Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വേനൽ അവധിക്കാലം ആഘോഷിക്കാൻ ആരോരുമില്ലാത്തവരെയും കൂടെക്കൂട്ടാം; സർക്കാർ ശിശുഭവനങ്ങളിൽ താമസിക്കുന്ന കുട്ടികളെ ഒപ്പം നിർത്തി താമസിപ്പിക്കാൻ അവസരം; സർക്കാർ പദ്ധതിയായ ഫോസ്റ്റർ കെയറിൽ പങ്കാളികളാകാൻ ചെയ്യേണ്ടത്

വേനൽ അവധിക്കാലം ആഘോഷിക്കാൻ ആരോരുമില്ലാത്തവരെയും കൂടെക്കൂട്ടാം; സർക്കാർ ശിശുഭവനങ്ങളിൽ താമസിക്കുന്ന കുട്ടികളെ ഒപ്പം നിർത്തി താമസിപ്പിക്കാൻ അവസരം; സർക്കാർ പദ്ധതിയായ ഫോസ്റ്റർ കെയറിൽ പങ്കാളികളാകാൻ ചെയ്യേണ്ടത്

ജാസിം മൊയ്തീൻ

കോഴിക്കോട്: പത്ത് ദിവസം കൂടി കഴിഞ്ഞാൽ സ്‌കൂളുകളടക്കും, വേനലവധി തുടങ്ങും. നമ്മുടെയെല്ലാം വീടുകളിലെ കുട്ടികൾ ചിലർ അവധിക്കാലം കളികലും വിരുന്നുമെല്ലാമായി ആഘോഷിക്കും, മറ്റുചിലരാകട്ടെ അടുത്ത വർഷത്തെ ക്ലാസുകളിലേക്കുള്ള ട്യൂഷൻ ക്ലാസുകളും മറ്റുമൊക്കെയായി വീണ്ടും ക്ലാസ്മുറികളിൽ കഴിഞ്ഞ് കൂടും. എന്നാൽ ഇതിനൊന്നും ഭാഗ്യമില്ലാത്ത നിരവധി കുട്ടികളാണ് നമ്മുടെ സംസ്ഥാനത്തെ അനാഥാലയങ്ങളിൽ വളരുന്നത്. തങ്ങളുടേതല്ലാത്ത കാരണത്താൽ അനാധരാക്കപ്പെട്ട ഇവരെ കൂടി നമ്മുടെ അവധിയാഘോഷങ്ങളിൽ ഉൾപെടുത്താനുള്ള സർക്കാർ പദ്ധതിയാണ് ഫോസ്റ്റർ കെയർ.

സർക്കാർ ശിശുഭവനങ്ങളിൽ താമസിക്കുന്ന ആറുവയസ്സിനും പതിനാറ് വയസ്സിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും അവധിക്കാലത്ത് കൂടെ നിർത്തി താമസിപ്പാക്കാനുള്ള ഫോസ്റ്റർ കെയർ പദ്ധതി അതത് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റികളാണ് നടപ്പിലാക്കുന്നത്. വിവിധ കാരണങ്ങളാൽ മാതാപിതാക്കൾക്കൊപ്പം നിൽക്കാൻ കഴിയാതെ പോയ ഇത്തരം കുട്ടികളെ വേനലവധിക്കാലത്തെ രണ്ട് മാസക്കാലം തങ്ങളുടെ വീടുകളിൽ നിർത്താൻ തയ്യാറുള്ളവർ അതത് ജില്ലകളിലെ ജില്ലാ ചെൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുകളിൽ അപേക്ഷ നൽകുകയാണ് ചെയ്യേണ്ടത്.

2014 മുതലാണ് കേരളത്തിൽ ഫോസ്റ്റർ കെയർ സംവിധാനം ആരംഭിക്കുന്നത്. 2015 ൽ മലപ്പുറം, കൊല്ലം ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. തുടങ്ങിയ വർഷം മാത്രം മുന്നൂറിലധികം അപേക്ഷകളാണ് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മാത്രം ലഭിച്ചത്. കഴിഞ്ഞ വർഷമിത് സംസ്ഥാനത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ആരംഭിച്ചിട്ടുണ്ട്. മറ്റുജില്ലകളെ അപേക്ഷിച്ച് മലബാർ മേഖലയിലെ ജില്ലകളിലാണ് കൂടുതൽ അപേക്ഷകൾ ലഭിച്ചത്.

ഫോസ്റ്റർ കെയർ എന്നാൽ നിയമപ്രകാരമുള്ള ദത്തെടുക്കലല്ല. മറിച്ച് വിവിധ കാരണങ്ങളാൽ രക്ഷിതാക്കൾക്കൊപ്പം താമസിക്കാൻ കഴിയാത്ത സർക്കാർ ശിശുഭവനങ്ങളിൽ കഴിയുന്ന ദത്തെടുക്കുന്നതിന് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്ക ഒരുകുടുംബത്തിന്റെ സാഹചര്യം മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഫോസ്റ്റർ കെയർ കൊണ്ട് ഉദ്ദേശിക്കുന്നത്. നേരത്തെഅപേക്ഷ നൽകിയ രക്ഷിതാക്കൾക്കൊപ്പം ജില്ലാ ശിശു സംരക്ഷണ വിഭാഗത്തിന്റെ പരിശോധനകൾ പൂർത്തിയാക്കിയാണ് കുട്ടികളെ പറഞ്ഞയക്കുന്നത്.

ചില നിബന്ധനകൾക്കനുസരിച്ചുള്ള അപേക്ഷകർക്കൊപ്പമേ കുട്ടികളെ പറഞ്ഞയക്കൂ. അപേക്ഷകർ വിവാഹിതരായിരിക്കണം, നല്ല കുടുംബ സാഹചര്യമുള്ളവരായിരിക്കണം, പകർച്ചവ്യധികളടക്കമുള്ള അസുഖങ്ങളുള്ളവരാകരുത്, അമ്മക്ക് 30നും 60നും ഇടയിലും, അച്ചന് 30നും 65നും ഇടയിൽ പ്രായമായിരിക്കണം തുടങ്ങിയ നിബന്ധനകൾക്ക് വിധേയമായിട്ടുള്ള അപേക്ഷകർക്കൊപ്പമാണ് കുട്ടികളെ പറഞ്ഞയക്കുന്നത്. നിലവിൽ കുട്ടികളുള്ള രക്ഷിതാക്കൾക്കും കുട്ടിയുടെ രക്ഷിതാക്കളല്ലാത്ത ബന്ധുക്കൾക്കും ഇത്തരത്തിൽ കുട്ടികളെ കൂടെതാമസിപ്പിക്കാം.

ഏതെങ്കിലുമൊരു സാഹചര്യത്തിൽ സ്വന്തം കുടുംബത്തിലേക്ക് മടങ്ങിപ്പോകുന്ന അവസ്ഥയുണ്ടാകുമ്പോൾ കുട്ടിക്ക് ഒരു കുടുംബത്തിന്റെ സാഹചര്യങ്ങൾ മനസ്സിലായിരിക്കണം എന്നതാണ് ഫോസ്റ്റർ കെയർ എന്ന സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തിൽ ഇപ്പോൾ ഏകദേശം എല്ലാ ജില്ലകളിലും അപേക്ഷകള സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഈ മാസം 23 വരെയാണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. ആരോരുമില്ലാത്ത കുട്ടികൾക്ക് രണ്ട് മാസക്കാലം സ്നേഹത്തണലൊരുക്കാനുള്ള ഒരുപദ്ധതിയാണ് ഫോസ്റ്റർ കെയർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP