Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആകെ കൈയേറിയ വനം ഭൂമി് 21201.86 ഏക്കർ ഭൂമി; 11 മാസത്തിനിടെ വനം കൊള്ളയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തത് 510 കേസുകൾ; കേരളമാകെ കൈയേറ്റം തകൃതിയെന്ന് വനംമന്ത്രി

ആകെ കൈയേറിയ വനം ഭൂമി് 21201.86 ഏക്കർ ഭൂമി; 11 മാസത്തിനിടെ വനം കൊള്ളയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തത് 510 കേസുകൾ; കേരളമാകെ കൈയേറ്റം തകൃതിയെന്ന് വനംമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ വനം കൈയേറ്റം വ്യാപകം മൂന്നാർ വനഡിവിഷന്റെ പരിധിയിൽ 2717.3 ഏക്കറും മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനിലെ മുളങ്ങാമുട്ടിയിൽ ഒരേക്കറും കൈയേറിയതായി മന്ത്രി കെ. രാജു നിയമസഭയെ അറിയിച്ചു.

2016 മാർച്ച് 31 വരെ മൊത്തം 21201.86 ഏക്കർ ഭൂമി കൈയേറി. കഴിഞ്ഞ 11 മാസത്തിനിടെ വനം കൊള്ളയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തത് 510 കേസുകളാണ്. വനപ്രദേശ കൈയേറ്റത്തിന്റെ കണക്ക് ഇങ്ങനെ: സതേൺ സർക്കിൾ കൊല്ലം - 46.84 ഏക്കർ , ഹൈറേഞ്ച് സർക്കിൾ കോട്ടയം-4932.82, സെൻട്രൽ സർക്കിൾ തൃശൂർ-683.46, ഈസ്റ്റേൺ സർക്കിൾ പാലക്കാട്-9769.13, നോർത്തേൺ സർക്കിൾ കണ്ണൂർ 5279.29, ഫീൽഡ് ഡയറക്ടർ കോട്ടയം 13.36, വൈൽഡ് ലൈഫ് സർക്കിൾ പാലക്കാട് 476.95.

പുതുതായി ശ്രദ്ധയിൽപ്പെടുന്ന വനം കയ്യേറ്റങ്ങൾ വേഗം ഒഴിപ്പിക്കാറുണ്ട്. ഒഴിപ്പിക്കലിനെതിരെ കോടതി ഉത്തരവു നിലവിലുണ്ടെങ്കിൽ അതു നീക്കി, നടപടി സ്വീകരിക്കും. എന്നാൽ 1977 ജനുവരി ഒന്നിനു ശേഷമുള്ള വനഭൂമി കയ്യേറ്റം ഒഴിപ്പിക്കാൻ 2015ൽ ഹൈക്കോടതി, 1957ലെ കേരള ലാൻഡ് കൺസർവൻസി ആക്ട്,

1961ലെ കേരള ഫോറസ്റ്റ് ആക്ട് എന്നിവ അനുസരിച്ചു നടപടി സ്വീകരിക്കാൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കയ്യേറ്റക്കാർക്ക് നോട്ടിസ് നൽകുന്നതിനുള്ള നടപടികൾ വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP