Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'നൂറ് സിംഹങ്ങളെ ഒരു കഴുത നയിക്കുന്നതിനേക്കാൾ നല്ലത് നൂറ് കഴുതകളെ ഒരു സിംഹം നയിക്കുന്നത്': ഭാവി മുഖ്യമന്ത്രി ആരാകുമെന്നതിനെക്കുറിച്ച് ചർച്ച നടത്തേണ്ട കാര്യമില്ലെന്ന് പറഞ്ഞ ജി സുധാകരന്റെ ഉപമ ഇങ്ങനെ

'നൂറ് സിംഹങ്ങളെ ഒരു കഴുത നയിക്കുന്നതിനേക്കാൾ നല്ലത് നൂറ് കഴുതകളെ ഒരു സിംഹം നയിക്കുന്നത്': ഭാവി മുഖ്യമന്ത്രി ആരാകുമെന്നതിനെക്കുറിച്ച് ചർച്ച നടത്തേണ്ട കാര്യമില്ലെന്ന് പറഞ്ഞ ജി സുധാകരന്റെ ഉപമ ഇങ്ങനെ

ആലപ്പുഴ: കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി ആരാകും എന്നതിനെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ട് കാലം കുറേയായി. സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി വി എസ് അച്യുതാനന്ദനോ അതോ പിണറായി വിജയനോ എന്ന വിധത്തിലായിരുന്നു ചർച്ചകൾ നീണ്ടത്. ഇതിനിടെ കേരള യാത്ര നയിക്കുന്നത് പിണറായി വിജയൻ ആയിരിക്കുമെന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനം കൈക്കൊണ്ടത്. ഇതോടെ മുഖ്യമന്ത്രിയെ കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. ഇതിനിടെ ഭാവി മുഖ്യമന്ത്രി ആരാകുമെന്നതിനെക്കുറിച്ച് ഇപ്പോൾ ചർച്ച നടത്തേണ്ട കാര്യമില്ലെന്ന് ജി സുധാകരൻ എംഎൽഎ അഭിപ്രായപ്പെട്ടു. ഭൂരിപക്ഷം കിട്ടുന്നതിനനുസരിച്ച് ഇടത് പക്ഷം മുഖ്യമന്ത്രിയെ തീരുമാനിക്കും. നൂറ് സിംഹങ്ങളെ ഒരു കഴുത നയിക്കുന്നതിനേക്കാൾ നല്ലത് നൂറ് കഴുതകളെ ഒരു സിംഹം നയിക്കുന്നതാണെന്നും സുധാകരൻ പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിനെ ആരും നയിക്കും എന്ന ചർച്ചകൾ സജീവമാകുന്ന സാഹചര്യത്തിലായിരുന്നു ഭാവി മുഖ്യമന്ത്രിയെ കുറിച്ച ചർച്ച വേണ്ടെന്ന് സുധാകരൻ പറഞ്ഞത്. അതേസമയം സിപിഐഎം സംഘടിപ്പിക്കുന്ന കേരളയാത്ര സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ നയിക്കാൻ തീരുമാനമായി. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. ജനുവരി പകുതിയോടെയാകും ജാഥ ആരംഭിക്കുക. തെരഞ്ഞെടുപ്പ് ആരും നയിക്കും എന്ന ചർച്ചകൾ സിപിഐഎമ്മിൽ സജീവമാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ ആര് നയിക്കുമെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്ന് പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പാർട്ടി ആലോചിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ മറുപടി പറയേണ്ട കാര്യമുള്ളൂവെന്നും മാദ്ധ്യമങ്ങൾ ചർച്ച നടത്തിക്കൊള്ളട്ടെയെന്നും പിണറായി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ആര് നയിക്കണമെന്ന കാര്യത്തിൽ വിവിധ കോണുകളിൽ നിന്നും അഭിപ്രായങ്ങൾ ഉയരുന്നതിനിടെയാണ് പിണറായുടെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP