Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവധിക്ക് നാട്ടിലെത്തിയപ്പോൾ പത്രവാർത്ത കണ്ടു; പിന്നെ ഒന്നും ആലോചിക്കാതെ ഫോണെടുത്ത് കറക്കി; മാസങ്ങൾ ദാതാവിനെ തേടി അലഞ്ഞവർക്ക് മുമ്പിൽ വൈദികൻ ദൈവപുത്രനായി അവതരിച്ചു; ഫിലോമിക്ക് വൃക്ക നൽകിയ ഫാ ക്രിസ്പിന് എങ്ങും ആദരം

അവധിക്ക് നാട്ടിലെത്തിയപ്പോൾ പത്രവാർത്ത കണ്ടു; പിന്നെ ഒന്നും ആലോചിക്കാതെ ഫോണെടുത്ത് കറക്കി; മാസങ്ങൾ ദാതാവിനെ തേടി അലഞ്ഞവർക്ക് മുമ്പിൽ വൈദികൻ ദൈവപുത്രനായി അവതരിച്ചു; ഫിലോമിക്ക് വൃക്ക നൽകിയ ഫാ ക്രിസ്പിന് എങ്ങും ആദരം

ആലപ്പുഴ: ഇരുവൃക്കകളും തകരാറിലായ നിർധന കുടുബത്തിലെ വീട്ടമ്മ പുളിങ്കുന്ന് കൊച്ചുവീട്ടിൽ വർഗീസ് ദേവസ്യയുടെയുടെ ഭാര്യ ഫിലോമിനാ വർഗീസ്(45) ഇന് പുതു ജീവിതത്തിലേക്ക്. വൈദികനാണ് ദാതാവായെത്തിയത്.

ഹിമാചൽ പ്രദേശിൽനിന്ന് ഇരുപതുദിവസത്തെ അവധിക്ക് നാട്ടിൽ വന്ന ഫാ. ക്രിസ്പിൻ പത്ര വാർത്ത നവമാധ്യമങ്ങളിൽ കണ്ടതോടെ ഫിലോമിനയുടെ മകൻ ക്രിസ്റ്റിയെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. വൃക്കദാനം ചെയ്യാൻ തയാറാണെന്ന് അറിയിക്കുകയും ചെയ്തു. ആരെയും അറിയിക്കാതെ ശസ്ത്രക്രിയ പൂർത്തിയാക്കി ഹിമാചലിലേക്ക് മടങ്ങാനായിരുന്നു ക്രിസ്പിയുടെ തീരുമാനം. എന്നാൽ സഹപ്രവർത്തകർ സമ്മതിച്ചില്ല.

ഇന്നലെ കൊച്ചി കലൂരിലെ സ്വകാര്യ ആശുപത്രിയിൽ ഡോ. ജോർജി കെ. നൈനാൻ, ഡോ. ജോർജ് പി. ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ശസ്ത്രക്രിയയ്ക്കായുള്ള ധനശേഖരണം ചങ്ങനാശേരി മീഡിയാ വില്ലേജ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരിയുടെ നേതൃത്വത്തിൽ മാസങ്ങൾക്ക് മുമ്പുതന്നെ പൂർത്തീകരിച്ചിരുന്നു.

കൊല്ലം കോവിൽതോട്ടം സ്വദേശികളായ ജോൺ- ഫിലോമിന ദമ്പതികളുടെ മകനാണ് കപ്പൂച്ചിൻസഭ സെന്റ് ഫ്രാൻസീസ് പ്രൊവിൻഷ്യലിലെ ഫാ. ക്രിസ്പിൻ ജോൺ (ജസ്റ്റിൻ -35). പെന്തക്കോസ്ത് വിശ്വാസികളാണ് ഫിലോമിനയും കുടുംബവും. മക്കളുടേയും മറ്റ് ബന്ധുക്കളുടെയും രക്തഗ്രൂപ്പ് വ്യത്യസ്തമായതിനാലാണ് വൃക്ക മാറ്റിവയ്ക്കൽ െവെകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP