Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വവർഗാനുരാഗം മടുത്തപ്പോൾ കൊലപാതകം; ഫ്രഞ്ച് പൗരനെ കൊന്ന് ചാക്കിൽക്കെട്ടി ഉപേക്ഷിച്ചു; തമിഴ്‌നാട് സ്വദേശിയായ സുഹൃത്ത് അറസ്റ്റിൽ

സ്വവർഗാനുരാഗം മടുത്തപ്പോൾ കൊലപാതകം; ഫ്രഞ്ച് പൗരനെ കൊന്ന് ചാക്കിൽക്കെട്ടി ഉപേക്ഷിച്ചു; തമിഴ്‌നാട് സ്വദേശിയായ സുഹൃത്ത് അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

തഞ്ചാവൂർ: തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ ഫ്രഞ്ച് വിനോദ സഞ്ചാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശിയായ തിരുമുഖനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. എം. പീയർ ബോതിർ (50) ആണ് കൊല്ലപ്പെട്ടത്. തിരുമുഖനും പീയറും സ്വവർഗാനൂരാഗികളായിരുന്നു.

മഹാബലിപുരം സന്ദർശിക്കാനെത്തിയപ്പോഴാണ് തിരുമുഖനെ പീയർ പരിചയപ്പെടുന്നത്. കഴിഞ്ഞ അഞ്ചാം തീയതി തിരുമഖന്റെ ക്ഷണപ്രകാരം അവികോട്ടയിൽ പീയർ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും മദ്യം കഴിക്കുന്നതിനിടെ വാക്കുതർക്കത്തിൽ ഏർപ്പെടുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.

തിരുമുഖന്റെ ആക്രമണത്തിൽ പീയർ കൊല്ലപ്പെട്ടു. പിന്നീട് പീയറിന്റെ മൃതദേഹം കത്തിക്കാൻ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ പാതികരിഞ്ഞ മൃതദേഹം ചാക്കിൽകെട്ടി കനാലിൽ തള്ളുകയായിരുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP