Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദേശീയ പാത വീതി കൂട്ടുമ്പോൾ പൊതുമരാമത്ത് മന്ത്രിയുടെ വീട് പൊളിക്കുന്നത് ഒഴിവാക്കാൻ നീക്കമെന്ന് ആരോപണം; ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് തന്റെ വീട് പൊളിക്കാൻ അനുമതി നൽകി ജി സുധാകരൻ

ദേശീയ പാത വീതി കൂട്ടുമ്പോൾ പൊതുമരാമത്ത് മന്ത്രിയുടെ വീട് പൊളിക്കുന്നത് ഒഴിവാക്കാൻ നീക്കമെന്ന് ആരോപണം; ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് തന്റെ വീട് പൊളിക്കാൻ അനുമതി നൽകി ജി സുധാകരൻ

ആലപ്പുഴ : ദേശീയപാത 66 ന്റെ ചേർത്തല-കഴക്കൂട്ടം ഭാഗം നാലുവരിയാക്കാനുള്ള അലൈന്മെന്റ് പുതുക്കുമ്പോൾ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ വീടും പൊളിക്കണം. എന്നാൽ ഇത് പൊളിക്കാതിരിക്കാൻ കള്ളക്കളി നടക്കുന്നുവെന്നായിരുന്നു ആരോപണം. ഇതുയർന്ന് വന്നതോടെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് തന്റെ വീട് ചേർത്തു സ്ഥലമെടുക്കാൻ മന്ത്രി ജി.സുധാകരൻ നിർദ്ദേശം നൽകി.

ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തന്റെ വീട് ഒഴിവാക്കരുതെന്നു മന്ത്രി വ്യക്തമാക്കിയത്. പുന്നപ്രയ്ക്കടുത്തു പറവൂർ ജംക്ഷനിൽ ദേശീയപാതയോരത്താണു മന്ത്രി ജി.സുധാകരന്റെ വീട്. സ്ഥലമെടുപ്പു സംബന്ധിച്ച തർക്കത്തെ തുടർന്നു ചേർത്തല-കഴക്കൂട്ടം നാലുവരിപ്പാത നിർമ്മാണ നടപടികൾ നിർത്തിവച്ചിരിക്കുകയാണ്. പുതിയ മന്ത്രിസഭ പ്രധാന പദ്ധതി എന്ന നിലയിൽ ചേർത്തല-കഴക്കൂട്ടം നാലുവരിപ്പാത നിർമ്മാണം ആരംഭിക്കാൻ ഒരുങ്ങുകയാണ്. നിലവിലുള്ള അലൈന്മെന്റ് സംബന്ധിച്ച് ഏറെ പരാതികൾ ഉയർന്ന സാഹചര്യത്തിലാണു പുതുക്കുന്നത്.

ഇതിനായി ചേർന്ന ദേശീയ പാത അഥോറിറ്റി ഉദ്യോഗസ്ഥരുടെ യോഗത്തിലാണു തന്റെ വീട് ഒഴിവാക്കിയതു സംബന്ധിച്ച പരാതിയുണ്ടെന്നും അവ പരിഹരിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകിയത്. നിലവിൽ ദേശീയപാതയുടെ പടിഞ്ഞാറു ഭാഗത്തുകൂടിയാണു പുതിയ പാത നിർമ്മിക്കുന്നത്. പടിഞ്ഞാറു ഭാഗത്ത് എട്ടു മീറ്റർ സ്ഥലം എടുക്കുകയും മന്ത്രിഭവനം ഒഴിവാകുകയും ചെയ്യും. റോഡിന്റെ കിടപ്പ് അനുസരിച്ച് ഇരുഭാഗത്തുനിന്നും തുല്യമായി സ്ഥലമെടുക്കാൻ സാധിക്കില്ല.

കഴിഞ്ഞ ദിവസം ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥർ മന്ത്രി ഭവനത്തിനു സമീപം റോഡ് പരിശോധന നടത്തി. എട്ടു മീറ്റർ ഏറ്റെടുത്താൽ മന്ത്രിയുടെ വീടിന്റെ സ്വീകരണ മുറി അടക്കം പൊളിക്കേണ്ടി വരും. ഇത് ഒഴിവാക്കാൻ കള്ളക്കളി തുടങ്ങുകയും ചെയ്തു. ഇതിനിടെയാണ് സൂധാകരന്റെ ഇടപെടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP