Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്രയ്ക്ക് ജി മാധവൻ നായർ രക്ഷാധികാരിയാകും; ജനങ്ങളുടെ അതൃപ്തി വോട്ടായി മാറിയാൽ ബിജെപി അധികാരത്തിൽ വരുമെന്ന് മാധവൻ നായർ

വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്രയ്ക്ക് ജി മാധവൻ നായർ രക്ഷാധികാരിയാകും; ജനങ്ങളുടെ അതൃപ്തി വോട്ടായി മാറിയാൽ ബിജെപി അധികാരത്തിൽ വരുമെന്ന് മാധവൻ നായർ

കൊച്ചി: എസ്എൻഡിപി നവംബർ രണ്ടാം വാരം നടത്തുന്ന കേരളയാത്രയ്ക്ക് ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി.മാധവൻ നായർ രക്ഷാധികാരിയാകും. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ജാഥാ ചെയർമാനാകും. തുഷാർ വെള്ളാപ്പള്ളിയായിരിക്കും വർക്കിങ് ചെയർമാൻ സമത്വമുന്നേറ്റ യാത്ര എന്ന് പേരിട്ടിരിക്കുന്ന യാത്ര ഡിസംബർ അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും. സമാപന സമ്മേളനത്തിൽ പുതിയ പാർട്ടി പ്രഖ്യാപനം ഉണ്ടാകും. രാഷ്ട്രീയ പാർട്ടി രൂപവത്കരണം സംബന്ധിച്ച് വിവിധ സാമുദായിക സംഘടനകളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും അഭിപ്രായം സ്വരൂപിക്കാൻ ഇന്നലെ ചേർത്തലയിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

അതേസമയം ജനങ്ങളുടെ അതൃപ്തി വോട്ടായി മാറിയാൽ ബിജെപി അധികാരത്തിൽ വരുമെന്ന് ജി മാധവൻ നായർ പറഞ്ഞു. എൽഡിഎഫിനോടും യുഡിഎഫിനോടും ജനങ്ങൾക്ക് അതൃപ്തിയുണ്ട്. വെള്ളാപ്പള്ളി നേതൃത്വം നൽകുന്ന യാത്രയ്ക്ക് എല്ലാ സമുദായത്തിൽ പെട്ടവരേയും ഉൾപ്പെടുത്തുമെന്നും മാധവൻ നായർ പറഞ്ഞു.

വികസനത്തിന്റെ കാര്യത്തിൽ കേരളം പിന്നോട്ടാണെന്നും ജി മാധവൻ നായർ പറഞ്ഞു. ജനങ്ങളെ ഉൾകൊള്ളിച്ചു കൊണ്ടുള്ള വികസനമാണ് വേണ്ടത്. വികസന അജണ്ട നടപ്പാക്കുന്ന ബിജെപിയോട് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP