാശ്വാസ പ്രവർത്തകർ പറയുന്നത്.

ദുരിതാശ്വാസ പ്രവർത്തകർക്ക്വേണ്ടി വാട്ടർ കളർ മീഡിയ പോലുള്ള സ്ഥാപനങ്ങളും ഇതേ വിവരം പ്രചരിപ്പിക്കുന്നുണ്ട്. അവരുടെ പോസ്റ്റ് ഇങ്ങനെ:

കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ സാനിട്ടറി നാപ്കിനുകൾ ആവിശ്യമാണ്. പീരിയഡ്‌സ് സമയത്തു നാപ്കിനുകൾ ഇടവേളകളിൽ മാറാൻകഴിഞ്ഞില്ലങ്കിൽ, മാറാൻ വൃത്തിയുള്ള പാഡ് കിട്ടിയില്ലെങ്കിൽ ഗുരുതരമായ, ദീർഘകാലം ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും.

ഈ സാഹചര്യത്തിൽ ക്യാമ്പുകളിലേക്ക് ആവിശ്യമായ സാനിട്ടറി നാപ്കിനുകൾ എത്തിക്കേണ്ടതുണ്ട്.പത്തനംതിട്ട, തിരുവനന്തപുരം ,കൊല്ലം , കോട്ടയം എന്നിവിടങ്ങളിൽ ക്യാമ്പുകളിലേക്ക് സാനിട്ടറി നാപ്കിനുകൾ ആവശ്യമുള്ളവർ ഞങ്ങളെ ബന്ധപ്പെടുക. ഒപ്പം സാനിട്ടറി നാപ്കിനുകൾ ക്യാമ്പുകളിലേയ്ക്ക് നൽകാൻ താല്പര്യപ്പെടുന്നവരും വിളിക്കുക.ഈ സമയത്തെ നിങ്ങളുടെ ഒരു ചെറിയ സഹായം വലിയ കാര്യമാണ്.

വാട്ടർ കളർ മീഡിയ
+919645585298
9633203309
9744298688
9526575720
+919048802046
+91 790746811915
+91963390980

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP