Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുട്ടനാട്ടിലെ വായ്പാതട്ടിപ്പ്: ഫാദർ തോമസ് പീലിയാനിക്കൽ കസ്റ്റഡിയിൽ

കുട്ടനാട്ടിലെ വായ്പാതട്ടിപ്പ്: ഫാദർ തോമസ് പീലിയാനിക്കൽ കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കർഷകരുടെ പേരിൽ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ ഫാദർ തോമസ് പീലിയാനിക്കലിനെ കസ്റ്റഡിയിലെടുത്തു. കുട്ടനാട് വികസനസമിതി ഓഫീസിൽ നിന്നും ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പീലിയാനിക്കലിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യാനാണ് തോമസ് പീലിയാനിക്കലിനെ കസ്റ്റഡിയിൽ എടുത്തതെന്നും മുൻകൂർ ജാമ്യം അറിയില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.

കുട്ടനാട്ടിലെ നിരവധിയാളുകളുടെ പേരിൽ ഗ്രൂപ്പുകളിൽ പീലിയാനിക്കൽ പ്രതിയായത്. ഈ സംഭവത്തിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 12 കേസുകളാണ് ഇതിനകം രജിസ്റ്റർ ചെയ്തത്. ആലപ്പുഴ ജില്ലാക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ തോമസ് പീലിയാനിക്കലിനെ കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ എൻ.സി.പി നേതാവ് അഡ്വ. റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരിയുമായ ത്രേസ്യാമ്മ തുടങ്ങിയവരും പ്രതികളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP