Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മലയാളത്തിലെ താരപ്രമുഖന്മാർക്ക് അൽപ്പത്തരം; ചാർലി ചാപ്ലിനെ പോലുള്ള പ്രതിഭകളെ കണ്ടുപഠിക്കണം; അവരാരും പെണ്ണുങ്ങളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചിട്ടില്ല; സിനിമയിലെ പ്രവണതകൾ പുതുതലമുറയെ വഴിതെറ്റിക്കുന്നു'; മലയാള സിനിമയിലെ താരരാജാക്കന്മാരെ പരിഹസിച്ച് മന്ത്രി ജി.സുധാകരൻ

'മലയാളത്തിലെ താരപ്രമുഖന്മാർക്ക് അൽപ്പത്തരം; ചാർലി ചാപ്ലിനെ പോലുള്ള പ്രതിഭകളെ കണ്ടുപഠിക്കണം; അവരാരും പെണ്ണുങ്ങളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചിട്ടില്ല; സിനിമയിലെ പ്രവണതകൾ പുതുതലമുറയെ വഴിതെറ്റിക്കുന്നു'; മലയാള സിനിമയിലെ താരരാജാക്കന്മാരെ പരിഹസിച്ച് മന്ത്രി ജി.സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാള സിനിമയിലെ താരരാജാക്കന്മാരെ പരിഹസിച്ച് മന്ത്രി ജി. സുധാകരൻ രംഗത്ത്. മലയാളത്തിലെ താരപ്രമുഖർ ചാർലി ചാപ്ലിനെ പോലെയപള്ള താരങ്ങളെ കണ്ടുപഠിക്കണം. അവരാരും പെണ്ണുങ്ങളെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചിട്ടില്ലെന്നും അവർ അമ്മ എന്ന സംഘടനയുണ്ടാക്കി മക്കളെ പുറത്താക്കിയിട്ടില്ലെന്നും മന്ത്രി വിമർശിച്ചു. മലയാളത്തിലെ താരപ്രമുഖന്മാർക്ക് അൽപ്പത്തരമാണെന്നും സിനിമയിലെ പ്രവണതകൾ പുതുതലമുറയെ വഴിതെറ്റിക്കുന്നുവെന്നും മന്ത്രി ജി.സുധാകരൻ കുറ്റപ്പെടുത്തി.

കോടികൾ വാങ്ങി സകല പരസ്യങ്ങൾക്കും നിന്നു കൊടുക്കുന്നവരാണ് മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും. പുതിയ തലമുറയെ വഴിതെറ്റിക്കുന്നത് സിനിമയിലെ തെറ്റായ പ്രവണതകളാണെന്നും മന്ത്രി പറഞ്ഞു. കോട്ടൺഹിൽ സ്‌കൂളിൽ കുട്ടികൾക്കായി ആരംഭിച്ച ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP