Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സെപ്റ്റംബർ അവസാന ആഴ്ച തന്നെ ഫാ. ടോം ഉഴുന്നാൽ നാട്ടിലെത്തിയേക്കും; വരവേൽപ്പിനൊരുങ്ങി നാടും നാട്ടുകാരും; തട്ടിക്കൊണ്ടുപോയവരെ തിരിച്ചറിയാനായില്ലെന്നും ഭീകരർ ഒരു തരത്തിലും പീഡിപ്പിച്ചിട്ടില്ലെന്നും ഫാ. ടോം; കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇപ്പോൾ ഇല്ലെന്നും ഫാദർ ഉഴുന്നാൽ

സെപ്റ്റംബർ അവസാന ആഴ്ച തന്നെ ഫാ. ടോം ഉഴുന്നാൽ നാട്ടിലെത്തിയേക്കും; വരവേൽപ്പിനൊരുങ്ങി നാടും നാട്ടുകാരും; തട്ടിക്കൊണ്ടുപോയവരെ തിരിച്ചറിയാനായില്ലെന്നും ഭീകരർ ഒരു തരത്തിലും പീഡിപ്പിച്ചിട്ടില്ലെന്നും ഫാ. ടോം; കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇപ്പോൾ ഇല്ലെന്നും ഫാദർ ഉഴുന്നാൽ

വത്തിക്കാൻ സിറ്റി: ഭീകരരുടെ പിടിയിൽ നിന്ന് മോചിതനായ ഫാദർ ടോം ഉഴുന്നാൽ ഈ മാസം അവസാനവാരത്തിൽ നാട്ടിലെത്തും. പത്തുദിവസത്തിനകം കേരളത്തിലെത്താൻ കഴിയുമെന്നാണ് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. യെമനിൽ ഭീകരരുടെ പിടിയിൽനിന്നു മോചിതനായ വൈദികന്റെ പാസ്‌പോർട്ട് നഷ്ടപ്പെട്ടതാണ് മടക്കയാത്രയ്ക്കുള്ള മുഖ്യ പ്രശ്‌നമാകുന്നത്. തട്ടിക്കൊണ്ടുപോയ ഭീകരർ ഒരു തരത്തിലും പീഡിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശരീരം മെലിഞ്ഞത് പ്രമേഹം മൂലമാണെന്നും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇപ്പോൾ ഇല്ലെന്നും ഫാദർ ഉഴുന്നാൽ വെളിപ്പെടുത്തി. യെമനിൽ ഭീകരരുടെ താവളത്തിൽനിന്ന് 18 മാസത്തെ തടവിനു ശേഷം വത്തിക്കാനിൽ എത്തിയ ടോം, സലേഷ്യൻ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തിനു വേണ്ടിയാണ് തന്നെ തട്ടിക്കൊണ്ടു പോയതെന്ന് അറിയില്ല. തട്ടിക്കൊണ്ടു പോയവർ അതു വെളിപ്പെടുത്തിയിട്ടുമില്ല. തന്നെ മോചിപ്പിക്കാൻ പണം നൽകിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും ഫാ. ടോം പറഞ്ഞു. ദൈവം നൽകുന്ന ഏതു ദൗത്യവും ഇനിയും ഏറ്റെടുക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരർ തന്നെ ഒരുഘട്ടത്തിലും പീഡിപ്പിച്ചില്ല.

ഒരു ഘട്ടത്തിലും താൻ ഭയപ്പെട്ടില്ല, ദൈവത്തിന്റെ ശക്തിയിലാണ് വിശ്വസിച്ചത്. കണ്ണുകെട്ടിയാണ് പലയിടങ്ങളിലും കൊണ്ടുപോയത്. ഒരിക്കൽപോലും മോശമായി പെരുമാറിയില്ല. പ്രമേഹത്തിനുള്ള മരുന്നുകളും അവർ നൽകി. ഡോക്ടറുടെ സേവനവും അവർ ലഭ്യമാക്കി. ഒന്നരവർഷവും ഒരേ വസ്ത്രമാണു ധരിച്ചത്. ഇതിനിടയിൽ രണ്ടോ മൂന്നോ തവണ സ്ഥലംമാറ്റി. ഓരോ തവണയും കണ്ണു മൂടിക്കെട്ടിയാണു കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോയവർ അറബിയാണു സംസാരിച്ചിരുന്നത്. അതിനാൽ ആശയവിനിമയം ബുദ്ധിമുട്ടായിരുന്നു.

അൽപം ചില ഇംഗ്ലിഷ് വാക്കുകൾ കൊണ്ടായിരുന്നു സംസാരമത്രയും. തടവിനിടെ പ്രാർത്ഥനകളിലാണ് ഏറെ സമയവും ചെലവിട്ടത്. അൾത്താരയും വിശ്വാസസമൂഹവും ഇല്ലെങ്കിലും ദിവസവും മനസ്സിൽ കുർബാന അർപ്പിച്ചിരുന്നു. തടവിനിടെ താൻ കൊല്ലപ്പെടുമെന്ന് ഒരിക്കൽപോലും ചിന്തിച്ചിരുന്നില്ലെന്നും ഉഴുന്നാലിൽ പറഞ്ഞു.

യെമനിലെ ഭീകരരുടെ തടവിൽനിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിൽ വത്തിക്കാനിൽ എത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് അനുഗ്രഹം തേടിയിരുന്നു. വൈദികന്റ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് വൈദികന്റെ നാടായ പാലാ രാമപുരവും അവിടുത്തെ നാ്ട്ടുകാരും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP