Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാമ്പത്തിക സംവരണം നടപ്പിലാക്കി ഇടതു സർക്കാർ സാമൂഹിക നീതി അട്ടിമറിക്കുന്നു; ഈ തീരുമാനം സഹായിക്കുക സംഘപരിവാറിനെ മാത്രം;സാമ്പത്തിക സംവരണത്തിനെതിരെ പ്രതിഷേധവുമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

സാമ്പത്തിക സംവരണം നടപ്പിലാക്കി ഇടതു സർക്കാർ സാമൂഹിക നീതി അട്ടിമറിക്കുന്നു; ഈ തീരുമാനം സഹായിക്കുക സംഘപരിവാറിനെ മാത്രം;സാമ്പത്തിക സംവരണത്തിനെതിരെ പ്രതിഷേധവുമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:സാമ്പത്തിക സംവരണമേർപ്പെടുത്തുന്ന ഇടതു സർക്കർ നീക്കത്തിനെതിരെ പ്രതിഷേധകൂട്ടായ്മ.സംവരണത്തെ കേവലമായ ദാരിദ്ര്യ നിർമ്മാർജന പദ്ധതിയായി അവതരിപ്പിക്കുന്ന ഇടതു സർക്കാർ സമീപനം രാജ്യത്തെ ഭരണഘടനയോടും ജനാതിപത്യ മൂല്യങ്ങളോടുമുള്ള വെല്ലുവിളിയാണ് എന്ന് അഭിപ്രായപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ചരിത്രപരമായി അടിച്ചമർത്തപ്പെട്ട രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവന്ന് ജനാധിപത്യത്തെ ശക്തിപ്പെടുത്താനും സാമൂഹിക നീതി സ്ഥാപിക്കാനുമുള്ള ഭരണഘടനാ സംവിധാനമാണ് സംവരണം. ഇതിനെ റദ്ദു ചെയ്യുന്ന ഇടതുപക്ഷം ചരിത്രയാഥാർത്ഥ്യങ്ങളെ നിഷേധിക്കുകയും രാജ്യത്തെ സവർണ - സംഘപരിവാർ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്ന് ഫ്രറ്റേണിറ്റി എറണാകുളം ജില്ലാ കമ്മിറ്റി ഹൈക്കോടതി ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ തെരുവ് അഭിപ്രായപ്പെട്ടു.

പിന്നോക്ക ജനവിഭാഗങ്ങളുടെ വോട്ടുവാങ്ങി അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാർ അത്തരം ജനവിഭാഗങ്ങളോട് കടുത്ത വഞ്ചനയാണ് സാമ്പത്തിക സംവരണത്തിലൂടെ നടപ്പിലാക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം.ഷെഫ്രിൻ പറഞ്ഞു. സാമ്പത്തിക സംവരണത്തിനെതിരെ ഇത്തരം ജനവിഭാഗങ്ങളെ അണിനിരത്തി ക്യാമ്പസുകളിലും തെരുവിലും ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതൃത്വം നൽകും. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് മൊയിനുദ്ധീൻ അഫ്‌സൽ അധ്യക്ഷത വഹിച്ചു.

ബി.സ്.പി. ജില്ലാ വൈസ്പ്രസിഡന്റ് കെ.കെ. സജികുമാർ , വെൽഫയർപാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ജ്യോതിവാസ് പറവൂർ , എം.ഇ. സ്. സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പർ സൈതുമുഹമ്മദ് , ബി.പി.ജെ.സ്.ജില്ല കമ്മിറ്റി അംഗം ഷണ്മുഖൻ , പുതുവൈപ്പ് ഐ. ഒ.സി.വിരുദ്ധ സമരസമിതി ചെയർമാൻ എംപി.ജയഘോഷ് , അരളി കലാ സാഹിത്യ സംഘം ഷഫീക് സുബൈദ ഹകീം, ആക്ടിവിസ്റ്റ് സോമൻ പറവൂർ തുടങ്ങിയവർ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി ഷെറിൻ സിയാദ് സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി റിസ്വാൻ പെരിങ്ങാല നന്ദിയും പറഞ്ഞു.ജില്ലാ വൈസ് പ്രസിഡന്റുമാരായ സതീഷ് പാസ്റ്റർ, മിസിരിയ റഹ്മത്ത് , ജില്ലാ ജനറൽ സെക്രട്ടറി ശരണ്യ ,ജില്ലാ സെക്രട്ടറി അംജദ് എടത്തല , ജില്ലാ കമ്മിററി അംഗങ്ങളായ ഷാനി വല്ലം, അഫ്സൽ, റഹൂഫ് തുടങ്ങിയവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP