Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാരമ്പര്യവും ന്യൂ ജനറേഷൻ ട്രെൻഡും ഒത്തിണക്കി ജയിലുകൾ ഒരുങ്ങുന്നു, വസ്ത്ര വിപണിയിൽ ചുവടുറപ്പിക്കാൻ; ജയിൽ ചപ്പാത്തിക്കു പിന്നാലെ 'ഫ്രീ ഫാഷനിസ്റ്റ ബ്രാൻഡ്' തരംഗമാക്കാൻ അധികൃതർ

പാരമ്പര്യവും ന്യൂ ജനറേഷൻ ട്രെൻഡും ഒത്തിണക്കി ജയിലുകൾ ഒരുങ്ങുന്നു, വസ്ത്ര വിപണിയിൽ ചുവടുറപ്പിക്കാൻ; ജയിൽ ചപ്പാത്തിക്കു പിന്നാലെ 'ഫ്രീ ഫാഷനിസ്റ്റ ബ്രാൻഡ്' തരംഗമാക്കാൻ അധികൃതർ

തിരുവനന്തപുരം: ജയിൽ ചപ്പാത്തി മലയാളികൾക്കിടയിൽ സൂപ്പർ ഹിറ്റാണ്. അതിനു പിന്നാലെയിതാ ജയിലുകൾ മറ്റൊരു വിപ്ലവത്തിന് ഒരുങ്ങുകയാണിപ്പോൾ.

വസ്ത്രവിപണിയിലേക്കാണു ജയിൽ വകുപ്പ് ചുവടുവയ്ക്കാൻ ഒരുങ്ങുന്നത്. കേരളത്തിന്റെ തനതുപാരമ്പര്യവും ന്യൂജനറേഷൻ ട്രെൻഡും ഒത്തൊരുമിക്കുന്ന വസ്ത്രശേഖരങ്ങളാകും ജയിലുകളിൽ നിർമ്മിക്കുക.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപയോഗിക്കാവുന്ന ഡിസൈനർ കുർത്ത, ചുരിദാർ തുടങ്ങി ഒരുപിടി വസ്ത്രശേഖരങ്ങളാണ് 'ഫ്രീ ഫാഷനിസ്റ്റ' (എഫ്.എഫ്) ബ്രാൻഡിൽ വിപണിയിലെത്തിക്കുന്നത്.

വസ്ത്രനിർമ്മാണ രംഗത്തേക്കു കടക്കുന്നത് ജയിൽ പുള്ളികളിൽ മാനസിക പരിവർത്തനം വരുത്തുന്നതിനും തൊഴിൽ നൈപുണ്യം നൽകുന്നതിനുമാണെന്നു ജയിൽ മേധാവി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. ഏതുപ്രായക്കാർക്കും ഉപയോഗിക്കാവുന്ന 'പമ്പ' കളക്ഷൻസ്, യുവാക്കൾക്കായി 'നാലുകെട്ട്', 'വാൽകണ്ണാടി', 'പൂരം' കളക്ഷൻ എന്നിവയാണ് പ്രധാന ഇനങ്ങൾ. സംസ്ഥാനത്തെ ജയിലുകളിൽ തന്നെ പ്രത്യേക കൗണ്ടറുകൾ ഒരുക്കി വിൽപ്പന നടത്തും. ഓൺലൈൻ വിപണി കണ്ടെത്തുന്നതിനു വെബ്‌സൈറ്റും ആരംഭിക്കും. ഡിജിറ്റൽ ബ്രോഷർ തയാറാക്കും.

'ഫ്രീ ഫാഷനിസ്റ്റ' കൗണ്ടറുകൾ ഡൽഹി, മുംബൈ, ഹൈദരാബാദ് സെൻട്രൽ ജയിലുകളിലും തുടങ്ങും. 'മേക്ക് ഇൻ കേരള' ബ്രാൻഡിന്റെ വിപണി ഇതര സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. പൂജപ്പുര സെൻട്രൽ ജയിലിലെ 25 തടവുകാരാണു വസ്ത്രശേഖരമൊരുക്കുന്നത്. സെപ്റ്റംബർ ആദ്യവാരം വിൽപന ആരംഭിക്കും. അടുത്ത മണ്ഡലകാലത്തു ശബരിമല ഭക്തർക്കായി ഡിസൈനർ തുണിത്തരങ്ങൾ ഒരുക്കുമെന്നും ബെഹ്‌റ പറഞ്ഞു. 

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP