Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർക്കാർ പരിപാടികളിൽ നിലവിളക്കും ഈശ്വര പ്രാർത്ഥനയും വേണ്ട; മതവും ജാതിയുമില്ലാത്ത ഭരണഘടനയുള്ള രാജ്യത്തെ സ്‌കൂൾ അസംബ്ലികളിൽ പറയേണ്ടത് 'നമുക്ക് ജാതിയില്ല' എന്നാണെന്നും മന്ത്രി ജി സുധാകരൻ

സർക്കാർ പരിപാടികളിൽ നിലവിളക്കും ഈശ്വര പ്രാർത്ഥനയും വേണ്ട; മതവും ജാതിയുമില്ലാത്ത ഭരണഘടനയുള്ള രാജ്യത്തെ സ്‌കൂൾ അസംബ്ലികളിൽ പറയേണ്ടത് 'നമുക്ക് ജാതിയില്ല' എന്നാണെന്നും മന്ത്രി ജി സുധാകരൻ

ആലപ്പുഴ: സർക്കാർ പരിപാടികളിൽ നിലവിളക്കും ഈശ്വര പ്രാർത്ഥനയും വേണ്ടെന്നു മന്ത്രി ജി സുധാകരൻ. ബ്രാഹ്മണ മേധാവിത്വ സംസ്‌കാരം ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മതവും ജാതിയുമില്ലാത്ത ഭരണഘടനയുള്ള രാജ്യത്തെ സ്‌കൂൾ അസംബ്ലികളിൽ പറയേണ്ടത് 'നമുക്ക് ജാതിയില്ല' എന്നാണെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴ മുതുകുളത്ത് സിപിഐ(എം) സംഘടിപ്പിച്ച പൊതുയോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സർക്കാർ പരിപാടികളിൽ നിലവിളക്ക് കൊളുത്തുന്നതും ഈശ്വരപ്രാർത്ഥന ചൊല്ലുന്നതും ഉൾപ്പെടെയുള്ള പരിപാടികൾ വേണ്ടെന്നു വയ്ക്കണം. ഭരണഘടനയ്ക്ക് മതവും ജാതിയുമില്ല. നിലവിളക്ക് കൊളുത്തരുതെന്ന് പറയുമ്പോൾ ചോദ്യം ചെയ്യുന്നവരിലുള്ളത് ബ്രാഹ്മണ മേധ്വാവിത്വമാണ്. പറയുന്നയാൾ ബ്രാഹ്മണൻ അല്ലെങ്കിലും സംസ്‌കാരം ബ്രാഹ്മണ മേധ്വാവിത്വത്തിന്റെതാണെന്നും അദ്ദേഹം പറഞ്ഞു.

'സർക്കാർ പരിപാടികളിൽ യാതൊരു പ്രാർത്ഥനയും പാടില്ല. ഗവൺമെന്റ് പരിപാടിയിൽ ഒരു മതത്തിന്റെയും ഒരു പാട്ടും പാടികൂട. നിലവിളക്ക് കൊളുത്തരുത് എന്ന് പറഞ്ഞിട്ടുള്ളത് ശരിയാണ്. കാരണം ഒരു വിളക്കും കൊളുത്തേണ്ട ആവശ്യമില്ല ഗവൺമെന്റ് പരിപാടിയിൽ. എല്ലാ സ്‌കൂളുകളിലും കോളജുകളിലും മോണിങ് അസംബ്ലിയിൽ പറയേണ്ടതാണ് നമുക്ക് ജാതിയില്ല എന്ന്. നമ്മുടെ ദൈവത്തിന്റെയും ദേവിമാരുടെയും ഒന്നും സ്ത്രോതം ചൊല്ലിയിട്ട് യാതൊരു കാര്യവുമില്ല. ഒരു സ്‌കൂൾ ഉദ്ഘാടനം ചെയ്യാൻ വന്നിട്ട് ഏതെങ്കിലും പെൺകുട്ടികളെ വിളിച്ചുകൊണ്ട് വന്നിട്ട് ഏതെങ്കിലും പഴയ ഒരു ദേവിയുടെ അംഗപ്രത്യംഗ വർണനയാണ്.

അംഗമൊന്നും ഞാൻ പറയുന്നില്ല. ഇത് എന്തിനാണിത് ? എന്ത് അർത്ഥമാണ് ഇതിനുള്ളത്? സ്‌കൂളിന്റെ ഉദ്ഘാടനത്തിന് ദേവിയുടെ അംഗപ്രത്യംഗ വർണന എങ്ങനെയാണ് അവരുടെ ഭാവിയെ സഹായിക്കുന്നത് ? എന്ത് കാര്യത്തിനാണിത് ?ഇതൊക്കെ പഴഞ്ചനും ഫ്യൂഡലിസ്റ്റിക്കുമായിട്ടുള്ളതാണ്. ഇതൊക്കെ ചോദ്യം ചെയ്യുന്നത് ഒരു ബ്രാഹ്മണ മേധാവിത്വം തന്നെയാണ്. പറയുന്നയാൾ ബ്രാഹ്മണൻ അല്ലാ എങ്കിലും സംസ്‌കാരം ബ്രാഹ്മണ മേധ്വാവിത്വത്തിന്റെതാണ്.'- മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP