Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കീഴാറ്റൂരിൽ വയൽക്കിളികളല്ല കഴുകന്മാർ; വികസന വിരുദ്ധർ മാരീച വേഷം പൂണ്ട് രംഗത്ത് വന്നിരിക്കുകയാണ്; നന്ദീഗ്രാമിലേതു പോലെ സമരക്കാർക്കു നേരെ വെടിവെക്കാൻ സർക്കാർ ഉദ്ദേശിക്കുമില്ല; ബൈപ്പാസ് നിർമ്മാണത്തിനെതിരെ രംഗത്തെത്തിയവരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മന്ത്രി ജി സുധാകരൻ നിയമസഭയിൽ

കീഴാറ്റൂരിൽ വയൽക്കിളികളല്ല കഴുകന്മാർ; വികസന വിരുദ്ധർ മാരീച വേഷം പൂണ്ട് രംഗത്ത് വന്നിരിക്കുകയാണ്; നന്ദീഗ്രാമിലേതു പോലെ സമരക്കാർക്കു നേരെ വെടിവെക്കാൻ സർക്കാർ ഉദ്ദേശിക്കുമില്ല; ബൈപ്പാസ് നിർമ്മാണത്തിനെതിരെ രംഗത്തെത്തിയവരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മന്ത്രി ജി സുധാകരൻ നിയമസഭയിൽ

തിരുവനന്തപുരം: കീഴാറ്റൂരിലെ സമരക്കാരെ രൂക്ഷമായി വിമർശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവർ വയൽ കിളികളല്ല വയൽ കഴുകന്മാരാണെന്ന് മന്ത്രി വിമർശിച്ചു. നിയമസഭയിലാണ് അദ്ദേഹത്തിന്റെ രൂക്ഷ പരാമർശം. അവരെ കാലം തിരിച്ചറിയുമെന്നും മന്ത്രി പറഞ്ഞു. വികസനവിരുദ്ധർ മാരീച വേഷം പൂണ്ട് രംഗത്ത് വന്നിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദേശീയ പാത വികസനത്തിന്റെ ഭാഗമായ കീഴാറ്റൂർ വയിലൂടെയുള്ള ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവകർക്കെതിരെ മന്ത്രി നേരത്തേയും രംഗത്തെത്തിയിരുന്നു. ഇപ്പോൾ വീണ്ടും കടുത്ത ഭാഷയിൽ മന്ത്രി സമരക്കാർക്കെതിരെ രംഗത്തെത്തി.

തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ നടക്കുന്ന വയൽസംരക്ഷണ സമരത്തേക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി ജി സുധാകരൻ. കീഴാറ്റൂരിൽ സമരത്തിന് ഇറങ്ങിയവരിൽ മുതിർന്ന സി പി എം നേതാക്കൾ വരെയുണ്ട്. അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. പാർട്ടിക്കു വേണ്ടി ജീവൻ വെടിയാൻ പോലും തയ്യാറായവരെ ബോധ്യപ്പെടുത്താനാവാത്ത വികസനം എന്തിനു വേണ്ടിയാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ കോൺഗ്രസ് നേതാവ് വി.ഡി സതീശൻ ചോദിച്ചു.

അവിടെ ഭൂരിപക്ഷം പേരും ദേശീയ പാതാ വികസനത്തിന് അനുകൂലമാണ് അതിൽ ചിലർ മാത്രമാണ് എതിർക്കുന്നത്. ഇത്തരത്തിലുള്ള മാരീചന്മാരേക്കണ്ട് മോഹിക്കരുതെന്ന് മന്ത്രി സുധാകരൻ പറഞ്ഞു. അതു കാണുമ്പോൾ മാരിചനേയല്ല പുഷ്പക വിമാനത്തിൽ സീതയെ തട്ടിക്കൊണ്ടു പോകാൻ വന്ന രാവണനെയാണ് ഓർമ്മ വരുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.

കീഴാറ്റൂരിൽ സമരം ചെയ്യുന്നവരുടെ സമരപ്പന്തൽ കഴിഞ്ഞ ദിവസം കത്തിച്ചതിനെതിരെ പ്രതിപക്ഷം ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. കത്തിക്കുന്നതിന് കൂട്ടു നിൽക്കുന്നതാണോ പൊലീസിന്റെ ജോലിയെന്ന് പ്രതിപക്ഷം ചോദിച്ചു. കഴിഞ്ഞ ദിവസം കീഴാറ്റൂരിനെ നന്ദീഗ്രാമുമായി ഉപമിക്കുന്നതു കണ്ടു. നന്ദീഗ്രാമിലേതുപോലെ സമരക്കാർക്കു നേരെ വെടിവെക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ജീവിതത്തിൽ ഒരിക്കൽ പോലും പാടത്ത് പോകാത്തവരും സമരത്തിനുണ്ടെന്ന് മന്ത്രി ആരോപിച്ചു.

ബൈപ്പാസ് നിർമ്മാണത്തിന് വേണ്ടി പതിനൊന്നര ഏക്കർ ഭൂമിയാണ് വിട്ടു കൊടുക്കേണ്ടത്. മേഖലയിലെ 56 കുടുംബങ്ങൾക്ക് ഇതിനോട് യോജിപ്പാണുള്ളത്. നാല് കുടുംബങ്ങൾ മാത്രമാണ് എതിർത്തു നിൽക്കുന്നത്. ഇവരെ സഹായിക്കുന്ന നടപടിയിലേക്ക് പോകരുതെന്ന് സബ്മിഷനിൽ തളിപ്പറമ്പ് എംഎൽഎ ജയിംസ് മാത്യു പറഞ്ഞു. അലൈന്മെന്റ് മാറ്റാൻ പറ്റില്ലെന്നാണ് ദേശീയപാത അഥോറിറ്റി അറിയിച്ചതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. അതിനിടെ, അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP