Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോഡുകളിൽ കുഴി രൂപപ്പെട്ട് നട്ടെല്ല് ഒടിയുന്നത് ഒഴിവാക്കാൻ മന്ത്രി സുധാകരന്റെ ഐഡിയ; അറ്റക്കുറ്റപ്പണികൾക്ക് മാത്രമായി ചീഫ് എഞ്ചിനിയറും പ്രത്യേക വിഭാഗവും

റോഡുകളിൽ കുഴി രൂപപ്പെട്ട് നട്ടെല്ല് ഒടിയുന്നത് ഒഴിവാക്കാൻ മന്ത്രി സുധാകരന്റെ ഐഡിയ; അറ്റക്കുറ്റപ്പണികൾക്ക് മാത്രമായി ചീഫ് എഞ്ചിനിയറും പ്രത്യേക വിഭാഗവും

കോട്ടയ്ക്കൽ: റോഡുകളിലെ കുഴികളുടെ ദുരിതം പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ തിരിച്ചറിയുന്നു. പൊതുമരാമത്ത് വകുപ്പിനെ അഴിമതി മുക്തമാക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി ജനങ്ങൾക്കായി മറ്റൊരു കാൽവയ്‌പ്പ് കൂടി നടത്തുന്നു. റോഡ് അറ്റകുറ്റപ്പണികൾക്ക് ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് പ്രത്യേകവിഭാഗം തുടങ്ങുമെന്ന് പൊതുമരാമത്തുവകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു.

അമേരിക്കയിലും കാനഡയിലും റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് ഒരു ചീഫ് എൻജിനീയറുടെ കീഴിൽ പ്രത്യേകവിഭാഗം തന്നെയുണ്ട്. കേരളത്തിലും ഇതുനടപ്പാക്കാൻ പോവുകയാണ്. ഇതിന് ഒരു ചീഫ് എൻജിനീയറുടെ തസ്തിക സൃഷ്ടിക്കും. ഈ വിഭാഗം റോഡ് നിർമ്മാണത്തിന്റെ ആദ്യഘട്ടംമുതലേ പ്രവർത്തിച്ചുതുടങ്ങും. പഴയകാലത്ത് റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് പൊതുമരാമത്തുവകുപ്പിൽ ഒരു വിഭാഗംതന്നെയുണ്ടായിരുന്നു. അവർ അതത് സമയങ്ങളിൽ അറ്റകുറ്റപ്പണികൾ നിർവഹിക്കും. ഇതിനു പ്രത്യേക ഫണ്ടുമുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.

മഴക്കാലത്ത് റോഡുകളിൽ കുഴി രൂപപ്പെടുന്നത് നിത്യ സംഭവമാണ്. എന്നാൽ ഇത് പരിഹരിക്കാൻ ആരും ഇടപെടാറില്ല. ഇത് തന്നെയാണ് റോഡുകളുടെ ശോചനീയാവസ്ഥയ്ക്കും കാരണം. ഇത് മനസ്സിലാക്കിയാണ് ഇടപെടൽ. ഇതിനൊപ്പം സംസ്ഥാനത്ത് ഇനിമുതൽ റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണം പൊതുമരാമത്തുവകുപ്പ് മാന്വലിനെ അടിസ്ഥാനമാക്കി മാത്രമായിരിക്കുമെന്നും മന്ത്രി പ്രഖ്യാപിക്കുന്നു. അഴിമതി തടയുകയും നിർമ്മാണപ്രവൃത്തികളുടെ കാര്യക്ഷമത കൂട്ടുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റോഡുകളും പാലങ്ങളും ഈടുറ്റനിലയിൽ എങ്ങനെ നിർമ്മിക്കണമെന്ന് പൊതുമരാമത്തുവകുപ്പ് മാന്വലിൽ വ്യക്തമായി പറയുന്നുണ്ട്.

ഇതിൽ വെള്ളംചേർത്താണ് പണികൾ മിക്കതും നടക്കുന്നത്. ഇതിനി അനുവദിക്കാൻ കഴിയില്ല. കരാറുകാരനെ പ്രവൃത്തി ഏൽപ്പിച്ചുകഴിഞ്ഞാൽ ഉദ്യോഗസ്ഥർ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ലെന്നതാണ് ഇവിടത്തെ രീതി. ഇനി അതുണ്ടാവില്ല. വീഴ്ചവരുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP